twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആരോഗ്യപ്രശ്‌നങ്ങളുണ്ട്, ആ കത്ത് എന്റെതല്ല, രാഷ്ട്രീയ പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി രജനീകാന്ത്‌

    By Prashant V R
    |

    രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ആരാധകര്‍ ഒന്നടങ്കം ഏറെ നാളായി ഉറ്റുനോക്കുന്നൊരു കാര്യമാണ്. കമല്‍ഹാസന്‍ രാഷ്ട്രീയത്തില്‍ സജീവമായ ശേഷമായിരുന്നു തലൈവരും രാഷ്ട്രീയത്തിലിറങ്ങുമോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്നത്. ഇപ്പോഴിതാ രാഷ്ട്രീയ പ്രവേശത്തിനിറങ്ങുമോ എന്ന കാര്യത്തില്‍ തന്‌റെ നിലപാട് വ്യക്തമാക്കി എത്തിയിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം രജനിയുടെതായി വന്ന ഒരു കത്ത് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ കത്തിന് മറുപടിയായി വന്ന പുതിയ ട്വീറ്റിലാണ് തന്റെ നിലപാട് സൂപ്പര്‍ താരം അറിയിച്ചിരിക്കുന്നത്.

    rajinikanth

    കത്ത് തന്റെതല്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. എന്നാല്‍ കത്തില്‍ തന്റെ ആരോഗ്യ സ്ഥിതിയെകുറിച്ചും ഡോക്ടര്‍മാരുടെ ഉപദേശത്തെ കുറിച്ചും പറയുന്ന കാര്യങ്ങള്‍ സത്യമാണെന്നും നടന്‍ പറഞ്ഞു. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും അതിനാല്‍ തന്നെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഫാന്‍സ് അസോസിയേഷനുമായി ആലോചിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും ട്വിറ്ററിലൂടെ രജനി അറിയിച്ചു. തമിഴ്‌നാട് തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്ന സമയത്താണ് സൂപ്പര്‍താരത്തിന്റെ പുതിയ പ്രസ്താവന വന്നിരിക്കുന്നത്.

    യുഎസില്‍ വെച്ച് 2016ല്‍ വ്യക്ക മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായതിനാല്‍ കോവിഡ് മഹാമാരിയുടെ സമയത്ത് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങുന്നത് ആരോഗ്യത്തെ ബാധിക്കുമെന്ന ആശങ്ക അദ്ദേഹത്തിനുണ്ടെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വാക്‌സിന്‍ വരുന്നതിന് മുന്‍പ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനോട് ഡോക്ടര്‍മാരും എതിരഭിപ്രായം പറഞ്ഞതായി കത്തില്‍ പറയുന്നുണ്ട്.

    എന്നാല്‍ തന്നെ കുറിച്ചോര്‍ത്തല്ല ഭയമെന്ന് താരം പറയുന്നു. ജനങ്ങളുടെ ക്ഷേമത്തെ കുറിച്ചാണ് ആശങ്ക. താന്‍ വാഗ്ദാനം ചെയ്ത രാഷ്ട്രീയ മാറ്റം കൊണ്ടുവരണമെങ്കില്‍ സജീവമായി ഇറങ്ങണം. ഇടയ്ക്ക് വെച്ച് ആരോഗ്യം മോശമായാല്‍ അത് രാഷ്ട്രീയത്തിന് തന്നെ വെല്ലുവിളിയായിരിക്കും എന്നാണ് രജനിയുടെതായി പ്രചരിച്ച കത്തില്‍ പറയുന്നത്. മുന്‍പ് തനിക്ക് മുഖ്യമന്ത്രി ആവേണ്ടെന്നും പാര്‍ട്ടിയെ നയിക്കാനാണ് താല്‍പര്യമെന്നും രജനീകാന്ത് പറഞ്ഞിരുന്നു. ജനങ്ങളുടെ മനസിലാണ് മാറ്റം ഉണ്ടാകേണ്ടത്.

    പാര്‍ട്ടിയിലെ 65 ശതമാനം പദവികള്‍ യുവാക്കള്‍ക്ക് നല്‍കും. രാഷ്ട്രീയ വ്യവസ്ഥിതി നന്നാകാതെ പുതിയ പാര്‍ട്ടികള്‍ വന്നത് കൊണ്ട് കാര്യമില്ല, തമിഴ്നാട് രാഷ്ട്രീയത്തില്‍ മാറ്റം കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു എന്നും രജനീകാന്ത് പറഞ്ഞിരുന്നു. തന്റെ പാര്‍ട്ടിയില്‍ യുവാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും സേവനം ചെയ്യാന്‍ അവസരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തനിക്കൊപ്പം പരിമിതമായ നേതാക്കള്‍ മാത്രമാണ് പ്രവര്‍ത്തിക്കുക. സര്‍വ്വീസില്‍ നിന്നും വിരമിച്ച ഐപിഎസ്, ഐഎഎസ് ഉദ്യോഗസ്ഥരെ തന്റെ പാര്‍ട്ടിയിലേക്ക് അദ്ദേഹം ക്ഷണിക്കുകയും ചെയ്തിരുന്നു.

    Read more about: rajinikanth
    English summary
    rajinikanth's reaction after leaked letter about political entry
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X