»   » റിലീസിന് മുമ്പേ രജനികാന്തിന്റെ കബാലി നേടിയത് ഞെട്ടിക്കുന്ന തുക!! ബാഹുബലിയെ കടത്തിവെട്ടും

റിലീസിന് മുമ്പേ രജനികാന്തിന്റെ കബാലി നേടിയത് ഞെട്ടിക്കുന്ന തുക!! ബാഹുബലിയെ കടത്തിവെട്ടും

Posted By:
Subscribe to Filmibeat Malayalam

ലോകമെമ്പാടുമുള്ള രജനി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കബാലിയുടെ റിലീസിനായി. ജൂലൈ 22ന് ചിത്രം തിയേറ്ററുകളില്‍ എത്തും. എന്നാല്‍ റിലീസിന് മുമ്പേ ചിത്രത്തെ കുറിച്ചുള്ള വാര്‍ത്ത ഞെട്ടിക്കുന്നതാണ്.

200 കോടി രൂപ ഇതുവരെ ചിത്രം നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുമാര്‍ വിലയിരുത്തുന്നത്. അതിനെല്ലാം പുറമെ 25 കോടിയും ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് ലഭിച്ചുവെന്നും വാര്‍ത്തകളുണ്ട്. വിതരണാവകാശത്തിലൂടെയാണ് ചിത്രം ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയിരിക്കുന്നത്.

kabali-01

വിതരണവകാശത്തിലൂടെ തമിഴ്നാട്ടില്‍നാട്ടില്‍ 68 കോടിയാണ് ചിത്രത്തിന് ലഭിച്ചത്. മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ് കബാലിയെ കേരളത്തില്‍ എത്തിക്കുന്നത്. എട്ടര കോടി രൂപ മുടക്കിയാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Read Also:കബാലി കണ്ട രജനികാന്ത് നിറ കണ്ണുകളോടെ സംവിധായകനോട് പറഞ്ഞു, ഇത് രജനികാന്ത് പടമല്ല!!

വി ക്രിയേഷന്‍സിന്റെ ബാനറില്‍ കെലൈ പുലി എസ് താണുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. നൂറ് കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം ബാഹുബലിയുടെ റെക്കോഡുകള്‍ തകര്‍ക്കുമെന്നാണ് പ്രതീക്ഷ.

-
-
-
-
-
-
-
-
-
English summary
Rajinikanth's 'Kabali' Earns Over 200 Crores Much Before Its Release?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam