ഇനി ഇങ്ങനെ ചെയ്യരുത് കണ്ണാ'!! ആരാധകനെ വീട്ടിലേക്ക് വിളിച്ച് ചേര്‍ത്തു പിടിച്ച് രജനീകാന്ത് ....
ഹിമാലയൻ യാത്ര കഴിഞ്ഞ് ചെന്നൈയിൽ മടങ്ങി എത്തിയ രജനികാന്തിന് വൻ സ്വീകരണമാണ് ആരാധകർ ഒരുക്കിയത്. തങ്ങളുടെ സൂപ്പർ താരത്തെ കാണാൻ വിമാനത്താവളത്തിൽ ഓട്ടേറെ പേരായിരുന്നു കാത്തിരുന്നത്. നീണ്ട .യാത്രയ്ക്ക് ശേഷം ആരാധകരെ അഭീവാദ്യം ചെയ്തതിനു ശേഷമാണ് രജനി വീട്ടിലേയ്ക്ക് മടങ്ങിയത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സൂപ്പർ താരം തന്നെ പിന്തുർന്ന് എത്തിയ ആരാധകന് നൽകിയ ഉപദേശമാണ്. എയർപോർട്ടിൽ നിന്ന് രജനിയുടെ കാർ വീട്ടിലെത്തുന്നതുവരെ ഇയാൾ താരത്തെ പിന്തുടർന്ന് കൂടെ എത്തിയിരുന്നു. ആരാധകൻ തിരികെ പോകാൻ ഒരുങ്ങിയപ്പോൾ സെക്യൂരിറ്റി ഇയാളെ തിരികെ വിളിച്ച് രജനിയുടെ അടുത്തയ്ക്ക് കൊണ്ടു പോകുകയായിരുന്നു.
വീട്ടിനുള്ളിൽ എത്തിയ യുവാവിനെ ചേർത്തു പിടിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു... ബൈക്കിൽ ഇങ്ങനെ പിന്തുടരരുതേ കണ്ണാ, അത്ര സുരക്ഷിതമല്ല, യുവാവ് അപ്പോൾ തന്നെ മാപ്പ് ചോദിക്കുകയും ഇനി ഇത് ആവർത്തിക്കില്ലെന്നും പറയുകയും ചെയ്തു. രജനിക്കൊപ്പം ചിത്രമെടുത്തതിനു ശേഷമാണ് ആരാധകൻ മടങ്ങിയത്. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.എ ആര്‍ മുരുഗദോസ് ഒരുക്കുന്ന ദര്‍ബാര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷമായിരുന്നു രജനിയുടെ ഹിമാലയം യാത്ര സുഹൃത്തിനോടൊപ്പമുള്ള താരത്തിന്റെ ഹിമാലയൻ യാത്ര ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഇക്കുറി മകൾ ഐശ്വര്യയും അച്ഛനോടൊപ്പം ഹിമാലയൻ യാത്രയിൽ പങ്കെടുത്തിരുന്നു


Click it and Unblock the Notifications