»   » രജനിയുടെ ഗ്യാങ്സ്റ്റര്‍ ലുക്കിന് പേരിട്ടു

രജനിയുടെ ഗ്യാങ്സ്റ്റര്‍ ലുക്കിന് പേരിട്ടു

Posted By: AkhilaKS
Subscribe to Filmibeat Malayalam

സുപ്പര്‍സ്റ്റാര്‍ രജനികാന്ത് ഗ്യാങ്‌സ്റ്റര്‍ ലുക്കിലെത്തുന്ന പുതിയ ചിത്രത്തിന് പേരിട്ടു. ചെന്നൈയിലെ അധോലോകത്തിന്റെ കഥ പറയുന്ന ചിത്രത്തിന് കബലി എന്നാണ് പേരിട്ടിരിക്കുന്നത്. കബീലീശ്വരന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രജനി അവതരിപ്പിക്കുന്നത്.

ചെന്നൈ മൈലാപ്പൂര്‍ സ്വദേശിയായ കബലീശ്വരന്‍ അധോലോക നേതാവായി മാറുന്നതും പിന്നീട് മലേഷ്യയിലേക്ക് കടക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. ബോളിവുഡ് താരം രാധിക ആപ്‌തെയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്. ഗ്ലാമര്‍ വേഷങ്ങള്‍ വിട്ട് ഒരു ശക്തമായ കഥാപാത്രവുമായാണ് രാധിക എത്തുന്നത്.

rajani-kanth

സെപ്തംബര്‍ 17ന് ഷൂട്ടിങ് ആരംഭിക്കുന്ന കബലി മൈലാപൂരിലും മലേഷ്യയിലുമായാണ് ചിത്രീകരിക്കുന്നത്. പ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കബലി എന്ന ചിത്രം രജനിയുടെ സിനിമ കരീയറിലെ 159ാം സിനിമ കൂടിയാണ്.

സന്തോഷ് നാരയണനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്. ക്യാമറ ചെയ്യുന്നത് മുരളിയാണ്. എഡിറ്റിങ് കെഎല്‍ പ്രവീണും നിര്‍വ്വഹിക്കും.

English summary
Superstar Rajinikanth's next Tamil film is reportedly titled 'Kabali', and loosely based on the real life of a Chennai mafia don.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam