ഗോവന്‍ ചലച്ചിത്രമേളയിലെ ഗോള്‍ഡന്‍ പുരസ്കാരം ഇത്തവണ രജനീകാന്തിന്! സന്തോഷമുണ്ടെന്ന് ആരാധകര്‍!

തമിഴകത്തിന്റെ സ്വന്തം താരങ്ങളിലൊരാളാണ് രജനീകാന്ത്. സ്വീകാര്യതയുടെ കാര്യത്തിലും പിന്തുണയിലുമെല്ലാം ഏറെ മുന്നിലാണ് അദ്ദേഹം. എല്ലാതരത്തിലുമുള്ള കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിയുമെന്ന് തെളിയിച്ചാണ് അദ്ദേഹം മുന്നേറുന്നത്. സിനിമയ്ക്കപ്പുറത്ത് രാഷ്ട്രീയത്തിലേക്ക് എത്തിയപ്പോഴും അദ്ദേഹത്തിന് മികച്ച പിന്തുണയാണ് ലഭിച്ചത്. ഇപ്പോഴത്തെ അദ്ദേഹത്തെ തേടി പുതിയൊരു നേട്ടം എത്തിയിരിക്കുകയാണ്. 50ാമത് ഐഎഫ്എഫ് ഐയില്‍ സ്‌പെഷല്‍ ഐക്കണ്‍ ഓഫ് ഗോള്‍ഡന്‍ ജൂബിലി പുരസ്‌കാരം അദ്ദേഹത്തിന് സമ്മാനിക്കും. വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യത്തെക്കുറിച്ച് അറിയിച്ചത്.

നവംബര്‍ 20 മുതല്‍ 28 വരെയാണ് ഗോവന്‍ ചലച്ചിത്രമേള നടക്കുന്നത്. 250 ലധികം ചിത്രങ്ങളിലാണ് വിവിധ വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിക്കുന്നത്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ അതുല്യ സംഭാവനകള്‍ പരിഗണിച്ചാണ് ഇത്തവണ രജനീകാന്തിനെ ആദരിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്. ഇത്തവണ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഇസബെല്ല ഹപ്പെര്‍ട്ടിനും സമ്മാനിക്കും. 50 വനിതാ സംവിധായികമാരുടെ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

Rajnikanth

തമിഴകത്തിന്റെ സ്വന്തം താരമായ രജനീകാന്തിനോട് പ്രേക്ഷകര്‍ക്ക് പ്രത്യേക താല്‍പര്യമാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത അതിനുദാഹരണമാണ്. തുടക്കം മുതല്‍ത്തന്നെ അദ്ദേഹത്തിന്റെ സിനിമകള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാറുമുണ്ട്. താരജാഡയില്ലാതെ സാധാരണക്കാരിലൊരാളായാണ് അദ്ദേഹം മറ്റുള്ളവരോട് ഇടപഴകാറുള്ളത്. ഗോവന്‍ ചലച്ചിത്ര മേളയില്‍ അദ്ദേഹത്തിനെ ആദരിക്കുന്നുവെന്നത് ആരാധകരെ സംബന്ധിച്ച് ഏറെ സന്തോഷമുള്ള കാര്യമാണ്. പുരസ്‌കാര നേട്ടങ്ങള്‍ ഏറെയാണെങ്കിലും വീണ്ടും ആദരിക്കപ്പെടുകയാണ് അദ്ദേഹം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X