കബാലിയും കാലയുമൊക്കെ പിറന്നത് ഈ കാരണത്താല്‍: തുറന്ന് പറഞ്ഞ് രജനീകാന്ത്

By Midhun

ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന രജനീകാന്ത് ചിത്രമാണ് കാല. കബാലിക്കു ശേഷമെത്തുന്ന രജനി ചിത്രമെന്ന നിലയിലാണ് കാലയ്ക്ക് ഇത്രയുമധികം സ്വീകാര്യത സിനിമാ പ്രേമികള്‍ നല്‍കുന്നത്. കാലയില്‍ മുംബൈ അധോലോക നായകനായാണ് രജനി എത്തുന്നത്.

വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം ജൂണ്‍ ഏഴിനാണ് തിയ്യേറ്ററുകളിലേക്കെത്തുന്നത്. കാല റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്നലെ ചെന്നൈയില്‍ വെച്ച് നടത്തിയിരുന്നു. ചെന്നൈ വൈഎംസിഎ ഗ്രൗണ്ടില്‍ വെച്ചായിരുന്നു കാലയുടെ ഓഡിയോ ലോഞ്ച് നടന്നിരുന്നത്.

kaala movie

ചടങ്ങില്‍ സംസാരിക്കുന്നതിനിടെ കബാലിയും കാലയുമൊക്കെ ഉണ്ടായതിന്റെ കാരണം രജനികാന്ത് വെളിപ്പെടുത്തിയിരുന്നു. തന്റെ പകുതി പ്രായം പോലുമില്ലാത്ത നായികമാരുമായി പ്രണയരംഗങ്ങള്‍ ചെയ്യുന്നത് അവസാനിപ്പിക്കാന്‍ സമയമായെന്ന തിരിച്ചറിവിലാണ് ഈ ചിത്രങ്ങള്‍ ഉണ്ടായതെന്നാണ് രജനി ചടങ്ങില്‍ പറഞ്ഞിരുന്നത്.'എനിക്ക് 65 വയസ് പ്രായമായി, എന്റെ പാതി പ്രായമുളള നായികമാരുമായി ഞാന്‍ ഇനി റൊമാന്‍സ് ചെയ്യാന്‍ പാടില്ല, ഈ തിരിച്ചറിവാണ് എന്നെ പാ രഞ്ജിത്തില്‍ എത്തിച്ചത്, രജനി പറഞ്ഞു.

rajinikanth

ഓഡിയോ ലോഞ്ചില്‍ രജനിയുടെ രാഷ്ട്രീയ പ്രഖ്യാപനത്തെക്കുറിച്ച് താരം സൂചിപ്പിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും അതേക്കുറിച്ചൊന്നും രജനി സംസാരിച്ചിരുന്നില്ല. ചടങ്ങില്‍ നിര്‍മ്മാതാവും മരുമകനുമായ ധനുഷ്, സംവിധായകന്‍ പാ രഞ്ജിത്ത്, ഭാര്യ ലത രജനീകാന്ത്, മക്കളായ സൗന്ദര്യ,ഐശ്വര്യ തുടങ്ങിയവരും പങ്കെടുത്തിരുന്നു. പ്രൗഡഗംഭീരമായി നടത്തിയ ചടങ്ങില്‍ ആരാധകര്‍ക്ക് ആവേശം നല്‍കി ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ അവതരിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X