രജനികാന്തിന് ഭാര്യയെ സ്‌നേഹിക്കാന്‍ കാരണം വേണ്ട! എനിക്ക് വേണ്ടി അവള്‍ ഒരുപാട് കഷ്ടപ്പെട്ടു!
2.0 എന്ന ബ്രഹ്മാണ്ഡ ചിത്രം റിലീസിനെത്തിച്ച് കൈയടി വാങ്ങിയിരിക്കുകയാണ് സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത്. ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു നവംബര്‍ 29 ന് സിനിമ തിയറ്ററുകളിലേക്ക് എത്തിയത്. ബിഗ് ബജറ്റിലൊരുക്കിയ ചിത്രത്തിന് കേരളമടക്കമുള്ള സെന്ററുകളില്‍ റിലീസ് ദിവസവും അല്ലാതെയും ഗംഭീര പ്രകടനമാണ് നടത്തുന്നത്.
രജനികാന്തിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണിത്. സിനിമയുടെ വിജയത്തെ കുറിച്ചും മറ്റ് കാര്യങ്ങളും അഭിമുഖങ്ങളില്‍ തുറന്ന് സംസാരിക്കുമെങ്കിലും കുടുംബത്തെ കുറിച്ച് ഒന്നും വെളിപ്പെടുത്താത്ത താരമാണ് രജനികാന്ത്. എന്നാല്‍ ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തനിക്ക് സിനിമാ മേഖലയില്‍ മുന്നേറുന്നതിന് ഭാര്യ സഹിച്ച കഷ്ടപാടുകളെ കുറിച്ച് താരം വാചാലനായിരിക്കുകയാണ്.

എനിക്കുണ്ടാവുമായിരുന്ന ക്ലേശങ്ങളൊക്കെ അവളാണ് നേരിട്ടത്. എന്റെ കരിയറില്‍ കൃത്യമായ ശ്രദ്ധ ചെലുത്താന്‍ കഴിഞ്ഞത് ഭാര്യയുടെ സഹകരണം കൊണ്ട് മാത്രമാണെന്നാണ് രജനികാന്ത് പറയുന്നത്. കുട്ടികളുടെയും വീട്ടിലെയും കാര്യങ്ങളൊന്നും എന്റെ ജോലിയെ അലട്ടാതിരിക്കാന്‍ ലത ഏറെ ശ്രദ്ധിച്ചിരുന്നെന്നും താരം വ്യക്തമാക്കുന്നു.
കുട്ടികള്‍ അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്ത് ജീവിതത്തില്‍ സന്തോഷമായി ഇരിക്കുന്നതിന് പിന്നില്‍ ലതയുടെ കഠിനാധ്വാനമാണ്. കുടുംബത്തില്‍ നേരിടുന്ന കഷ്ടതകളും ബുദ്ധിമുട്ടുകളും ഒരിക്കലും എന്റെ അഭിനയ ജീവിതത്തില്‍ ബാധിക്കാതിരിക്കാന്‍ ലത ഏറെ ശ്രദ്ധിച്ചിരുന്നെന്നും രജനികാന്ത് പറയുന്നു.


Click it and Unblock the Notifications