»   » കബാലിയ്ക്ക് രണ്ടാം ഭാഗം വരുന്നു?

കബാലിയ്ക്ക് രണ്ടാം ഭാഗം വരുന്നു?

By: Rohini
Subscribe to Filmibeat Malayalam

തിയേറ്ററുകളെ ഇളക്കി മറിച്ച് പ്രദര്‍ശനം തുടരുകയാണ് രജനികാന്തിന്റെ കബാലി. ആരാധകരെ സംതൃപ്തിപ്പെടുത്തുന്ന ചിത്രമാണെന്നാണ് തിയേറ്ററുകളില്‍ നിന്നും ലഭിയ്ക്കുന്ന വിവരം.

നിരൂപണം: കബാലി രജനികാന്ത് രസികര്‍ക്കുള്ള പടം!!

കബാലി ആദ്യ ദിവസം ആഘോഷിക്കുന്നതിനൊപ്പം ആരാധകര്‍ ഒരു കാര്യം കൂടെ കേട്ടോളൂ, ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്ന്. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ സംവിധായകന്‍ പ രഞ്ജിത്ത് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

kabali

അതേ സമയം, ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടര്‍ന്നു കൊണ്ടിരിയ്ക്കുന്ന കബാലിയ്ക്ക് പ്രേക്ഷകരില്‍ നിന്ന് ലഭിയ്ക്കുന്ന പ്രതികരണം എത്തരത്തിലാണെന്ന് വിശകലം ചെയ്ത് ശേഷം മാത്രമേ രണ്ടാം ഭാഗത്തെ കുറിച്ച് ചിന്തിയ്ക്കുകള്ളൂ എന്നും രഞ്ജിത്ത് പറഞ്ഞിട്ടുണ്ട്.

രജനികാന്തിനൊപ്പം രാധിക ആപ്‌തേ, ധന്‍ഷിക, വിന്‍സന്റ് ചൗവ്വ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തിയ കബാലിയെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്. കലൈപുലി എസ് താണുവാണ് ചിത്രം നിര്‍മിച്ചിരിയ്ക്കുന്നത്.

English summary
Rajinikanth's 'Kabali' Can Have A Sequel: Director Pa Ranjith
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam