twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്കൂൾ ഫീസുമായി ട്രെയിൻ കയറി! മദ്രാസിൽ പിടിക്കപ്പെട്ടു, രജനി തമിഴ്നാട്ടുകാരനായത് ഇങ്ങനെ

    |

    സിനിമമോഹവുമായി നടക്കുന്നവർക്ക് നടൻ രജനികാന്ത് എന്നും ഒരു മാത്യകയും ആവോശവുമാണ്. സിനിമ പാരമ്പര്യമില്ലാത്ത രജനി കോളിവുഡിലെ അവസാന വാക്കായി മാറിയതിനു പിന്നിൽ ഒരു പാട് കഷ്ടപ്പാടിന്റെയും കഠിന പ്രയത്നത്തിന്റേയും കഥയുണ്ട്. ബസ് കണ്ടക്ടറായിരുന്ന രജനി സിനിമക്കാരനായതിന്റെ പല കഥകളും പരസ്യമായ രഹസ്യമാണ്. ഇത് തന്നെയാണ് രജനിയെ കോളിവുഡിന്റെ തലൈവർ ആക്കിയതും.

    തമിഴ്നാടുമായി ജന്മന ഒരു ബന്ധവുമില്ലാത്ത രജനികാന്ത് എങ്ങനെ തമിഴ്നാടിന്റെ അവസാനവാക്കായി മാറി. ഇപ്പോഴിത ആർക്കും അറിയാത്ത് ആ രഹസ്യം രജനി തന്നെ വെളിപ്പെടുത്തുകയാണ്.ദർബാർ ഓഡിയോ ലോഞ്ചിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യമായി തമിഴ് നാട്ടിൽ എത്തിയതിനെ കുറിച്ച് താരം മനസ്സ് തുറന്നു.‌

    ചേട്ടൻ നൽകിയ പണം

    പത്താം ക്ലാസ് കഴിഞ്ഞു നിൽക്കുന്ന സമയം. പഠിക്കാൻ വലിയ താൽപര്യമില്ലായിരുന്നുയ . എന്നാൽ എന്റെ അണ്ണന് എന്നെ പഠിപ്പിക്കണമെന്ന് നല്ല ആഗ്രഹമായിരുന്നു. അതിനുള്ള എല്ലാ സൗകര്യവും അദ്ദേഹം ചെയ്തു തന്നു. എനിയ്ക്ക് അതിനുള്ള എല്ലാ സൗകര്യവും അദ്ദേഹം ചെയ്തു തന്നു. എന്നാൽ എനിയ്ക്ക് ജോലിക്ക് പോകണമെന്നായിരുന്നു ആഗ്രഹം.

     വീട് വിട്ട്  ഇറങ്ങി

    പഠിച്ചു കൊണ്ടിരുന്നപ്പോഴാണ് ഞാൻ വീട് വിട്ട് ഇറങ്ങിയത്. പരീക്ഷ ഫീസ് അടക്കാൻ ചേട്ടൻ നൽകിയ 160 രൂപയും കൊണ്ടായിരുന്നു നാട് വിട്ടത്. എനിക്ക് നന്നായി അറിയാം പരീക്ഷ ഞാൻ തോൽക്കും. ഈ പണം വെറുതെ പോകും. അന്ന് രാത്രി ഭക്ഷണം കഴിച്ച ശേഷം ആരോടും പറയാതെ വീട് വിട്ട് ഇറങ്ങി. ബെംഗൂരുവിവ്‍ എത്തി. സ്റ്റേഷനിൽ ഒരു ട്രെയിൻ കിടിപ്പുണ്ടായിരുന്നു. അത് എങ്ങോട്ടാണെനന് തിരക്കി. തമിഴ്നാട്ടിലേക്കാണ് മദ്രാസിലേക്കാണെന്ന് മറുപടി ലഭിച്ചു. സ്കൂളിൽ കൊടുക്കാൻ അണ്ണൻ തന്ന പണം കയ്യിലുണ്ട്. അത് കൊടുത്ത് ടിക്കറ്റ് എടുത്ത് പുർച്ചെ മദ്രാസിവ്‍ എത്തി.

     പ്രശ്നം തുടങ്ങിയത്  പിന്നെ


    മദ്രാസിൽ എത്തിയപ്പോഴാണ് പ്രശ്നമായത്. സ്റ്റേഷനിൽ പരിശോധനയുണ്ട്. ടിക്കറ്റ് നോക്കിയപ്പോൾ കാണുന്നില്ല. എന്നോടും ടിക്കറ്റ് ചോദിച്ചു. കളഞ്ഞ് പോയെന്ന് പറഞ്ഞു. എന്നോട് ഒരു വശത്തേയ്ക്ക് മാറി നിൽക്കാൻ പറ‍ഞ്ഞു. ടിക്കറ്റ് എടുത്തുവെന്ന് പറഞ്ഞിട്ടും അദ്ദേഹം അത് വിശ്വസിക്കാൻ തയ്യാറായില്ല. എന്നാൽ ഇതെല്ലാം കണ്ട് കൊണ്ട് നിൽക്കുന്ന രണ്ട് പേർ അവിടെയുണ്ടായിരുന്നു. റെയിൽവേയിലെ പോർട്ടർമാറായിരുന്നു. എന്നെ വെറുതെ വിടാൻ അവർ ഉദ്യോഗസ്ഥനോട് പറയുകയും ചെയ്തു.

    വലിയ മനുഷ്യർ

    ടിക്കറ്റ് ചെയ്യാതെ യാത്ര ചെയ്തതിനുളള പിഴ അടക്കാനുള്ള പണം അവർ നൽകാമെന്ന് ഉദ്യോസ്ഥനോട് പറഞ്ഞു. എന്നാൽ പിഴ നൽകാനുള്ള പൈസ എന്റെ കയ്യിൽ ഉണ്ടായിരുന്നു. ഞാൻ അടയ്ക്കാമെന്ന് അദ്ദേഹത്തിനോട് പറഞ്ഞു. പക്ഷെ ഞാൻ ടിക്കറ്റ് എടുത്തുവെന്ന് അദ്ദേഹത്തിനോട് ആവർത്തിക്കുകയും ചെയ്തു. പോക്കറ്റിലുണ്ടായിരുന്ന പണം ഞാൻ അദ്ദേഹത്തിന് നേരെ നീട്ടി. റച്ച് നേരം എന്നെ നോക്കിയിട്ട് ആ ഉദ്യോഗസ്ഥൻ പറഞ്ഞു. ‘പൊയ്ക്കോളാൻ പറഞ്ഞു.അദ്ദേഹമാണ് എന്നെ തമിഴ്മണ്ണിലേക്ക് കാലുകുത്താൻ അനുവദിച്ചത്. പിന്നെ രക്ഷയ്ക്കായി എത്തിയ ആ പോർട്ടമാരും- രജനി കൂട്ടിച്ചേർത്തു.

    English summary
    rajinikanth says about his tamil nadu journey
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X