സില്‍ക്ക് സ്മിത രജനികാന്തിനെ മോഹിച്ചിരുന്നു! വിവാദമായ നൃത്തത്തിലൂടെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ താരങ്ങളുടെ കഥ
വളരെ സാധാരണക്കാരനില്‍ നിന്ന് ഇന്ത്യ അറിയപ്പെടുന്ന സ്‌റ്റൈല്‍ മന്നനായി വളര്‍ന്ന രജനികാന്തിന്റെ കഥ എല്ലാവര്‍ക്കും സുപരിചിതമാണ്. ബാംഗ്ലൂരിലെ ബസ് ഡ്രൈവറായി വര്‍ഷങ്ങളോളം ജോലി ചെയ്യുന്ന കാലത്താണ് അദ്ദേഹം സിനിമയിലേക്ക് ചൂവട് ഉറപ്പിക്കുന്നത്. പിന്നീട് സിനിമയില്‍ തന്റേതായൊരു ലോകം സൃഷ്ടിച്ചു.
ഇന്ന് തമിഴ് സിനിമയിലെ തലൈവര്‍ എന്നറിയപ്പെടുന്ന രജനികാന്തിന്റെ ജന്മദിനമാണ്. ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ പിറന്നാള്‍ ആഘോഷിക്കുന്നതിനു വേണ്ടിയുള്ള മുന്നൊരുക്കത്തില്‍ ആയിരുന്നു ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ നിറയെ രജനികാന്തിനുള്ള ആശംസകള്‍ കൊണ്ട് നിറഞ്ഞു.

ഭാര്യ ലതയുടെയും മക്കളുടെയും കൂടെ സന്തുഷ്ടനായി ജീവിച്ചിരുന്ന രജനികാന്തിന് പക്ഷേ ഇത്തവണത്തെ ബര്‍ത്ത്‌ഡേ അത്ര സ്‌പെഷ്യല്‍ ഒന്നുമല്ല. മൂത്തമകള്‍ ഐശ്വര്യയും നടന്‍ ധനുഷും അവരുടെ ദാമ്പത്യജീവിതം നിയമപരമായി അവസാനിപ്പിച്ചത് ആഴ്ചകള്‍ക്ക് മുന്‍പാണ്. ഇക്കാര്യത്തില്‍ ഏറ്റവും അധികം വേദനിക്കുന്നത് നടനാണ്.
അതേ സമയം പിറന്നാളിനോട് അനുബന്ധിച്ച് നടനെ കുറിച്ചുള്ള രസകരമായ കഥകളും പ്രചരിക്കുകയാണ്. ഇന്ന് വെറുക്കുന്നവരായി ആരുമില്ലെങ്കിലും രജനികാന്തിന്റെ പേര് പലപ്പോഴും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. ഒരുമിച്ച് അഭിനയിച്ച പല നടിമാരുടെ പേരിനൊപ്പവും രജനീകാന്തിന്റെ പേര് കൂടി ചേര്‍ത്ത് വാര്‍ത്തകള്‍ വന്നെങ്കിലും അന്തരിച്ച നടി സില്‍ക്ക് സ്മിതയുടെ പേരില്‍ നടന്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.
ഇരുവരുടെയും ഓണ്‍ സ്‌ക്രീനിലെ കെമിസ്ട്രിയാണ് ഇത്തരം ഗോസിപ്പുകള്‍ക്ക് കാരണമായത്. മാദക സുന്ദരിയായി തെന്നിന്ത്യന്‍ സിനിമ ലോകത്ത് നിറഞ്ഞുനിന്ന സില്‍ക്ക് സ്മിതയുടെ ചില എക്‌സ്പ്രഷനുകള്‍ ഹിറ്റ് ആയിരുന്നു. അതിനൊപ്പം രജനികാന്ത് കൂടി ചേര്‍ന്നതോടെ അത് വലിയ ഊഹാപോഹങ്ങള്‍ക്ക് കാരണമായി.

ഇരുവരും ഒരുമിച്ച് നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മാത്രമല്ല വിവാദമായ ചില നൃത്ത രംഗങ്ങളിലൂടെയാണ് ഇരുവരും വാര്‍ത്തകളില്‍ ഇടം നേടിയത്. ഗോസിപ്പുകള്‍ വന്നതിനനൊപ്പം രജനികാന്തിനൊപ്പം ജീവിക്കണമെന്ന് സില്‍ക്ക് ആഗ്രഹിച്ചിരുന്നു. നടനെ ഭര്‍ത്താവായി കിട്ടാന്‍ സില്‍ക്ക് മോഹിച്ചിരുന്നതായിട്ടും റിപ്പോര്‍ട്ടുകളുണ്ട്. വിവാഹിതനായിരുന്നിട്ടും സില്‍ക്കിനോട് രജനിയ്ക്ക് താല്‍പര്യം ഉണ്ടായിരുന്നുവെന്നുമാണ് കഥകള്‍. എന്നാല്‍ സില്‍ക്കോ, രജനികാന്തോ ഒരിക്കല്‍ പോലും ഈ ബന്ധത്തെ കുറിച്ച് സംസാരിച്ചിട്ടില്ല.
നിരന്തരം ഗോസിപ്പുകളില്‍ നിറഞ്ഞെങ്കിലും ഒടുവില്‍ രജനികാന്ത് തന്റെ നായികയെ കണ്ടെത്തി വിവാഹം കഴിക്കുന്നത് 1981 ലാണ്. വളരെ ആകസ്മികമായിട്ടുള്ള കൂടിക്കാഴ്ചയായിരുന്നു രജനികാന്തും ഭാര്യയാ ലത രംഗാചാരിയും തമ്മില്‍. ചെന്നൈയിലെഒരു കോളേജില്‍ ഇംഗ്ലീഷ് സാഹിത്യ വിദ്യാര്‍ത്ഥിനിയായിരുന്ന ലതയ്ക്ക് കോളേജ് മാഗസിന് വേണ്ടി രജനികാന്തിനെ അഭിമുഖം ചെയ്യാനൊരു അവസരം ലഭിച്ചു.
അങ്ങനെ സിനിമാ ലൊക്കേഷനില്‍ അഭിമുഖം ചെയ്യാനെത്തിയ ലതയെ ആദ്യ കൂടിക്കാഴ്ചയില്‍ രജനികാന്തിന് ഇഷ്ടപ്പെട്ടു. ഇക്കാര്യം ലതയോട് പറഞ്ഞപ്പോള്‍ അവര്‍ക്കും താല്‍പര്യമുള്ളതായി അറിയിച്ചു. ശേഷം വീട്ടുകാരുമായി ആലോചന നടത്തി ഇരുവരും വിവാഹിതരാവുകയായിരുന്നു. ഇന്ന് സൗന്ദര്യ രജനികാന്ത്, ഐശ്വര്യ രജനികാന്ത് എന്നിങ്ങനെ രണ്ട് പെണ്‍മക്കളുടെ മാതാപിതാക്കള്‍ കൂടിയാണ് താരങ്ങള്‍.


Click it and Unblock the Notifications