twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആരാധകരെ ആവേശത്തിലാഴ്ത്തി തലൈവര്‍ ചിത്രം കാലാ തിയ്യേറ്ററുകളിലേക്ക്! റിലീസ് തിയതി പുറത്തുവിട്ട് ധനുഷ്‌

    By Midhun
    |

    രജനി ആരാധകര്‍ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കാല. കബാലിക്കു ശേഷമെത്തുന്ന രജനി ചിത്രമെന്ന നിലയിലാണ് സിനിമയ്ക്ക് ഇത്രയുമധികം ജനപ്രീതി ലഭിക്കുന്നത്. പൊളിറ്റിക്കല്‍ ഗ്യാങ്ങ്സ്റ്റര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ മുംബൈ അധോലോക നായകനായാണ് രജനി എത്തുന്നത്. കബാലി ഒരുക്കിയ പാ രഞ്ജിത്ത് തന്നെയാണ് കാലയുമായി എത്തുന്നത്.

    ഫഹദ് ഫാസില്‍ ചിത്രം 'ആണെങ്കിലും അല്ലെങ്കിലും' ഫസ്റ്റ്‌ലുക്ക് പുറത്ത്! കാണൂഫഹദ് ഫാസില്‍ ചിത്രം 'ആണെങ്കിലും അല്ലെങ്കിലും' ഫസ്റ്റ്‌ലുക്ക് പുറത്ത്! കാണൂ

    ചിത്രത്തിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ സെമ്മ വെയിറ്റ് എന്നു തുടങ്ങുന്ന ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. കബാലിക്ക് പാട്ടുകള്‍ ഒരുക്കിയ സന്തോഷ് നാരായണന്‍ തന്നെയാണ് രജനിയുടെ പുതിയ ചിത്രത്തിനും വേണ്ടിയും പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ നടന്‍ ധനുഷാണ് കാല നിര്‍മ്മിച്ചിരിക്കുന്നത്.

    kaala movie

    ബോളിവുഡ് നടി ഹിമ ഖുറേഷി നായികയായി എത്തുന്ന ചിത്രത്തില്‍ നാനാ പടേക്കര്‍, സമുദ്രക്കനി, ഈശ്വരി റാവു, അഞ്ജലി പാട്ടീല്‍,സുകന്യ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കിയ കാല 80 കോടി മുതല്‍ മുടക്കിലാണ് നിര്‍മ്മിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. നേരത്തെ ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് ഇന്ത്യയിലെ പ്രമുഖ ടിവി നെറ്റ് വര്‍ക്കുകളിലൊന്നായ സ്റ്റാര്‍ സ്വന്തമാക്കിയിരുന്നു.

    kaala movie

    75 കോടിക്കാണ് സ്‌ററാര്‍ നെറ്റ് വര്‍ക്ക് കാല സ്വന്തമാക്കിയിരുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ആദ്യ ടീസറിന് മികച്ച വരവേല്‍പ്പാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ടീസറില്‍ സ്റ്റൈല്‍ മന്നന്റെ മാസ് എന്‍ട്രിയും സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കുമായിരുന്നു മുഖ്യ ആകര്‍ഷണം. സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ജൂണ്‍ ഏഴിനാണ് കാല ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവായ ധനുഷാണ് ഈ വിവരം തന്റെ ട്വിറ്റര്‍ പേജിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

    കാത്തിരിപ്പിനൊടുവില്‍ ലൂസിഫറുമായി ലാലേട്ടനും പൃഥ്വിയുമെത്തുന്നു! ടൈറ്റില്‍ വീഡിയോ പുറത്ത്! കാണൂകാത്തിരിപ്പിനൊടുവില്‍ ലൂസിഫറുമായി ലാലേട്ടനും പൃഥ്വിയുമെത്തുന്നു! ടൈറ്റില്‍ വീഡിയോ പുറത്ത്! കാണൂ

    എനിക്ക് ജീവിതത്തില്‍ ലഭിച്ച എറ്റവും വലിയ പുരസ്‌കാരം ആ ചുംബനമായിരുന്നു; മനസ് തുറന്ന് സുരാജ്എനിക്ക് ജീവിതത്തില്‍ ലഭിച്ച എറ്റവും വലിയ പുരസ്‌കാരം ആ ചുംബനമായിരുന്നു; മനസ് തുറന്ന് സുരാജ്

    English summary
    rajinikanth's kaala movie release date
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X