ഇന്ത്യന്‍ സിനിമയുടെ അടുത്ത വിസ്മയം വരുന്നു! രജനികാന്തിന്റെ ബ്രഹ്മാണ്ഡ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചു
Recommended Video

ബാഹുബലിയ്ക്ക് ശേഷം തെന്നിന്ത്യയില്‍ നിന്നും വിസ്മയിപ്പിക്കാന്‍ ഒരുങ്ങുന്ന സിനിമയാണ് 2.0. എന്തിരന്‍ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായി രജനികാന്തിനെ നായകനാക്കി ശങ്കര്‍ തന്നെയാണ് ഈ സിനിമയും സംവിധാനം ചെയ്യുന്നത്. സിനിമയില്‍ ബോളിവുഡ് നടന്‍ അക്ഷയ് കുമാറും എമി ജാക്സനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
തമിഴ്, ഹിന്ദി, മലയാളം, തെലുങ്കു, ഇംഗ്ലീഷ്, ജപ്പാനിസ്, മലയ്, ചൈനീസ്, എന്നിങ്ങനെ പതിനഞ്ച് ഭാഷകളിലായി സിനിമ റിലീസ് ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം തുടക്കത്തിലെ സിനിമയുടെ റിലീസ് ഉണ്ടാവുമെന്ന് പറഞ്ഞിരുന്നെങ്കിലും റിലീസ് മാറ്റി വെക്കുകയായിരുന്നു. പ്രേക്ഷകര്‍ വലിയ പ്രതീക്ഷ നല്‍കി കാത്തിരിക്കുന്ന സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുകയാണ്. 2018 നവംബര്‍ 29 ന് ചിത്രം തിയറ്ററുകളിലേക്ക് എത്തും.

ഇതൊരു സയന്‍സ് ഫിക്ഷന്‍ ചിത്രമാണെന്നുള്ളതാണ് 2.0 യുടെ പ്രത്യേകത. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അല്ലിരാജ സുഭാസ്‌കരന്‍ ആണ് 450 കോടി മുതല്‍ മുടക്കില്‍ 2.0 നിര്‍മ്മിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് നേരിട്ട് തന്നെയാണ് മിനി സ്റ്റുഡിയോസിലൂടെ ചിത്രം കേരളത്തിലേക്കും വിതരണത്തിനെത്തിക്കുന്നത്.
എന്തിരന്‍ തെന്നിന്ത്യയില്‍ ഹിറ്റായിരുന്നെങ്കില്‍ 2.0 ലോക സിനിമയില്‍ തന്നെ വിസ്മയമായി മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാല ആയിരുന്നു ഈ വര്‍ഷം റിലീസിനെത്തിയ രജനികാന്തിന്റെ സിനിമ. തിയറ്ററുകളില്‍ ഹിറ്റായിരുന്ന കാല ബോക്‌സോഫീസില്‍ പ്രതീക്ഷിച്ച വിജയം കൈവരിച്ചിരുന്നില്ല.


Click it and Unblock the Notifications











