മേക്കപ്പ്മാന്റെ മരണത്തില്‍ വികാരധീനനായി രജനീകാന്ത്! മുത്തപ്പയെ അവസാനമായി കാണാനെത്തി! വീഡിയോ വൈറല്‍!
അഭിനേതാക്കളെ താരങ്ങളാക്കി നിര്‍ത്തുന്നതിന് പിന്നില്‍ നിരവധി പേരുടെ പ്രയത്‌നമുണ്ട്. അതാത് കഥാപാത്രത്തിന് അനുസരിച്ച മേക്കോവറുകള്‍ നടത്തുന്നതിനായി പ്രവര്‍ത്തിക്കുന്നവരെക്കുറിച്ച് പലപ്പോഴും ആരും ചിന്തിക്കാറില്ല. മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് താരങ്ങളെ കഥാപാത്രമാക്കി മാറ്റുന്നത്. ഭാവവവും അഭിനയവും മാത്രം പോരല്ലേ, അതിനനുസരിച്ചുള്ള മേക്കപ്പും ആവശ്യമായി വരാറുണ്ട്. സ്വന്തമായി മേക്കപ്പ്മാനില്ലാത്ത താരങ്ങള്‍ വിരളമാണ്. സിനിമയ്ക്ക് വേണ്ടിയായാലും പൊതുപരിപാടികള്‍ക്കായാലും താരങ്ങളെ ഒരുക്കി വിടുന്നതിന് പിന്നിലെ വിരുത് ഇവരുടേതാണ്. പൊതുവേദികളില്‍ മേക്കപ്പില്‍ പ്രത്യക്ഷപ്പെടാത്ത താരങ്ങളുമുണ്ട്. തനിക്കൊപ്പമുള്ള എല്ലാവരേയും ഒരുപോലെ പരിഗണിക്കുന്ന താരമാണ് രജനീകാന്ത്. അദ്ദേഹത്തിന്റെ പേഴ്‌സണല്‍ മേക്കപ്പ്മാനായ മുത്തപ്പ അന്തരിച്ചുവെന്നുള്ള വാര്‍ത്തയാണ് ഇന്ന് പുലര്‍ച്ചെ പുറത്തുവന്നത്.
75 കാരനായ മുത്തപ്പ വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. അദ്ദേഹത്തെ അവസാനമായി കാണാനെത്തിയ രജനീകാന്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. എവിഎം സ്റ്റുഡിയോയിലെ മേക്കപ്പ്മാനായി കഴിയുന്നതിനിടയിലായിരുന്നു അദ്ദേഹം രജനിക്കൊപ്പം ചേര്‍ന്നത്. ശിവാജി ഗണേശന്റെയും കമല്‍ ഹാസന്റെയും മേക്കപ്പ്മാനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

സഹപ്രവര്‍ത്തകരുമായി പ്രത്യേക അടുപ്പം സൂക്ഷിക്കുന്ന താരങ്ങളിലൊരാളാണ് രജനീകാന്ത്. എന്നാല്‍ വേലക്കാരിയ നിര്‍ത്തി സിനിമ കാണിച്ചുവെന്നാരോപിച്ച് അദ്ദേഹത്തിനെതിരെ വ്യാപക വിമര്‍ശനം ഉന്നയിച്ച് സോഷ്യല്‍ മീഡിയ രംഗത്തുവന്നിരുന്നു. അദ്ദേഹത്തില്‍ നിന്നും ഇത്തരത്തിലൊരു പ്രവര്‍ത്തി പ്രതീക്ഷിച്ചില്ലെന്നായിരുന്നു പലരും പറഞ്ഞത്. കുടുംബാംഗങ്ങള്‍ സിനിമ കാണുന്നതിനിടയില്‍ പുറകില്‍ നിന്നിരുന്ന ജോലിക്കാരിയുടെ ചിത്രവും വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.


Click it and Unblock the Notifications