സ്‌റ്റൈല്‍ മന്നന്റെ പേട്ട തിയ്യേറ്ററുകളിലേക്ക്! മരണമാസ് ഗാനവുമായി ചിത്രത്തിന്റ പുതിയ പ്രൊമോ! കാണൂ

By Midhun Raj

തലൈവര്‍ രജനീകാന്തിന്റെ പേട്ട റിലീസിങ്ങിനൊരുങ്ങുകയാണ്. കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്ത ചിത്രം ജനുവരി 10നാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. തമിഴ്‌നാട്ടിലെ പൊങ്കലിനോടനുബന്ധിച്ചാണ് സിനിമ റിലീസിനെത്തുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കിയ സിനിമ സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മ്മിച്ചിരിക്കുന്നത്.

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെതായി പുതിയൊരു പ്രൊമോ വീഡിയോ കൂടി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മരണമാസ് പാട്ടിനൊപ്പമുളള ഒരു വീഡിയോ ആയിരുന്നു അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്.അനിരുദ്ധ് രവിചന്ദറാണ് ഇത്തവണ തലൈവര്‍ ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.

 petta

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. പേട്ടയുടെ ട്രെയിലറും നേരത്തെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിന്റേജ് രജനീകാന്തിനെ പേട്ടയിലൂടെ വീണ്ടും കാണാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തില്‍ രണ്ട് വേറിട്ട ലുക്കുകളിലാണ് സൂപ്പര്‍സ്റ്റാര്‍ എത്തുന്നത്. മാസും ക്ലാസും ചേര്‍ന്നുളെളാരു ചിത്രമായിരിക്കും രജനിയുടെ പേട്ടയെന്നാണ് അറിയുന്നത്.

വമ്പന്‍ താരനിരയാണ് രജനി ചിത്രത്തില്‍ അണിനിരക്കുന്നത്. സിമ്രാന്‍,തൃഷ തുടങ്ങിയവരാണ് സിനിമയിലെ നായികമാര്‍. വിജയ് സേതുപതി,നവാസുദ്ദീന്‍ സിദ്ധിഖി,ബോബി സിംഹ,ശശികുമാര്‍ തുടങ്ങിയവരും പേട്ടയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും വമ്പന്‍ റിലീസായിട്ടാകും പേട്ട തിയ്യേറ്ററുകളിലേക്ക് എത്തുക.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X