ബോക്‌സ് ഓഫീസ് ഭരിക്കാന്‍ സ്റ്റൈല്‍മന്നന്‍! അടുത്ത കൊല്ലവും രജനി കൊണ്ട് പോവും! പേട്ടയ്ക്ക് യു/എ

By Prashant V R

ശങ്കര്‍ സംവിധാനം ചെയ്ത 2.0 രജനീകാന്തിന്റെ ഈ വര്‍ഷത്തെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായിരുന്നു. വമ്പന്‍ ബഡ്ജറ്റില്‍ ഒരുങ്ങിയ സിനിമ മുടക്കുമുതല്‍ തിരിച്ചുപിടിക്കുകയും തിയ്യേറ്ററുകളില്‍നിന്നും വലിയ കളക്ഷന്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു. സ്‌റ്റൈല്‍ മന്നന്റെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായിട്ടാണ് ചിത്രം നേരത്തെ മാറിയിരുന്നത്. 2.0യ്ക്കു ശേഷം പേട്ട എന്ന വമ്പന്‍ ചിത്രത്തിനായിട്ടാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച സിനിമ അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. പേട്ടയുടെതായി നേരത്തെ പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. ചിത്രത്തിന്റെ ടീസര്‍ അടുത്തിടെയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നത്. ഇത്തവണയും വലിയ റിലീസായിട്ടാകും രജനി ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സിനിമയെക്കുറിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു

പേട്ടയുടെ വരവ്

പേട്ടയുടെ വരവ്

തമിഴിലെ മുന്‍നിര സംവിധായകരില്‍ ഒരാളായ കാര്‍ത്തിക്ക് സുബ്ബരാജാണ് രജനിയുടെ പേട്ടയുമായി എത്തുന്നത്. കാര്‍ത്തിക്കിന്റെ മുന്‍സിനിമകളെല്ലാം മികച്ചതായതുകൊണ്ടു തന്നെ വലിയ പ്രതീക്ഷകളാണ് എല്ലാവര്‍ക്കുമുളളത്. വിന്റേജ് രജനീകാന്തിനെ പേട്ടയിലൂടെ വീണ്ടും കാണാന്‍ കഴിയുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ചിത്രത്തിലെ തലൈവരുടെ കിടിലന്‍ ഗെറ്റപ്പും നേരത്തെ തരംഗമായി മാറിയിരുന്നു. ചിത്രത്തില്‍ രണ്ട് വേറിട്ട ലുക്കുകളില്‍ സൂപ്പര്‍സ്റ്റാര്‍ എത്തുമെന്ന് അറിയുന്നു. വമ്പന്‍ താരനിരയാണ് ഇത്തവണ രജനി ചിത്രത്തില്‍ അണിനിരക്കുന്നത്. മാസും ക്ലാസും ചേര്‍ന്നുളെളാരു ചിത്രമായിരിക്കും രജനിയുടെ പേട്ടയെന്നാണ് അറിയുന്നത്.

ടീസര്‍ നല്‍കിയ ആവേശം

ടീസര്‍ നല്‍കിയ ആവേശം

തലൈവരുടെ പിറന്നാള്‍ ദിനത്തിലായിരുന്നു ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങിയിരുന്നത്. ചിത്രത്തിന്റെതായി കിടിലന്‍ ഒരു ടീസര്‍ തന്നെയായിരുന്നു പുറത്തിറങ്ങിയിരുന്നത്. ഡയലോഗുകള്‍ ഒന്നും അധികമില്ലെങ്കിലും സ്‌റ്റൈല്‍ മന്നന്റെ ലുക്കും മാസും ആരാധകരെ ആവേശം കൊള്ളിച്ചിരുന്നു. പേട്ടയുടെ ടീസറിന് വലിയ വരവേല്‍പ്പ് തന്നെയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്. ടീസറിലെ പശ്ചാത്തല സംഗീതത്തിനും മികച്ച അഭിപ്രായങ്ങളായിരുന്നു എല്ലാവരും പറഞ്ഞിരുന്നത്.

യു/എ സര്‍ട്ടിഫിക്കറ്റ്

യു/എ സര്‍ട്ടിഫിക്കറ്റ്

റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായുളള റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ജനുവരിയില്‍ തിയ്യേറ്ററുകളില്‍ എത്താനിരിക്കെയാണ് സെന്‍സര്‍ ബോര്‍ഡ് പേട്ടയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് രജനി ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മോഡേണ്‍ സ്‌റ്റൈലിലും നാടന്‍ തമിഴ് ലുക്കിലുമാണ് രജനി ചിത്രത്തില്‍ എത്തുന്നത്.

തലൈവര്‍ക്കൊപ്പം വിജയ് സേതുപതിയും

തലൈവര്‍ക്കൊപ്പം വിജയ് സേതുപതിയും

തലൈവര്‍ക്കൊപ്പം വിജയ് സേതുപതിയുടെ സാന്നിദ്ധ്യവും സിനിമയുടെ മുഖ്യആകര്‍ഷമായിരിക്കും. ചിത്രത്തില്‍ ജിത്തു എന്ന വില്ലന്‍ വേഷത്തിലാണ് മക്കള്‍സെല്‍വന്‍ എത്തുന്നത്. നടന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. സിമ്രാന്‍,തൃഷ കൃഷ്ണന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്, ഇവര്‍ക്കൊപ്പം ബോബി സിംഹ,ശശി കുമാര്‍, നവാസുദ്ദീന്‍ സിദ്ധിഖി തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ട്.

വമ്പന്‍ റിലീസ്

വമ്പന്‍ റിലീസ്

പേട്ട റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രം 2.0യുടെ റെക്കോര്‍ഡുകള്‍ മറികടക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നൊരു കാര്യം. ലോകമെമ്പാടുമായി വമ്പന്‍ റിലീസായിട്ടാകും രജനിയുടെ പേട്ടയും തിയ്യേറ്ററുകളിലേക്ക് എത്തുക. ചിത്രം തെലുങ്കിലും ഒരേസമയം പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്. മലയാളി താരം മണികണ്ഠന്‍ ആചാരിയും ചിത്രത്തില്‍ ഒരു ചെറിയ വേഷത്തില്‍ എത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X