രജനീകാന്തിന്റെ 'ലിങ്ക' ഗെറ്റപ്പ് കാണാം
സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ പുതിയ ചിത്രമായ ലിങ്കയുടെ ചിത്രീകരണം തുടങ്ങി. അക്ഷയ തൃദീയ ദിനായ മെയ് 3നാണ് മൈസൂരിലെ ചാമുണ്ഡീശ്വരി ക്ഷേത്രത്തില്‍ ചിത്രത്തിന്റെ പൂജ നടന്നത്. ലിങ്കയില്‍ പ്രത്യേക ഗറ്റപ്പിലാണ് രജനി അഭിനയിക്കുന്നത്. ഈ വേഷത്തില്‍ത്തന്നെയായിരുന്നു താരം പൂജയ്‌ക്കെത്തിയതും. പരമ്പരാഗതശൈലിയിലുള്ള വെളുത്ത മുണ്ടും സില്‍ക് ഷര്‍ട്ടും ധരിച്ച് കട്ടിമീശയും പുത്തന്‍ ഹെയര്‍ സ്റ്റൈലുമായിട്ടാണ് ലിങ്കയില്‍ രജനിയെത്തുന്നത്.
ചാമുണ്ഡി ഹില്ലിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. കെഎസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം റോക്ലൈന്‍ വെങ്കിടേഷാണ് നിര്‍മ്മിക്കുന്നത്.

രജനീകാന്തിന്റെ 'ലിങ്ക' ഗെറ്റപ്പ് കാണാം
ലിങ്കയുടെ പൂജയില്‍ പങ്കെടുക്കാന്‍ തമിഴ്, കന്നഡ ചലച്ചിത്രരംഗത്തെ പ്രമുഖര്‍ എത്തിയിരുന്നു. അംബരീഷ്, ഭാര്യ സുമലത എന്നിവരെല്ലാം ചടങ്ങിനുണ്ടായിരുന്നു.

രജനീകാന്തിന്റെ 'ലിങ്ക' ഗെറ്റപ്പ് കാണാം
ലിങ്കയുടെ പൂജയ്ക്കിടെ ചിത്രത്തിന്റെ നിര്‍മ്മാതാവ് വെങ്കിടേഷ് സംവിധായകന്‍ കെഎസ് രവികുമാറിനെ ഹാരമണിയിക്കുന്നു.

രജനീകാന്തിന്റെ 'ലിങ്ക' ഗെറ്റപ്പ് കാണാം
അംബരീഷ്, സുമതല, കെഎസ് രവികുമാര്‍ തുടങ്ങിയവരെല്ലാം പങ്കെടുത്ത ചടങ്ങില്‍ രജനി ലിങ്കയ്ക്കുവേണ്ടിയുള്ള ഗെറ്റപ്പിലാണ് എത്തിയത്.

രജനീകാന്തിന്റെ 'ലിങ്ക' ഗെറ്റപ്പ് കാണാം
മാണ്ഡ്യ മൈസൂര്‍ എന്നിവിടങ്ങളിലായിട്ടാണ് ലിങ്കയുടെ ആദ്യഘട്ടം ചിത്രീകരിക്കുന്നത്.

രജനീകാന്തിന്റെ 'ലിങ്ക' ഗെറ്റപ്പ് കാണാം
രജനിച്ചിത്രത്തിന്റെ ഷൂട്ടിങ് ആയതുകൊണ്ടുതന്നെ ചിത്രീകരണസ്ഥലങ്ങളില്‍ കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

രജനീകാന്തിന്റെ 'ലിങ്ക' ഗെറ്റപ്പ് കാണാം
അനുഷ്‌ക ഷെട്ടിയും, സോനാക്ഷി സിന്‍ഹയുമാണ് ചിത്രതില്‍ രജനിയുടെ നായികമാരായി എത്തുന്നത്.

രജനീകാന്തിന്റെ 'ലിങ്ക' ഗെറ്റപ്പ് കാണാം
ഈച്ച എന്ന ചിത്രത്തിലൂടെ തിളങ്ങിയ കന്നഡ നടന്‍ സുദീപ് ആണ് ലിങ്കയില്‍ രജനിയുടെ വില്ലനായി എത്തുന്നത്.


Click it and Unblock the Notifications











