ദര്‍ബാറിന് പിന്നാലെ രജനീകാന്തിന്റെ അണ്ണാത്തെ! സിരുത്തൈ ശിവ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു
ദര്‍ബാറിന് പിന്നാലെ രജനീകാന്ത് നായകനാവുന്ന എറ്റവും പുതിയ ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. തല അജിത്ത് ചിത്രങ്ങളിലൂടെ തമിഴില്‍ ശ്രദ്ധേയനായ സിരുത്തെ ശിവയാണ് സിനിമ സംവിധാനം ചെയ്യുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ ലേഡീ സുപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് നായിക. നയന്‍സിനൊപ്പം മീന, ഖുശ്ബു, കീര്‍ത്തി സുരേഷ് തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

രജനി ചിത്രത്തിന്റെ ടൈറ്റില്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അണ്ണാത്തെ എന്നാണ് രജനികാന്ത്-സിരുത്തെ ശിവ സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന ചിത്രം പക്ക എന്റര്‍ടെയ്‌നറായിരിക്കും. അണ്ണാത്തെയില്‍ രജനിയുടെ മകളായിട്ടാണ് കീര്‍ത്തി സുരേഷ് എത്തുന്നത്. വക്കീല്‍ വേഷത്തില്‍ നയന്‍താരയും അഭിനയിക്കുന്നു.
പ്രകാശ് രാജ്, സൂരി, സതീഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. വെട്രി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് ഡി ഇമാനാണ് സംഗീതമൊരുക്കുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന രജനി ചിത്രം ദീപാവലി റിലീസായി തിയ്യേറ്ററുകളിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അജിത്തിനെ നായകനാക്കിയുളള വിശ്വാസമാണ് സിരുത്തെ ശിവയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്.


Click it and Unblock the Notifications