ബോക്‌സ് ഓഫീസ് ഭരിക്കാന്‍ സ്റ്റൈല്‍മന്നന്റെ വരവ്! പേട്ടയുടെ ട്രെയിലര്‍ തരംഗമാകുന്നു! വീഡിയോ കാണൂ

By Midhun Raj

തലൈവര്‍ രജനീകാന്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് പേട്ട. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. 2.0യ്ക്ക് ശേഷമുളള രജനിയുടെ വമ്പന്‍ ചിത്രമായിട്ടാണ് പേട്ട എത്തുന്നത്. രജനീകാന്തിന്റെ പിറന്നാള്‍ ദിനമായിരുന്നു ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയതുമുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു.

തമിഴ്‌നാട്ടിലെ പൊങ്കല്‍ ആഘോഷസമയത്താണ് രജനിയുടെ പേട്ട തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. 2.0 പോലെ ലോകമെമ്പാടും വലിയ റിലീസായിട്ടാകും രജനിയുടെ പേട്ടയും തിയ്യേറ്ററുകളിലേക്ക് എത്തുക. സിനിമയുടെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ടീസറിനു പിന്നാലെ ചിത്രത്തിന്റെ കിടിലന്‍ ട്രെയിലറും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍

പേട്ട

പേട്ട

തമിഴിലെ മുന്‍നിര സംവിധായകരിലൊരാളായ കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പേട്ട. തമിഴില്‍ പിസ, ഇരൈവി, ജിഗര്‍തണ്ട തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് കാര്‍ത്തിക്ക് സുബ്ബരാജ്. രജനിയെ നായകനാക്കി കാര്‍ത്തിക്ക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പേട്ട. ഇത്തവണയും മാസും ക്ലാസും ചേര്‍ന്നൊരു ചിത്രമായിരിക്കും തലൈവരുടെതായി പുറത്തിറങ്ങുകയെന്നാണ് അറിയുന്നത്. പേട്ടയിലൂടെ വിന്റേജ് രജനീകാന്തിനെ വീണ്ടും കാണാനാവുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കാര്‍ത്തിക്കിന്റെ മുന്‍സിനിമകളെല്ലാം മികച്ചതായതുകൊണ്ടു തന്നെ വലിയ പ്രതീക്ഷകളാണ് എല്ലാവര്‍ക്കുമുളളത്.

തലൈവരുടെ കിടിലന്‍ ഗെറ്റപ്പും

തലൈവരുടെ കിടിലന്‍ ഗെറ്റപ്പും

തലൈവരുടെ കിടിലന്‍ ഗെറ്റപ്പും നേരത്തെ തരംഗമായി മാറിയിരുന്നു. ചിത്രത്തില്‍ രണ്ട് വേറിട്ട ലുക്കുകളില്‍ സൂപ്പര്‍സ്റ്റാര്‍ എത്തുമെന്ന് അറിയുന്നു. വമ്പന്‍ താരനിരയാണ് ഇത്തവണ രജനി ചിത്രത്തില്‍ അണിനിരക്കുന്നത്. മാസും ക്ലാസും ചേര്‍ന്നുളെളാരു ചിത്രമായിരിക്കും രജനിയുടെ പേട്ടയെന്നാണ് അറിയുന്നത്. മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയാണ് ചിത്രത്തില്‍ രജനിയുടെ വില്ലന്‍ വേഷത്തിലെത്തുന്നത്. ചിത്രത്തില്‍ ജിത്തു എന്ന കഥാപാത്രമായി എത്തുന്ന മക്കള്‍സെല്‍വന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.

ടീസര്‍ നല്‍കിയ ആവേശം

ടീസര്‍ നല്‍കിയ ആവേശം

സിമ്രാന്‍,തൃഷ,മാളവിക മോഹന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഇവര്‍ക്കൊപ്പം നവാസുദ്ദീന്‍ സിദ്ധിഖി,ബോബി സിംഹ, ശശി കുമാര്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പേട്ടയുടെ ടീസര്‍ നേരത്തെ പുറത്തിറങ്ങിയതുമുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. ചിത്രത്തിന്റെതായി കിടിലന്‍ ഒരു ടീസര്‍ തന്നെയായിരുന്നു പുറത്തിറങ്ങിയിരുന്നത്. ഡയലോഗുകള്‍ ഒന്നും അധികമില്ലെങ്കിലും സ്റ്റൈല്‍ മന്നന്റെ ലുക്കും മാസും ആരാധകരെ ആവേശം കൊള്ളിച്ചിരുന്നു

ട്രെയിലര്‍ പുറത്ത്

ട്രെയിലര്‍ പുറത്ത്

ഇപ്പോഴിതാ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിനും മികച്ച സ്വീകരണമാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. രജനിയുടെ പഞ്ച് ഡയലോഗുകളും സ്‌റ്റൈലുമാണ് പേട്ടയുടെ ട്രെയിലറിന്റെ മുഖ്യ ആകര്‍ഷണമായിരിക്കുന്നത്. പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങള്‍ പേട്ടയുടെ ട്രെയിലറില്‍ ഉണ്ടായിരുന്നു. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് തലൈവരുടെ പേട്ട നിര്‍മ്മിക്കുന്നത്. ജനുവരി പത്തിനാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

കാണൂ

കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X