Just In
- 53 min ago
മമ്മൂട്ടി അന്ന് വല്ലാതെ ചൂടായെന്ന് പി ശ്രീകുമാര്‍, അഡ്ജസ്റ്റ് ചെയ്യാന്‍ താനാരാ, എന്നായിരുന്നു ചോദ്യം
- 1 hr ago
ഇതിഹാസ നായകനാവാനൊരുങ്ങി സിജു വിത്സന്; 19-ാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി വിനയന്
- 1 hr ago
പ്രണവ് മോഹന്‍ലാലിനൊപ്പം കല്യാണി പ്രിയദര്ശന്, ഹൃദയം ലൊക്കേഷനിലെ ചിത്രം വൈറലാവുന്നു
- 1 hr ago
ഇതൊക്കെ സംഭവിച്ചെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല; പ്രതിശ്രുത വരനെ ചുംബിക്കാനൊരുങ്ങുന്ന ചിത്രവുമായി എലീന
Don't Miss!
- Finance
വിദേശങ്ങളില്‍ ഉള്ള ഇന്ത്യന്‍ കമ്പനികളുടെ നിക്ഷേപങ്ങളില്‍ വന്‍ തകര്‍ച്ച; ഡിസംബറില്‍ 42 ശതമാനം ഇടിഞ്ഞു
- Sports
അന്താരാഷ്ട്ര ക്രിക്കറ്റിലെ നിലവിലെ മികച്ച അഞ്ച് പരിശീലകര്‍ ആരൊക്കെ? രവി ശാസ്ത്രി ഒന്നാമന്
- Automobiles
കാത്തിരിപ്പ് അവസാനിച്ചു; 2021 സഫാരിയെ വിപണിയിൽ അവതരിപ്പിച്ച് ടാറ്റ
- News
ദില്ലി അതിർത്തിയിൽ സേനയെ വിന്യസിക്കാൻ കേന്ദ്ര തീരുമാനം: കര്‍ഷകര്‍ സിംഘുവിലേക്ക് മടങ്ങി
- Travel
റിപ്പബ്ലിക് ഡേ 2021: രാജ്യസ്നേഹം ഉണര്‍ത്തുന്ന ഡല്‍ഹിയിലെ സ്മാരകങ്ങള്‍
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
2.0 ഷൂട്ടിംഗിനിടെ പിന്മാറാന് തീരുമാനിച്ചിരുന്നു! എന്നാല്‍...! വെളിപ്പെടുത്തലുമായി രജനീകാന്ത്
രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് 2.0. യന്തിരന്റെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രത്തിന് പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്ക്കുകളിലാണൂളളത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ടീസറും ട്രെയിലറുമെല്ലാം തന്നെ ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു.
ഒരു സെല്‍ഫിക്കായി അക്ഷയ് കുമാര്‍ എന്നെ കാത്തുനിന്നത് ഒരു മണിക്കൂര്‍! തുറന്നു പറഞ്ഞ് കലാഭവന്‍ ഷാജോണ്‍
പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളായിരുന്നു അണിയറ പ്രവര്‍ത്തകര്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ആദ്യ ഭാഗത്തിനേക്കാള്‍ വലിയ ബഡ്ജറ്റിലാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. അടുത്തിടെ നടന്നൊരു ചടങ്ങില്‍ ചിത്രത്തില്‍ നിന്നു പിന്മാറാന് തീരുമാനിച്ച കാര്യത്തെക്കുറിച്ച് രജനീകാന്ത് തുറന്നുപറഞ്ഞിരുന്നു.

രജനി പറഞ്ഞത്
ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് വേളയില്‍ വെച്ചായിരുന്നു രജനീകാന്ത് ഇക്കാര്യം പറഞ്ഞിരുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍കൊണ്ടാണ് ചിത്രത്തില്‍ നിന്നും പിന്മാറുന്നതിനെക്കുറിച്ച് താന്‍ ആലോചിച്ചതെന്ന് രജനീകാന്ത് പറയുന്നു. ആരോഗ്യ പ്രശ്നങ്ങള്‍കൊണ്ട് ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിയും എന്ന ആത്മവിശ്വാസം എനിക്ക് നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം ശങ്കര്‍ സാറിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം തന്ന മറുപടിയാണ് എന്നെ കരുത്തനാക്കിയിരുന്നത്. രജനീകാന്ത് പറയുന്നു.

ശങ്കര്‍ നല്കിയ ധൈര്യം
സാര്‍ ഒന്നും പേടിക്കേണ്ട, സാറിന് ചെയ്യാന്‍ പറ്റുന്നതുപോലെ ചെയ്താല്‍ മതി.അതുപോലെ നമുക്ക് ഷൂട്ട് ചെയ്യാം,സാര്‍ ഇല്ലെങ്കില്‍ ഈ ചിത്രമില്ലെന്ന് അന്ന് അദ്ദേഹം എന്നോട് പറഞ്ഞു. രജനി പറയുന്നു. ചിത്രത്തിന്റെ നിര്‍മ്മാതാവ് തനിക്ക് തന്ന പിന്തുണയെക്കുറിച്ചും ചടങ്ങില്‍ രജനീകാന്ത് തുറന്നുപറഞ്ഞിരുന്നു. നിങ്ങള്‍ പൂര്‍ണ ആരോഗ്യവാനായി വരുന്നതുവരെ ഞങ്ങള്‍ കാത്തിരിക്കുമെന്നും പണം നഷ്ടമാകുന്നെങ്കില്‍ പോകട്ടെ എന്നും നിര്‍മ്മാതാവ് പറഞ്ഞതായി രജനി പറയുന്നു.

സുഹൃത്തുക്കളുടെ വാക്കുകളാണ്
ഈ സുഹൃത്തുക്കളുടെ വാക്കുകളാണ് ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയിലും യന്തിരന്റെ രണ്ടാം ഭാഗം പൂര്‍ത്തിയാക്കാന്‍ തനിക്കും ശരീരത്തിനും മരുന്നതായതെന്നും ചടങ്ങില്‍ രജനികാന്ത് പറഞ്ഞു. അതേസമയം ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ട ചിത്രം റിലീസിങ്ങിനൊരുങ്ങുകയാണ്. ഇന്ത്യയിലെയും വിദേശത്തെയും മികച്ച ടെക്നീഷ്യന്മാരാണ് ചിത്രത്തിനു പിന്നില്‍ അണിനിര്ക്കുന്നത്. ത്രീഡിയിലാണ് സിനിമ എടുത്തിരിക്കുന്നത്.

ഡോ വസീഗരന്,ചിട്ടി
തമിഴില്‍ ചിത്രീകരിച്ച സിനിമ തെലുങ്ക് ഹിന്ദി ഭാഷകളിലും ഒരേ സമയം പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്.ഡോ വസീഗരന്,ചിട്ടി എന്നീ കഥാപാത്രങ്ങളായിട്ടു തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും രജനി എത്തുക. ഹോളിവുഡ് നിലവാരത്തിലുളള ദൃശ്യാനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുളള ടെക്നീഷ്യന്മാരാണ് ചിത്രത്തിനു പിന്നില്‍ അണിനിരക്കുന്നത്.

വില്ലന്‍ വേഷത്തില്‍ അക്ഷയ്
ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അക്ഷയ്കുമാറാണ് ചിത്രത്തില്‍ രജനിയുടെ വില്ലന്‍ വേഷത്തിലെത്തുന്നത്. രജനിക്കൊപ്പം തുല്ല്യപ്രാധാന്യമുളള കഥാപാത്രമായിട്ടാകും അക്ഷയ് കുമാറും ചിത്രത്തില്‍ എത്തുക. ഡോ റിച്ചാര്‍ഡ് എന്നൊരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ അക്ഷയ് എത്തുന്നത്. എമി ജാക്സണാണ് ഇത്തവണ രജനിയുടെ നായികാ വേഷത്തില്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം സുധാന്‍ഷു പാണ്ഡെ,ആദില്‍ ഹുസൈന്, കലാഭവന്‍ ഷാജോണ്‍.റിയാസ് ഖാന് തുടങ്ങിയവരും ചി്ത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
ടൊവിനോയുടെ നായിക ഇനി ആസിഫ് അലി ചിത്രത്തില്‍! അണ്ടര്‍ വേള്‍ഡില്‍ സംയുക്തയും!!
അഭിനയജീവിതത്തിലെ എറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രം കുപ്രസിദ്ധ പയ്യനിലേത്! തുറന്ന് പറഞ്ഞ് നിമിഷ