മോഹന്‍ലാലിന് ഇതില്‍ കൂടുതല്‍ എന്ത് വേണം! വില്ലന്‍ കാണാന്‍ രജനികാന്തിന് പ്രത്യേക പ്രദര്‍ശനം!!
മോഹന്‍ലാലിന്റെ ബിഗ് റിലീസ് സിനിമയായ വില്ലന്‍ തിയറ്ററുകളിലെത്തുന്നതിന് മുമ്പ് തന്നെ കോടികള്‍ വാരിക്കൂട്ടി ഹിറ്റായി മാറിയരുന്നു. കാത്തിരിപ്പുകള്‍ക്കൊടുവില്‍ സിനിമ ഒക്ടോബര്‍ 27 ന് റിലീസിനെത്തുകയാണ്. അതിനിടെ സ്‌റ്റൈയില്‍ മന്നന്‍ രജനികാന്ത് സിനിമയുടെ അണിയറ പ്രവര്‍ത്തകരോട് ഒരു ആഗ്രഹം അറിയിച്ചിരിക്കുകയാണ്.
വില്ലന്‍ കാണാനുള്ള ആഗ്രഹമാണ് രജനികാന്ത് സംവിധായകനെ അറിയിച്ചിരിക്കുന്നത്. അതിന് വേണ്ടി പ്രത്യേക സൗകര്യം ഒരുക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്താമെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ വാക്കു കൊടുത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.

വില്ലന്റെ റിലീസ്
ആകാംഷയോടെ വില്ലന്റെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. കാരണം അത്രയധികം ജനശ്രദ്ധ നേടാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നു. ചിത്രത്തില്‍ നിന്നും പുറത്ത് വന്ന പാട്ടും, ട്രെയിലറുകളും വലിയ പ്രതീക്ഷകളാണ് ഉയര്‍ത്തിയിരിക്കുന്നത്.

രജനികാന്തിന്റെ ആഗ്രഹം
കഴിഞ്ഞ മാസം പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ മോഹന്‍ലാല്‍ വേദിയിലെത്തിയപ്പോള്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ച് രജനികാന്ത് മോഹന്‍ലാലിനോടുള്ള ആദരവ് തുറന്ന് കാണിച്ചിരുന്നു. ഇപ്പോള്‍ മോഹന്‍ലാലിന്റെ സിനിമ കാണാനുള്ള ആഗ്രഹമാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.

പ്രത്യേക പ്രദര്‍ശനം
രജനികാന്തിന് വേണ്ടി പ്രത്യേക പ്രദര്‍ശനം ഒരുക്കാമെന്ന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ ഉറപ്പ് കൊടുത്തിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രജനികാന്തിന് വേണ്ടി ചെന്നൈയില്‍ പ്രത്യേകം സക്രീനൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

വില്ലന്‍
വില്ലന്‍ മോഹന്‍ലാലിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമയായിരിക്കും എന്ന കാര്യത്തില്‍ ഇനി ഒരു സംശയവുമില്ല. കാരണം സിനിമ റിലീസിനെത്തുന്നതിന് മുമ്പ് തന്നെ കോടികളായിരുന്നു സ്വന്തമാക്കിയിരുന്നത്.

പ്രതീക്ഷകള്‍ വാനോളം
മാത്യൂ മാഞ്ഞൂരാന്‍ എന്ന പോലീസ് ഓഫീസറുടെ വേത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ടുകളും ട്രെയിലറുകളും നല്‍കിയ പ്രതീക്ഷകള്‍ വാനോളമാണ്.

മഞ്ജു വാര്യരും മോഹന്‍ലാലും
ഒരുപാട് സിനിമകളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ടെങ്കിലും മഞ്ജു വാര്യരും മോഹന്‍ലാലും ഭാര്യ ഭര്‍ത്താക്കന്മാരുടെ വേഷത്തില്‍ അഭിനയിക്കുന്ന സിനിമ കൂടിയാണ് വില്ലന്‍. ഇരുവരുടെയും കുടുംബവും പ്രണയവും പുറത്ത് വിട്ടുകൊണ്ട് സിനിമയില്‍ നിന്നും പാട്ട് പുറത്തിറക്കിയിരുന്നു. അത് യൂട്യൂബില്‍ ഹിറ്റായി മാറുകയും ചെയ്തിരുന്നു.

പ്രധാന കഥാപാത്രങ്ങള്‍
മോഹന്‍ലാലിനും മഞ്ജു വാര്യരിനുമൊപ്പം വിശാല്‍, ഹന്‍സിക, രാഷി ഖന്ന, ശ്രീകാന്ത്, സിദ്ദിഖ്, രഞ്ജി പണിക്കര്‍, ചെമ്പന്‍ വിനോദ്, അജു വര്‍ഗീസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.


Click it and Unblock the Notifications











