For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിർമ്മാതാവ് ഇറക്കി വിട്ടു! കാറിൽ കയറ്റിയില്ല, സ്റ്റുഡിയോയിൽ നിന്ന് ഇറക്കി വിട്ടതിനെ കുറിച്ച് രജനി

  |

  സിനിമയിൽ വേര് ഉറപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇന്ന് സിനിമയിൽ തിളങ്ങി നിൽക്കുന്ന സൂപ്പർ താരങ്ങൾക്കെല്ലാം കഷ്ടപ്പാടിന്റെ ഒരു വലിയ കഥ പറയാനുണ്ടാകും. സ്വന്തം പ്രയത്നം കൊണ്ട് സിനിമയിൽ എത്തി ഇന്ത്യയിലെ തന്നെ മുൂൻ നിര നായകന്മാരിൽ ഒരാളായി മാറിയ താരമാണ് രജനികാന്ത്. കോളിവുഡാണ് അദ്ദേഹത്തിന്റെ പ്രധാന തട്ടകമെങ്കിലും ഇന്ത്യൻ സിനിമയിൽ രജനി നൽകിയ സംഭാവന വളരെ വലുതാണ്.

  ഇപ്പോഴിത സിനിമ അപമാനിതനായ സംഭവം വെളിപ്പെടുത്തുകയാണ് രജിനി. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ദർബാറിന്റെ ഓഡിയോ ലോഞ്ചിലാണ് സിനിമയിൽ എത്തിയതിനെ കുറിച്ചും നേരിട്ട അപമാനത്തെ കുറിച്ചും താരം വെളിപ്പെടുത്തിയത്. എന്നാൽ സിനിമയുടേയോ മറ്റ് വിവരങ്ങളൊന്നും താരം വെളിപ്പെടുത്തിയില്ല

  16 വയതനിൽ എന്ന ചിത്ര പുറത്തിറങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ആ ചിത്രം തന്നെ തേടി എത്തിയത്. നിർമ്മാതാവായിരുന്നു ചിത്രവുമായി തന്നെ സമീപിച്ചത്. ഒരു പ്രമുഖ നടനായിരുന്നു ചിത്രത്തിലെ നായകൻ. ആ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യാനായിരുന്നു തന്നെ സമീപിച്ചത്. 6000 രൂപ തനിയ്ക്ക് പ്രതിഫലവും വാഗ്ദാനം ചെയ്തു. തൊട്ട് അടുത്ത ദിവസം തന്നെ 1000 രൂപ ആഡ്വാൻസ് തരാമെന്ന് പറഞ്ഞ് അദ്ദേഹം അന്ന് അവിടെ നിന്ന് പോയി. എന്നാൽ പറഞ്ഞ ദിവസം തനിയ്ക്ക് അഡ്വൻസ് കിട്ടിയില്ല. ചോദിച്ചപ്പോൾ എവിഎം സ്റ്റുഡിയോയിൽ മേക്കപ്പ് ഇടുന്നതിന് തൊട്ട് മുൻപ് നൽകാം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

  തൊട്ട് അടുത്ത ദിവസം എവിഎമ്മിൽ എത്താനുള്ള കാർ അവർ തന്നെ അയച്ചു തന്നു. ആ കാറിൽ കയറി ഞാൻ എവിഎമ്മിൽ എത്തി. അവിടെയുണ്ടായിരുന്ന സിനിമ അണിയറ പ്രവർത്തകരിൽ പ്രധാനിയായ ഒരാളോട് അഡ്വൻസിനെ കുറിച്ചു ചോദിച്ചു. എന്നാൽ അവരോട് ഇതിനെ കുറിച്ച് നിർമ്മാതാവ് ഒന്നും പറഞ്ഞിരുന്നില്ലെന്നാണ് അറിയാൻ സാധിച്ചത്. ആയിരം രൂപ കിട്ടിയിട്ട് മാത്രമേ മേക്കപ്പിടുകയുള്ളു എന്ന് ഞാൻ അവരോട് അറിയിച്ചു. എന്നാൽ കുറച്ച് കഴിഞ്ഞ് വെളുത്ത അമ്പാസിഡർ കാറിൽ സിനിമയുടെ നിർമ്മാതാവ് സെറ്റിലെത്തി.ഞാൻ മേക്കപ്പ് ഇടാതെ ഇരിക്കുകയാണ്.

  വിവരം അറിഞ്ഞ നിർമ്മാതാവ് എന്റെ അടുത്തേയ്ക്ക് വന്നു. എന്താടാ നീ ഇത്രവലിയ അഹങ്കാരിയായിപ്പോയോ നാല് പടം മല്ലേ കഴിഞ്ഞുള്ളു. പണം കിട്ടിയില്ലെങ്കിൽ അഭിനയിക്കില്ല എന്ന നിലയിൽ ഒക്കെ എത്തിയോ. നിനക്ക് ഇവിടെ വേഷവും പണവും ഒന്നുമില്ല. ഇറങ്ങടാ സെറ്റിൽ നിന്ന്- അദ്ദേഹം എന്നോട് പറഞ്ഞു. സാർ തരാമെന്ന പറഞ്ഞ പണം മാത്രമാണ് ഞാൻ ചോദിച്ചത്. വേഷം മില്ലെങ്കിൽ സാരമില്ല. എന്നെ പഴയ സ്ഥലത്ത് കൊണ്ടാക്കിയാൽ മതി. ഞാൻ കാറിൽ കയറാൻ തുടങ്ങിയപ്പോൾ എന്നെ നിർമ്മാതാവ് തടയുകയായിരുന്നു.കാറിന്റെ വാടക ആരു കൊടുക്കും. നിനക്ക് ഇവിടെ നിന്നും കാറുമില്ല ഒന്നുമില്ല. നടന്നു പോടാ.. എന്നു പറഞ്ഞ് അദ്ദേഹം എന്നെ പുറത്താക്കി.

  സ്റ്റുഡിയോയിൽ നിന്ന് ഇറക്കി വിട്ട് കോടമ്പകത്ത തെരുവുകളിൽ കൂടി നടക്കുമ്പോൾ തന്റെ ചിത്രമായ 16 വയതനിലെ പോസ്റ്ററും ഇത് ഇപ്പടി ഇറക്കുന്ന എന്ന ഡയലോഗും വഴിയോരത്ത് പോസ്റ്ററിൽ കാണാമായിരുന്നു. കൂടാതെ ബസിൽ പോകുന്നവർ എല്ലാവരും തന്നെ നോക്കുന്നുണ്ടായിരുന്നു. എന്നാൽ ഇതൊന്നും തന്റെ മനസ്സിൽ ഇല്ലായിരുന്നു. എന്റെ മനസ്സിലെ ചിന്ത മറ്റൊന്നായിരുന്നു. അപമാനിച്ച് ഇറങ്ങി വിട്ട ഇതേ എവിഎം സ്റ്റുഡിയോയിലേക്ക് വരണം. ഫോറിൻ കാറിൽ, കാലിൻമേൽ കാലുകയറ്റിവച്ച് വരണം ഇതായിരുന്നു മനസ്സിൽ.

  നാലുവർഷങ്ങൾ കഴിഞ്ഞു. എവിഎം മുതലാളിയായിരുന്ന ചെട്ടിയാറുടെ കയ്യിൽ നിന്നും അദ്ദേഹത്തിന്റെ ഇറ്റാലിയൻ ഫിയറ്റ് കാർ നാല് ലക്ഷം രൂപയ്ക്ക് വാങ്ങി. ഫോറിൻ കാറിന് ഒരു ഫോറിൻ ഡ്രൈവറെ കൂടി വേണം. അങ്ങനെ റോബിൻസൺ എന്ന ആഗ്ലോ ഇന്ത്യനായ ഡ്രൈവറെ കണ്ടെത്തി. യൂണിഫോം ബെൽറ്റ് തൊപ്പി അടക്കം എല്ലാം അയാൾക്ക് നൽകി. ആദ്യം ദിവസം ഞാൻ കാറിലേക്ക് വരുമ്പോൾ അയാൾ കുനിച്ച് തൊപ്പി താഴത്തി വണക്കം പറഞ്ഞു. വണ്ടിയിൽ കയറിയിട്ട് എട് വണ്ടി എവിഎംക്ക് - ഞാൻ പറഞ്ഞു.അന്ന് വെള്ള അംബാസിഡർ കാർ നിന്ന അതേ സ്ഥലത്തെ ഞാൻ ഫോറിൻ കാറിൽ വന്നിറങ്ങി.

  അന്ന് വെളള അംബാസിഡർ കാർ നിന്ന സ്ഥലത്ത് ഞാൻ ഫോറിൻ കാറിൽ വന്നിറങ്ങി. പുറത്തിറങ്ങി . പുറത്തിറങ്ങി 555 സിഗരറ്റ് സ്റ്റൈലായി വലിച്ചു കാറിൽ ചാരി കുറച്ചുനേരം നിന്നു. ഇതൊന്നും എന്റെ കഴിവു കൊണ്ടോ വാശിപ്പുറത്തോ ഉണ്ടായതല്ല. സമയം ആയിരുന്നു എല്ലാം- രജനി പറഞ്ഞു.

  English summary
  rajinikanth says about old incident in avm studio
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X