തമിഴ് സിനിമാ ലോകം മൊത്തം ചിമ്പുവിനൊപ്പം; രജനികാന്തും

By Aswini

കഴിഞ്ഞ ദിവസം ചിമ്പുവിന് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തില്‍ നിന്നും ഒരു ഫോണ്‍ കോള്‍ വന്നു. മറ്റൊന്നിനുമല്ല, ആഗസ്റ്റ് 14 ന് റിലീസ് ചെയ്യുന്ന ചിമ്പുവിന്റെ വാലു എന്ന ചിത്രത്തിന് ആസംശ അറിയിക്കാനാണ് രജനി വിളിച്ചത്. ഇതോടെ തമിഴ് സിനിമാ ലോകം മൊത്തം ചിമ്പുവിനൊപ്പമുണ്ടെന്ന് ബോധ്യമായി.

ആരുടെയൊക്കെയോ ബാഹ്യ സമ്മര്‍ദ്ദം മൂലം കെട്ടികിടക്കുന്ന ചിമ്പവിന്റെ ചിത്രങ്ങള്‍ പതുക്കെ വെള്ളി വെളിച്ചത്തിലെത്തുകയാണ്. ഷൂട്ടിങ് കഴിഞ്ഞ് ഏറെ നാളായിട്ടും റിലീസ് ഡേറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് പെട്ടിക്കകത്തായിരുന്ന വാലു, ഇളയദളപതി വിജയ് യുടെ ഇടപെടലിനെ തുടര്‍ന്നാണ് ഒടുവിലിപ്പോള്‍ തിയേറ്ററുകളിലെത്തുന്നത്.

rajinikanth-chimbu

ഇതിന് മുമ്പ് ധനുഷ്, അജിത്ത് അടക്കമുള്ള താരങ്ങള്‍ ചിമ്പുവിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. രജനികാന്ത് കൂടെ വിളിച്ചപ്പോള്‍ അത് പൂര്‍ണമായി. ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രം റിലീസ് ആകാത്തതിനെ തുടര്‍ന്ന് ചിമ്പുവിന്റെ ആരാധകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതും വാര്‍ത്തയായിരുന്നു.

നവാഗതനായ വിജയ് ചന്ദറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹന്‍സികയാണ് ചിത്രത്തിലെ നായിക. ഹന്‍സികയുടെയെും ചിമ്പുവിന്റെയും പ്രണയം മൊട്ടിട്ടതും കരിഞ്ഞു വീണതും ഇതേ ചിത്രത്തിന്റെ സെറ്റില്‍ വച്ചായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. തമ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X