For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ഒരുകോടി! കബാലിക്ക് പിന്നാലെ റെക്കോര്‍ഡ് നേട്ടവുമായി 2.0.! കാണൂ!

    |
    കബാലിക്ക് പിന്നാലെ റെക്കോര്‍ഡ് നേട്ടവുമായി 2.0 | filmibeat Malayalam

    തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരുന്ന ചിത്രമായിരുന്നു 2.0. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് സിനിമ തിയേറ്ററുകളിലേക്കെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തമിഴകത്ത് മാത്രമല്ല കേരളത്തില്‍ നിന്നും മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ചിത്രത്തിന് ലഭിച്ചത്. കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും പുതിയൊരു റെക്കോര്‍ഡ് സ്വന്തമാക്കി കുതിക്കുകയാണ് ഈ ചിത്രം. 10 ദിവസം കഴിയുന്നതിനിടയിലാണ് സിനിമ 99.5 ലക്ഷം കലക്ഷന്‍ നേടിയത്. അധികം വൈകാതെ തന്നെ സിനിമ ഒരു കോടി കടക്കുമെന്ന് നേരത്തെ തന്നെ വിലയിരുത്തലുകളുണ്ടായിരുന്നു. 11മാത്തെ ദിനത്തിലായിരുന്നു അത് സംഭവിച്ചതെന്ന് ഫോറം കേരളം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

    ഒന്നരവര്‍ഷം ഒടിയനൊപ്പമായിരുന്നു! ഓഡിയോ ലോഞ്ചില്‍ വാചാലനായി മോഹന്‍ലാലും മഞ്ജു വാര്യരും! കാണൂ!

    2018 ല്‍ കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ഒരുകോടി സ്വന്തമാക്കുന്ന ആദ്യ തമിഴ് സിനിമയായി മാറിയിരിക്കുകയാണ് 2.0. അവഞ്ചേഴ്‌സിന് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന അന്യഭാഷാ ചിത്രം കൂടിയാണിത്. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ച ചിത്രം കൂടിയായിരുന്നു ഇത് ആദ്യ ഭാഗമായ യന്തിരന് ലഭിച്ച അത് സ്വീകാര്യത തന്നെയായിരുന്നു ഈ ചിത്രത്തിനും ലഭിച്ചത്. റിലീസ് ചെയ്ത് രണ്ടാം വാരത്തിലെത്തിയപ്പോഴും മികച്ച പ്രതികരണവുമായി മുന്നേറുകയാണ് ചിത്രം.

    2.0

    കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ നിന്നും ഒരുകോടി സ്വന്തമാക്കുന്ന രണ്ടാമത്തെ രജനി ചിത്രമാണ് 2.0. നേരത്തെ കബാലിയിലൂടെ അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയിരുന്നു. അടുത്ത സിനിമ ഏതാണെന്നായിരുന്നു ആരാധകരുടെ ചോദ്യം. അതിനിടയിലാണ് കാര്‍ത്തിക്ക് സുബ്ബരാജിനൊപ്പം പേട്ടയുമായി എത്തുന്നുവെന്ന് അദ്ദേഹം അറിയിച്ചത്. സിമ്രാനും ത്രിഷയുമാണ് ചിത്രത്തിലെ നായികമാര്‍. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ ഓഡിയോ ലോഞ്ച്. ഈ സിനിമയെ ഇത്രയധികം വിജയിപ്പിച്ചതില്‍ നന്ദിയുണ്ടെന്നും സകല ക്രഡിറ്റും ശങ്കര്‍ സാറിന് നല്‍കുന്നുവെന്നുമായിരുന്നു രജനീകാന്ത് പറഞ്ഞത്.

    English summary
    2.0 Box Office Collections (Tamil): Becomes The Second Film Of Rajinikanth To Achieve This!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X