27 വര്‍ഷങ്ങള്‍ക്ക് ശേഷം തലൈവര്‍ വീണു! രജനികാന്തിനെ മുട്ടുകുത്തിച്ച് അജിത്തിന്റെ മാസ് പ്രകടനം!

സമീപകാലത്തായി അജിത്ത് ആരാധകര്‍ക്കും രജനികാന്ത് ആരാധകര്‍ക്കും നിരാശയായിരുന്നു. തലയുടെയും തലൈവരുടെയും സിനിമകള്‍ പരാജയമായി തീരുന്നതായിരുന്നു ആരാധകരെ ആശംങ്കയിലാക്കിയത്. എന്നാല്‍ 2019 അങ്ങനെ ആയിരിക്കില്ലെന്ന് തെളിയിച്ചിരിക്കുകയാണ്. രജനികാന്തിന്റെ പേട്ടയും അജിത്തിന്റെ വിശ്വാസം എന്ന സിനിമയും ഒന്നിച്ച് തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്.

റിലീസ് ദിവസം മുതല്‍ ഇരുസിനിമകള്‍ക്കും വമ്പന്‍ പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. കൂട്ടത്തില്‍ ആരാണ് മുന്നിലെത്തിയതെന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു സിനിമാപ്രേമികള്‍. ഒടുവില്‍ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയൊരു ചരിത്രം തെന്നിന്ത്യന്‍ സിനിമാലോകത്ത് സംഭവിച്ചിരിക്കുകയാണ്.

 പേട്ട

പേട്ട

രജനികാന്തിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ആക്ഷന്‍ ചിത്രമാണ് പേട്ട. സണ്‍പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിര്‍മ്മച്ച സിനിമയില്‍ രജനികാന്ത് നായകനാവുമ്പോള്‍ വിജയ് സേതുപതി, സിമ്രാന്‍, തൃഷ, എം ശശികുമാര്‍, നവാസുദീന്‍ സിദ്ദിഖി, ബോബി സിംഹ, ജെ മഹേന്ദ്രന്‍, ഗുരു സോമസുന്ദരം എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. പേട്ട വേലന്‍ അഥവ കാളി എന്ന കഥാപാത്രമായി രജനികാന്ത് തകര്‍ത്തഭിനയിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ രജനികാന്തിനെ തിരികെ ലഭിച്ചെന്നാണ് സിനിമ കണ്ട ആരാധകര്‍ പറയുന്നത്. മോശമില്ലാത്ത തുടക്കമായിരുന്നു സിനിമയ്ക്ക് ലഭിച്ചത്.

വിശ്വാസം

വിശ്വാസം

ശിവ സംവിധാനം ചെയ്ത് അജിത്ത് നായകനായെത്തിയ വിശ്വാസം പേട്ടയ്‌ക്കൊപ്പം ജനുവരി പത്തിനായിരുന്നു റിലീസ് ചെയ്തത്. നയന്‍താര നായികയായെത്തിയ ചിത്രത്തില്‍ ജഗപതി ബാബു, അനിഘ, വിവേക്, യോഗി ബാബു, തുടങ്ങി നിരവധി താരങ്ങളുണ്ടായിരുന്നു. കിടിലനൊരു ആക്ഷന്‍ ചിത്രമായി ഒരുക്കിയ സിനിമ ബോക്‌സോഫീസില്‍ തരംഗമായിരിക്കുകയാണ്. കുടുംബ പ്രേക്ഷകര്‍ക്കടക്കം വിശ്വാസത്തിനോട് പ്രിയമേറുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

 രജനികാന്തിനെ പൊട്ടിച്ചു..

രജനികാന്തിനെ പൊട്ടിച്ചു..

തമിഴ്‌നാടിന്റെ തലൈവരായി രജനികാന്ത് വാഴുമ്പോള്‍, തല എന്നാണ് അജിത്ത് അറിയപ്പെടുന്നത്. രജനികാന്തിന്റെ സിനിമകളെ തോല്‍പ്പിക്കാന്‍ ഇപ്പോഴുള്ള താരങ്ങള്‍ക്കൊന്നും കഴിയാറില്ലായിരുന്നു. 1992 ലാണ് അങ്ങനെ ഒരു സംഭവമുണ്ടാവുന്നത്. രജനികാന്ത് നായകനായെത്തിയ പാണ്ഡ്യന്‍ എന്ന ചിത്രത്തെ അന്ന് തോല്‍പ്പിച്ചത് കമല്‍ ഹാസന്റെ തേവര്‍ മകന്‍ എന്ന സിനിമയായിരുന്നു. 27 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു അത്തരമൊരു സംഭവമുണ്ടാവുന്നത്. പിന്നീടിങ്ങോട്ട് രജനികാന്ത് സിനിമകള്‍ക്ക് തോല്‍വി എന്താണെന്ന് അറിയേണ്ടി വന്നിരുന്നില്ലെങ്കിലും അജിത്തിന്റെ വിശ്വാസത്തിന് മുന്നില്‍ പതറി പോയിരിക്കുകയാണ്. ട്രേഡ് അനലിസ്റ്റ് രമേഷ് ബാല പുറത്ത് വിട്ട ട്വീറ്റിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

 വിശ്വാസം മിന്നിച്ചു

വിശ്വാസം മിന്നിച്ചു

ആദ്യദിനം തമിഴ്‌നാട്ടില്‍ നിന്നും വിശ്വാസം വാരിക്കൂട്ടിയത് 26.7 കോടി രൂപയായിരുന്നു. കേരളത്തിലും സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് വിശ്വാസത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ഇനിഷ്യല്‍ കളക്ഷന്‍ മുന്നില്‍ നില്‍ക്കുന്നത് വിശ്വാസമാണെങ്കിലും വലിയ വ്യത്യാസമൊന്നുമില്ല. ചെന്നൈ അടക്കമുള്ള നഗരങ്ങളിലും മള്‍ട്ടിപ്ലെക്‌സുകളിലും പേട്ടയ്ക്കാണ് കൂടുതല്‍ തിരക്ക്. അതേ സമയം ഗ്രാമങ്ങളില്‍ വിശ്വാസമാണ് മിന്നിക്കുന്നത്.

 തമിഴ്‌നാട് കളക്ഷന്‍

തമിഴ്‌നാട് കളക്ഷന്‍

വിശ്വാസം ആദ്യദിനം 26 കോടി നേടിയപ്പോള്‍ പേട്ട 23 കോടിയായിരുന്നു തമിഴ്‌നാട് ബോക്‌സോഫീസില്‍ നിന്നും വാരിക്കൂട്ടിയത്. മൂന്ന് കോടിയുടെ കുറവാണ് പേട്ടയ്ക്കുള്ളത്. എന്നാല്‍ ആഗോള ബോക്‌സോഫീസില്‍ തരംഗമായത് പേട്ട തന്നെയാണ്. യുഎസില്‍ റിലീസിംഗ് തിയറ്ററുകളുടെ എണ്ണത്തില്‍ പേട്ട വളരെ വലിയ ഉയരത്തിലാണ്. ഇത് കളക്ഷനിലും കാണമായിരുന്നു. റിലീസ് ദിവസം ആഗോളതലത്തില്‍ പേട്ട സ്വന്തമാക്കിയത് 48 കോടിയായിരുന്നു. അജിത്തിന്റെ വിശ്വാസം നേടിയത് 43 കോടിയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ആരാണ് മുന്നിലെന്നുള്ള കാര്യം കൃത്യമായി പറയാന്‍ കഴിയാത്ത അവസ്ഥയാണ്.

 ആരാധകര്‍ തമ്മിലടി

ആരാധകര്‍ തമ്മിലടി

സിനിമകളുടെ പേരില്‍ ബോക്‌സോഫീസില്‍ മത്സരമാണ് നടക്കുന്നത്. പൊങ്കല്‍ റിലീസിനെത്തിയ സിനിമകളില്‍ തലയോ തലൈവരോ മുന്നിലെത്തിയതെന്ന് സംശയം നിലനില്‍ക്കുമ്പോള്‍ ആരാധകര്‍ തമ്മിലടിയാണ്. റിലീസ് ദിവസത്തെ കളക്ഷന്റെ പേരില്‍ തകര്‍ക്കങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. പേട്ടയ്ക്ക് തമിഴകത്ത് വിശ്വാസത്തേക്കാള്‍ 600 തിയറ്ററുകള്‍ കൂടുതലുണ്ടെന്നും രണ്ടാം ദിനം മുതല്‍ കൂടുതല്‍ തിയറ്ററുകള്‍ പേട്ടയിലേക്ക് മാറുകയാണെന്നും രജനികാന്തിന്റെ പിആര്‍ഓ വെളിപ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ ഇതിനെ ചോദ്യം ചെയ്ത് വിശ്വാസത്തിന്റെ വിതരണക്കാരയ കെജെആര്‍ സ്റ്റുഡിയോസ് രംഗത്തെത്തിയിരിക്കുകയാണ്. അനാവശ്യ തര്‍ക്കത്തിനാണ് രജനികാന്തിന്റെ ടീം ശ്രമിക്കുന്നതെന്നാണ് അവരുടെ ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X