ട്രാന്‍സ്‌ജെന്‍ഡറായി ഒരിക്കലെങ്കിലും അഭിനയിക്കണം! തന്റെ ആഗ്രഹം തുറന്നുപറഞ്ഞ് രജനീകാന്ത്

By Midhun Raj

നാല് പതിറ്റാണ്ട് പിന്നിട്ട സിനിമാ ജീവിതത്തിനിടെ നിരവധി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ച താരമാണ് രജനീകാന്ത്. 160ലധികം സിനിമകളില്‍ അഭിനയിച്ചുകൊണ്ടാണ് അദ്ദേഹം കോളിവുഡില്‍ തിളങ്ങിനില്‍ക്കുന്നത്‌. അടുത്തിടെ നടന്ന ദര്‍ബാര്‍ ഓഡിയോ ലോഞ്ച് ചടങ്ങിനിടെ തന്റെ ഒരു ആഗ്രഹം സ്റ്റൈല്‍മന്നന്‍ തുറന്നുപറഞ്ഞിരുന്നു.

rajinikanth

എല്ലാ കാറ്റഗറികളിലുളള ചിത്രങ്ങളിലും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. 160ലേറെ സിനിമകള്‍, 40-45 വര്‍ഷത്തെ അഭിനയ ജീവിതം. ഇപ്പോഴും ഒരു ആഗ്രഹം ബാക്കിയാണ്. ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തെ വേദിയില്‍ അവതരിപ്പിക്കണം. രജനീകാന്ത് പറഞ്ഞു. അതേസമയം പേട്ടയ്ക്ക് ശേഷമുളള രജനിയുടെ ദര്‍ബാര്‍ അടുത്ത വര്‍ഷം പൊങ്കല്‍ റിലീസായിട്ടാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

ഏആര്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ട്രെയിലറിന് മികച്ച വരവേല്‍പ്പാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചത്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയാവുന്ന ചിത്രത്തില്‍ വമ്പന്‍ താരനിര തന്നെയാണ് അണിനിരക്കുന്നത്. ആദിത്യ അരുണാചലം എന്ന പോലീസ് ഓഫീസറുടെ റോളിലാണ് ദര്‍ബാറില്‍ രജനി എത്തുന്നത്.

More from Filmibeat

Read more about: rajinikanth darbar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X