മരണമാസ് തലൈവാ...! സ്‌റ്റൈല്‍ മന്നന്റെ പിറന്നാള്‍ ദിനത്തില്‍ പേട്ടയുടെ കിടിലന്‍ ടീസര്‍ പുറത്ത്! കാണൂ
Recommended Video

സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത വാക്കുകള്‍ക്കതീതമാണ്. കോളിവുഡ് സൂപ്പര്‍സ്റ്റാറിന്റെ സിനിമകള്‍ എപ്പോളിറങ്ങിയാലും ആരാധകര്‍ അത് ആഘോഷമാക്കാറുണ്ട്. ആരാധകര്‍ക്കെന്ന പോലെ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം ഇഷ്ടപ്പെടുന്ന തരത്തില്‍ കൂടിയാണ് അദ്ദേഹം സിനിമകള്‍ ചെയ്യാറുണ്ടായിരുന്നത്. തലൈവരുടെ സിനിമ പുറത്തിറങ്ങുന്ന ദിവസം ഒരു ഉല്‍സവം പോലെ ആണ് എല്ലാവരും ആഘോഷിക്കാറുളളത്. കരിയര്‍ തുടങ്ങി വര്‍ഷങ്ങള്‍ ആയെങ്കിലും എല്ലാവരുടെയും മനസുകളില്‍ അദ്ദേഹം ഇന്നും തങ്ങളുടെ സൂപ്പര്‍സ്റ്റാറാണ്.
തലൈവരുടെതായി ഒടുവില്‍ പുറത്തിറങ്ങിയ 2.0 തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. യന്തിരന്റെ രണ്ടാം ഭാഗമായി എത്തിയ ചിത്രത്തിന് വലിയ വരവേല്‍പ്പ് തന്നെയായിരുന്നു എല്ലാവരും നല്‍കിയിരുന്നത്. ഇതുവരെയുളള കളക്ഷന്‍ റെക്കോര്‍ഡുകളെല്ലാം തിരുത്തിയെഴുതികൊണ്ടാണ് ചിത്രം മുന്നേറികൊണ്ടിരിക്കുന്നത്. 2.0യുടെ വലിയ വിജയത്തിനിടെ തലൈവരുടെ പിറന്നാള്‍ ദിനം വന്നിരിക്കുകയാണ്. ഡിസംബര്‍ 12ന് സൂപ്പര്‍സ്റ്റാറിന്റെ 68ാം പിറന്നാള്‍ ദിവസമാണ്. ആരാധകര്‍ക്കുളള പിറന്നാള്‍ സമ്മാനമായി പുതിയ ചിത്രം പേട്ടയുടെ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

രജനിയുടെ പിറന്നാള്‍
തലൈവരുടെ പിറന്നാള്‍ ആരാധകര്‍ എല്ലാകൊല്ലവും ആഘോഷമാക്കാറുണ്ട്. തമിഴ്‌നാട്ടിലെന്ന പോലെ മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും അദ്ദേഹത്തിന് ആരാധകരുണ്ട്. തമിഴ്‌നാട്ടില്‍ ലഭിക്കുന്ന അതേസ്വീകാര്യത മറ്റു സ്ഥലങ്ങളിലും ലഭിക്കാറുണ്ട്. സൂപ്പര്‍സ്റ്റാറിന്റെ സിനിമകളെല്ലാം വമ്പന്‍ റിലീസായി തിയ്യേറ്ററുകളിലെത്തുന്നതും ഇതുകൊണ്ടു തന്നെയാണ്. അടുത്തിടെ 2-0 എന്ന സിനിമ 10000ത്തിലധികം സ്‌ക്രീനുകളിലായിരുന്നു റിലീസ് ചെയ്തിരുന്നത്. കൂടുതല്‍ സ്‌ക്രീനുകളില്‍ റിലീസ് ചെയ്തപ്പോള്‍ കളക്ഷന്റെ കാര്യത്തില്‍ നേട്ടമുണ്ടാക്കാനും ചിത്രത്തിന് സാധിച്ചു. 20യ്ക്കു പിന്നാലെ പേട്ട എന്ന ചിത്രമാണ് താരത്തിന്റെ റിലീസിങ്ങിനൊരുങ്ങുന്ന വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തിനു വേണ്ടി എല്ലാവരും കാത്തിരിക്കുന്നത്.

പേട്ട
പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു പേട്ടയ്ക്ക് ലഭിച്ചിരുന്നത്. കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിന്റേജ് രജനീകാന്തിനെ കാണാന്‍ സാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് താരം എത്തുന്നത്. രജനികാന്തിന്റെ പ്രകടനത്തിനൊപ്പം കാര്‍ത്തിക്ക് സുബ്ബരാജിന്റെ മേക്കിങ്ങുമായിരിക്കും ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമാവുക. സിമ്രാന്‍ നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ തൃഷയും പ്രധാന വേഷത്തിലെത്തുന്നു. വിജയ് സേതുപതി, നവാസുദ്ദീന്‍ സിദ്ധിഖി,ബോബി സിംഹ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

പൊങ്കല്‍ റിലീസ്
പൊങ്കല്‍ റിലീസായിട്ടാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. തല അജിത്ത് ചിത്രം വിശ്വാസത്തിനൊപ്പം പേട്ടയും റിലീസ് ചെയ്യും. 2.0 പോലെ വമ്പന്‍ റിലീസായിട്ടാകും ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുക, പൊങ്കല്‍ സീസണില്‍ എത്തുന്ന ചിത്രമായതുകൊണ്ടു തന്നെ ഒരു ആഘോഷ ചിത്രമായിട്ടാണ് പേട്ട അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത് എന്നാണറിയുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററുകളും ക്യാരക്ടര്‍ പോസ്റ്ററുകളും പുറത്തിറങ്ങിയതുമുതല്‍ എല്ലാവരും ആവേശത്തിലായിരുന്നു. കാര്‍ത്തിക്ക് സുബ്ബരാജിന്റെ മുന്‍ചിത്രങ്ങള്‍ മികച്ച സിനിമകളായതുകൊണ്ടുതന്നെ ആരാധകരില്‍ പ്രതീക്ഷകള്‍ വര്‍ധിച്ചിരുന്നു.

പാട്ടുകള്‍ നല്‍കിയ ആവേശം
ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് അടുത്തിടെയായിരുന്നു നടന്നത്. അനിരുദ്ധ് രവിചന്ദറാണ് പേട്ടയ്ക്ക് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ എല്ലാ ഗാനങ്ങളും നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂട്ടത്തില്‍ മരണമാസ് എന്നു തുടങ്ങുന്ന പാട്ടായിരുന്നു ആദ്യം പുറത്തിറങ്ങിയിരുന്നത്. വലിയ വരവേല്‍പ്പു തന്നെയായിരുന്നു ഈ പാട്ടിന് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. അടിപൊളി പാട്ടുകള്‍ക്കു പുറമെ മെലഡി ഗാനങ്ങളും പേട്ടയ്ക്കു വേണ്ടി അനിരുദ്ധ് ഒരുക്കിയിട്ടുണ്ട്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് രജനീകാന്തിന്റെ പേട്ട നിര്‍മ്മിച്ചിരിക്കുന്നത്.
ടീസര്‍ കാണൂ


Click it and Unblock the Notifications