»   » ആരാധകര്‍ ഞെട്ടി, റിലീസിന് മുമ്പേ കബാലി ഇന്റര്‍നെറ്റില്‍

ആരാധകര്‍ ഞെട്ടി, റിലീസിന് മുമ്പേ കബാലി ഇന്റര്‍നെറ്റില്‍

Posted By:
Subscribe to Filmibeat Malayalam


ആരാധകരെ ഞെട്ടിപ്പിച്ചുകൊണ്ട് രജനികാന്തിന്റെ കബാലി ഇന്റര്‍നെറ്റില്‍ ലീക്കായതായി സൂചന. ചിത്രത്തിന്റെ സെന്‍സര്‍ കോപ്പിയാണ് ലീക്കായത്. ജൂലൈ 22നാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ് തീരുമാനിച്ചിരിക്കുന്നത്.

ടൊറന്റ് സൈറ്റുകളിലാണ് ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി പ്രത്യക്ഷപ്പെട്ടത്. റിലീസിന് മുമ്പ് ചിത്രം ഓണ്‍ലൈനില്‍ കാണാമെന്ന് പറഞ്ഞ് ചില സൈറ്റുകള്‍ പരസ്യം നല്‍കിയിരുന്നു.ദേശീയ മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

kabali-09

എന്നാല്‍ ചിത്രത്തിന്റെ റിലീസിന് മുമ്പേ ഇന്റര്‍നെറ്റ് ഡൗണ്‍ ലോഡിങ് തടയാന്‍ നിര്‍മാതാവ് കെലൈ പുലി എസ് താണു കോടതിയെ സമീപിച്ചിരുന്നു. ആയിരത്തോളം വെബ്‌സൈറ്റുകള്‍ തടയണമെന്ന് ആവശ്യപ്പെട്ടാണ് നിര്‍മാതാവ് കോടതിയെ സമീപിച്ചത്.

100കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം റിലീസിന് മുമ്പേ 225 കോടി നേടിയത് വാര്‍ത്തയായിരുന്നു. ചിത്രത്തിന് മേല്‍ വമ്പന്‍ പ്രതീക്ഷയാണ്. ബാഹുബലിയുടെ റെക്കോഡുകള്‍ തകര്‍ക്കുമെന്നാണ് തമിഴകം പറയുന്നത്.

English summary
Rajinikanth's Kabali leaks online three days before release.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam