»   » നടികര്‍ സംഘത്തിനോട് രജനിക്ക് പറയാനുള്ളത്...

നടികര്‍ സംഘത്തിനോട് രജനിക്ക് പറയാനുള്ളത്...

Posted By:
Subscribe to Filmibeat Malayalam

ആക്ഷന്‍ ത്രില്ലര്‍ മൂവി ഇഫക്ട് ആണ് നടികര്‍ സംഘത്തിന്റെ തിരഞ്ഞെടുപ്പില്‍ കാണുന്നത്. വിശാലിന് അടി കിട്ടി ആശുപത്രിയില്‍ ആകുന്നത് വരെയാണ് കയ്യാംകളി വന്നു നില്‍ക്കുന്നത്. ഇതില്‍ രജനികാന്തിനും ചില അഭിപ്രായങ്ങള്‍ പറയാന്‍ ഉണ്ട്.

രണ്ടു വ്യവസ്തകളാണ് രജനിക്ക് പറയാന്‍ ഉള്ളത്. രണ്ടു ഗ്രൂപ്പുകള്‍ തമ്മില്‍ ചേരി തിരിഞ്ഞ് പരസ്പരം കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണം. എല്ലാവരും ഒറ്റ കെട്ടായി നിന്നു കൊണ്ടു വേണം മത്സരത്തില്‍ പങ്കെടുക്കാന്‍. ജനങ്ങള്‍ക്കു മുന്നില്‍ പരിഹാസ കഥാപാത്രങ്ങളാകരുത് സിനിമാക്കാര്‍, എന്നായിരുന്നു ഒന്നാമത്തെ വ്യവസ്ത.

rajini

ഏതു ടീമുകള്‍ വിജയിക്കുകയാണെങ്കിലും നടികര്‍ സംഘം എന്ന പേരില്‍ മാറ്റം വരുത്തണം എന്നാണ് മറ്റൊരു അഭിപ്രായം.തമിഴ്‌നാട് നടികര്‍കള്‍ സംഘം എന്ന് മാറ്റണമെന്നാണ് അഭിപ്രായം.

തന്റെ അഭിപ്രായത്തെ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനുള്ള സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയതായിരുന്നു രജനി. വരും ദിവസങ്ങളില്‍ മത്സരത്തിന്റെ ഫലം അറിയാം.

English summary
Rajinikanth sets two conditions for Nadigar Sangam election winners

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam