അച്ഛനെ നോക്കാനായി 4 വര്‍ഷം സിനിമയില്‍ നിന്നും മാറി നിന്നു ! സുനില്‍ ഷെട്ടിയെക്കുറിച്ച് രജനീകാന്ത്!
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരിക്കുന്ന നിരവദി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകളിലൊന്നായ ദര്‍ബാറിന്റെ ഓഡിയോ ലോഞ്ചായിരുന്നു കഴിഞ്ഞ ദിവസം. ചിത്രത്തില്‍ വില്ലനായെത്തുന്ന സുനില്‍ ഷെട്ടിയെക്കുറിച്ച് രജനീകാന്ത് പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. വികാരഭരിതനായാണ് സുനില്‍ ഷെട്ടി പരിപാടിയില്‍ പങ്കെടുത്തത്. അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയില്‍ രജനീകാന്ത് പറഞ്ഞ വാക്കുകളായിരുന്നു ഏവരേയും ആകര്‍ഷിച്ചത്. അച്ഛനായി 4 വര്‍ഷക്കാലം സിനിമ പോലും ഉപേക്ഷിച്ച മകനാണ് സുനില്‍ ഷെട്ടിയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നതിനിടയിലായിരുന്നു സുനില്‍ ഷെട്ടി അവധിയെടുത്തത്. കൈനിറയെ സിനിമകള്‍ ചെയ്തുവരുന്നതിനിടയിലായിരുന്നു സുനില്‍ ഷെട്ടിയുടെ അച്ഛന് സ്‌ട്രോക്ക് വന്നത്. സിനിമയില്‍ നിന്നും മാറി നിന്ന് പിന്നീടുള്ള നാളുകള്‍ അച്ഛനായി സമര്‍പ്പിക്കുകയായിരുന്നു സുനില്‍ ഷെട്ടി. സ്വന്തം വീട്ടിലെ ഒരു മുറി ഐസിയു സൗകര്യമുള്ള ആശുപത്രി മുറിയാക്കി മാറ്റുകയായിരുന്നു. തളര്‍ന്നുകിടക്കുന്ന അച്ഛന് എല്ലാമെല്ലാമായി മാറുകയായിരുന്നു അദ്ദേഹം. ഇതിനിടയില്‍ തന്നെത്തേടിയെത്തിയ സിനിമാ അവസരങ്ങളോട് നോ പറയുകയായിരുന്നു അദ്ദേഹം. നേരത്തെ സ്വീകരിച്ച ഒരു സിനിമയിലായിരുന്നു ഇക്കാലയളവില്‍ അദ്ദേഹം അഭിനയിച്ചത്.

2017 ലായിരുന്നു സുനില്‍ ഷെട്ടിയുടെ അച്ഛന്റെ വിയോഗം. ആ വേര്‍പാടില്‍ മകന്‍ മാനസികമായി വല്ലാതെ തളര്‍ന്നിരുന്നു. അച്ഛന്റെ മരണ ശേഷം ഒരു സിനിമയാണ് അദ്ദേഹം ചെയ്തത്. ഇടയ്ക്ക് അതിഥി വേഷങ്ങളിലെത്തിയെന്നല്ലാതെ പ്രധാനപ്പെട്ട കഥാപാത്രങ്ങളൊന്നും അദ്ദേഹം സ്വീകരിച്ചിരുന്നില്ല. മുരുകദോസ് രജനീകാന്ത് കൂട്ടുകെട്ടിലൊരുങ്ങുന്ന ദര്‍ബാറില്‍ വില്ലനായാണ് അദ്ദേഹം എത്തുന്നത്. പ്രിയദര്‍ശന്‍ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും അദ്ദേഹം അഭിനയിക്കുന്നുണ്ട്. രജനീകാന്തിന്റെ വാക്കുകള്‍ കേട്ട് വികാരധീനനായ സുനില്‍ ഷെട്ടിയെ മുരുകദോസായിരുന്നു ആശ്വസിപ്പിച്ചത്.


Click it and Unblock the Notifications











