ഉത്തമവില്ലനില്‍ കമലിനൊപ്പം രജനീകാന്ത്

By Lakshmi

സ്റ്റൈല്‍ മന്നന്‍ രജനീകാന്തും ഉലകനായകന്‍ കമല്‍ ഹസ്സനും ഒന്നിച്ചൊരു ചിത്രത്തില്‍ അഭിനയിക്കുകയെന്നത് ഇരുകൂട്ടരുടെയും ആരാധകരെ സംബന്ധിച്ച് സ്വപ്‌നസാക്ഷാത്കാരമായിരിക്കും. കഴിഞ്ഞ കുറേക്കാലമായി പലതവണ ഇവര്‍ രണ്ടുപേരും ഒന്നിയ്ക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു പ്രൊജക്ടുപോലും യാഥാര്‍ത്ഥ്യമായില്ല. ഇപ്പോഴിതാ ഇത്തരത്തിലൊരു വാര്‍ത്ത വീണ്ടും വന്നിരിക്കുകയാണ്.

നേരത്തേതുപോലെയല്ല ഇത്തവണ ശരിയ്ക്കും ഇവര്‍ രണ്ടുപേരും ഒന്നിച്ചഭിനയിക്കുമെന്നാണ് കേള്‍ക്കുന്നത്. കമല്‍ ഹസ്സന്റെ പുതിയ ചിത്രമായ ഉത്തമവില്ലനില്‍ രജനി അതിഥി വേഷത്തില്‍ എത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. കമല്‍ പ്രത്യേകമായി ആവശ്യപ്പെട്ടതിനാലാണത്രേ ഉത്തമവില്ലനില്‍ അഭിനയിക്കാന്‍ രജനികാന്ത് തയ്യാറായിരിക്കുന്നത്. ചിത്രത്തിലെ ഒരു വീഡിയോ കോണ്‍ഫറന്‍സ് രംഗത്തിലായിരിക്കും രജനിയെത്തുകയെന്നാണ് സൂചന.

Rajnikanth and Kamal Haasan

കമലിന്റെ ഉത്തമവില്ലന്‍ പലപ്രത്യേകതകള്‍കൊണ്ടും ഇതിനകം തന്നെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ്. കെ ബാലചന്ദര്‍, കെ വിശ്വനാഥ്, ഉര്‍വശി, ജയറാം, എന്നിവരെല്ലാം ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ ചെയ്യുന്നുണ്ട്. പോരാഞ്ഞ് കമല്‍ ഇരട്ടവേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നതും.

മനോരഞ്ജന്‍ എന്നും ഉത്തമന്‍ എന്നും പേരുള്ള രണ്ടു കഥാപാത്രങ്ങളെയാണ് കമല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. കമലിന്റെ സുഹൃത്ും നടനുമായ രമേഷ് അരവിന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X