തലൈവരുടെ കിടിലന്‍ ആക്ഷനുമായി കാലയുടെ പുതിയ ടീസര്‍! വീഡിയോ വൈറല്‍! കാണൂ

By Midhun

സ്റ്റൈല്‍ മന്നന്റെ പുതിയ ചിത്രം കാലയ്ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കബാലിക്ക് ശേഷം പാ രഞ്ജിത്തും രജനിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കാല. പൊളിറ്റിക്കല്‍ ഗ്യാങ്ങ്സ്റ്റര്‍ വിഭാഗത്തില്‍പ്പെടുന്നൊരു ചിത്രമായിട്ടാണ് സംവിധായകന്‍ കാലയൊരുക്കിയിട്ടുളളത്. ചിത്രത്തില്‍ മുംബൈ അധോലോക നായകന്റെ വേഷത്തിലാണ് രജനി എത്തുന്നത്.

തലൈവരുടെ പതിവ് ചിത്രങ്ങള്‍ പോലെ കാലയും ബിഗ് ബഡ്ജറ്റിലാണ് ഒരുക്കിയിട്ടുളളത്. വണ്ടര്‍ ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ജൂണ്‍ ഏഴിനാണ് കാല ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലേക്കെത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ പുതിയൊരു ടീസര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

rajinikanth

ഇത്തവണ ചിത്രത്തിലെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കിയുളെളാരു ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആവേശകരമായ രംഗങ്ങളാണ് പുതിയ ടീസറിലുളളത്. രജനിയുടെ ആക്ഷനും നൃത്തരംഗങ്ങളുമാണ് പുതിയ ടീസറിന്റെ മുഖ്യ ആകര്‍ഷണം. ബോളിവുഡ് താരം നാനാ പടേക്കറാണ് കാലയില്‍ രജനിയുടെ വില്ലനായി എത്തുന്നത്.

rajinikanth

ചിത്രത്തില്‍ ഹിമ ഖുറേഷി രജനിയുടെ നായികയായി എത്തുമ്പോള്‍ സമുദ്രക്കനി, ഈശ്വരി റാവു,പങ്കജ് ത്രിപാഠി,സുകന്യ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. കബാലിക്ക് വേണ്ടി പാട്ടുകള്‍ ഒരുക്കിയ സന്തോഷ് നാരായണന്‍ തന്നെയാണ് കാലയിലെ പാട്ടുകളും ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ സെമ വെയ്റ്റ് എന്നു തുടങ്ങുന്ന ഗാനം നേരത്തെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X