എങ്ങനെ ഇത്ര സിംപിളാവാന്‍ കഴിയുന്നു? അവതാരകയെ തേച്ചൊട്ടിച്ച് രജനികാന്തിന്റെ മാസ് മറുപടി!!

സഹനടനായും വില്ലനായും സിനിമയിലേക്കെത്തി പിന്നീട് തമിഴ്‌നാടിന്റെ വികാരാമായി മാറിയ താരമാണ് രജനികാന്ത്. സിനിമയിലെത്തി നാല്‍പതോളം വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ് രജനികാന്ത്. സ്റ്റൈല്‍ മന്നനെന്ന് വിളിക്കുന്ന രജനികാന്തിന്റെ ബ്രഹ്മാണ്ഡ സിനിമ റിലീസിനൊരുങ്ങുകയാണ്. യന്തിരന്റെ രണ്ടാംഭാഗമായി നിര്‍മ്മിക്കുന്ന 2.0 എന്ന സിനിമ ഇന്ത്യന്‍ സിനിമാലോകത്ത് തന്നെ വലിയൊരു വിപ്ലവമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.

ബിഗ് ബജറ്റിലൊരുക്കുന്ന 2.0 നവംബര്‍ 29 നായിരിക്കും തിയറ്ററുകളിലേക്കെത്തുന്നത്. സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് രജനികാന്ത് അടക്കമുള്ള താരങ്ങളും അണിയറ പ്രവര്‍ത്തകരും. അത്തരത്തില്‍ 2.0 യുടെ പ്രമോഷന്റെ ഭാഗമായി രജനികാന്ത് സീ ടിവിയ്ക്ക് നല്‍കിയ അഭിമുഖം വൈറലായി കൊണ്ടിരിക്കുകയാണ്. അവതാരകയുടെ ചോദ്യത്തിനുള്ള തലൈവരുടെ മറുപടിയാണ് തരംഗമായി കൊണ്ടിരിക്കുന്നത്.

rajinikanth

താങ്ങള്‍ വളരെ സിംപിളാണെന്ന് പലരും പറയാറുണ്ടല്ലോ.. സൂപ്പര്‍സ്റ്റാര്‍ ആയിട്ടും എങ്ങനെയാണ് ഇങ്ങനെ സിംപിളായി ജീവിക്കുന്നത് എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഞാന്‍ സഞ്ചരിക്കുന്നത് ബിഎംഡബ്ല്യൂ കാറിലാണ്. താമസിക്കുന്നത് പോയസ് ഗാര്‍ഡനില്‍, ഭക്ഷണം കഴിക്കാന്‍ പോവുന്നത് പഞ്ചനക്ഷത്ര, സപ്ത നക്ഷത്ര ഹോട്ടലുകളില്‍. ഇതാണോ ലളിത ജീവിതം? എന്നായിരുന്നു രജനിയുടെ മറുചോദ്യം.

എസ് ശങ്കറിന്റെ സംവിധാനത്തിലെത്തുന്ന 2.0 ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്തൊരു സയന്‍സ് ഫിക്ഷന്‍ ചിത്രമാണ്. കേരളത്തിലടക്കം വലിയ പ്രധാന്യത്തോടെയായിരിക്കും സിനിമയുടെ റിലീസ്. ബോക്‌സോഫീസില്‍ കോടികള്‍ വാരിക്കൂട്ടുമെന്ന കാര്യത്തില്‍ സംശയമില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X