കമലിനൊപ്പം അഭിനയിക്കാന്‍ രജനിയില്ല
രജനീകാന്തും കമലഹാസനും വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിക്കുന്നു...ഇരുവരെയും മണിരത്നം ഒന്നിപ്പിക്കുന്നു... ചിത്രം നിര്‍മിക്കുന്നത് കമലഹാസന്‍... കഴിഞ്ഞ ഒരു മാസത്തിലേറെയായി തമിഴ് ചലച്ചിത്ര മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന വാര്‍ത്തകളാണ് ഇത്. എന്നാല്‍ ഇതിലൊന്നും യാതൊരു സത്യവുമില്ലെന്ന് രജനീകാന്ത് വ്യക്തമാക്കി.
ഇത്തരമൊരു പ്രൊജക്ടിനെ കുറിച്ച് ചര്‍ച്ച ചെയ്തിട്ടേയില്ലെന്ന് രജനീകാന്ത് പറഞ്ഞു. ശിവാജിക്കു ശേഷം ചെയ്യുന്ന പുതിയ പ്രൊജക്ടിനെ കുറിച്ച് തീരുമാനിച്ചിട്ടില്ല. അടുത്ത ചിത്രത്തിന്റെ നിര്‍മാതാവ് ആരായിരിക്കുമെന്ന കാര്യവും തീരുമാനമായിട്ടില്ല. മണിരത്നത്തിന്റെ ചിത്രത്തില്‍ താന‍് കമലഹാസനൊപ്പം അഭിനയിക്കുന്നുവെന്ന വാര്‍ത്തയില്‍ യാതൊരു സത്യവുമില്ല- രജനി വ്യക്തമാക്കി.
അല്ലെങ്കിലും ശിവാജി പോലുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളില്‍ അഭിനയിച്ച് മാധ്യമ പ്രചാരണത്തിന്റെ സഹായത്തോടെ പ്രേക്ഷകരെ കബളിപ്പിച്ച് കോടികളുണ്ടാക്കുന്ന രജനീകാന്ത് എന്ന സൂപ്പര്‍താരത്തിന് എങ്ങനെ മണിരത്നത്തിന്റെ ചിത്രത്തില്‍ അഭിനയിക്കും? ഷങ്കറിന്റെ ശിവാജി പോലൊരു ബ്രഹ്മാണ്ഡ ചിത്രം മണിരത്നത്തില്‍ നിന്ന് പ്രതീക്ഷിക്കാനാവില്ലല്ലോ. ദളപതി പോലുള്ള ചിത്രങ്ങളില്‍ അഭിനയിച്ചത് പഴങ്കഥ. സിനിമയില്‍ ഓരോ നിമിഷവും രജനീകാന്ത് എന്ന സൂപ്പര്‍താരമായി വാഴുന്ന ഈ നടന് ഇമേജിന്റെ തടവറയില്‍ നിന്ന് മോചനമില്ലല്ലോ..


Click it and Unblock the Notifications