പ്രതിഫലം മുഴുവൻ നൽകിയിട്ടുണ്ട്! ബാക്കിയുണ്ടെങ്കിൽ രേഖാമൂലം വ്യക്തമാക്കണം,ഗൗതമിക്ക് മറുപടിയുമായി കമൽ

.ദശാവതാര , വിശ്വരൂപം എന്നീ ചിത്രങ്ങൾക്കു വേണ്ടി വസ്ത്രാലങ്കാരം നിർവഹിച്ചതിന് ഗൗതമിയ്ക്ക് എല്ലാ പ്രതിഫലവും രാജ് കമൽ ഫിലിംസ് നൽകിയിട്ടുണ്ട്.

കമൽ ഗൗതമി വേർപിരിയൽ തമിഴ് സിനിമ ലോകം ഏറെ ചർച്ച ചെയ്തിരുന്ന ഒരു വിഷയമാണ്. 13 വർഷത്തെ നീണ്ട ദാമ്പത്യത്തിനു ശേഷമാണ് ഇരുവരും വേർ പിരിഞ്ഞത്. പിരിയാനുള്ള കാരണമൊന്നും ആദ്യമൊന്നും ഇരു താരങ്ങളും വ്യക്തമാക്കിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം കമലിനെതിരെ ഗുരുതര‍ ആരോപണവുമായി ഗൗതമി രംഗത്തെത്തിയിരുന്നു.

gawthamy, kamal

കമൽ ഹാസൻ രാഷ്ട്രീയ പ്രവേശനവും പുതിയ പാർട്ടി പ്രഖ്യാപിച്ചിരുന്ന ഘട്ടത്തിലായിരുന്നു എല്ലാവരേയും ഞെട്ടിച്ചു കൊണ്ടുള്ള ഗൗതമിയുടെ വെളിപ്പെടുത്തൽ. ഇത് ഏറെ ചർച്ചയായിരുന്നു. ആത്മാഭിമാനം പണം വെച്ചു തനിയ്ക്ക് ഒരിക്കലും കമലുമായി ജീവിക്കാൻ കഴിയില്ലെന്ന് മനസിലായതിനെ തുടർന്നാണ് പിരിഞ്ഞതെന്ന് ഗൗതമി പറഞ്ഞു. കൂടാതെ കമലിൽ നിന്ന് സാമ്പത്തികമായും തനിയ്ക്ക് മോശം അനുഭവം ഉണ്ടായെന്നും ഗൗതമി തുറന്നടിച്ചിരുന്നു. ദശാവതാരം, വിശ്വരൂപം എന്നീ ചിത്രങ്ങളുടെ വസ്ത്രാലങ്കാരം നിര്‍വഹിച്ചതിന്റെ പ്രതിഫലം തന്നു തീര്‍ത്തിട്ടില്ലെന്നായിരുന്നു പ്രധാന ആരോപണം. എന്നാൽ ഗൗതമിയുടെ വെളിപ്പെടുത്തൽ ചർച്ചയായപ്പോൾ ഇതിനു മറുപടിയുമായി കമലിന്റെ പ്രൊഡക്ഷൻ കമ്പനിയായ രാജ്കമൽ ഫിലിംസ് രംഗത്തെത്തിയിട്ടുണ്ട്.

ദശാവതാര , വിശ്വരൂപം എന്നീ ചിത്രങ്ങൾക്കു വേണ്ടി വസ്ത്രാലങ്കാരം നിർവഹിച്ചതിന് ഗൗതമിയ്ക്ക് എല്ലാ പ്രതിഫലവും രാജ് കമൽ ഫിലിംസ് നൽകിയിട്ടുണ്ട്. എന്തെങ്കിലും ഇനി സെറ്റിൽ ചെയ്യാൻ ഉണ്ടെങ്കിൽ രേഖമൂലം അത് വ്യക്തമാക്കണമെന്നും കമ്പനി അറിയിച്ചു. കൂടാതെ അങ്ങനെ അറിയിച്ചാൽ അത് നൽകാൻ തയ്യാറാണെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കൂടാതെ കമല്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച സഹാചര്യത്തിൽ ഗൗതമിയുടെ ഭാഗത്തു നിന്നുണ്ടായ ഈ പ്രസ്ഥാവന ആശ്ചര്യം ഉളവാക്കിയിട്ടുണ്ടെന്നും രാജ്കമൽ ഫിലിംസ് പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X