'അത് നിവിന്‍ പോളിക്ക് മാത്രം സാധിക്കുന്ന കാര്യം', റിച്ചി വിവാദങ്ങളുടെ മുനയൊടിച്ച് രക്ഷിത് ഷെട്ടി
റിച്ചിയെ പ്രകീര്‍ത്തിച്ച് രക്ഷിത് ഷെട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
Recommended Video

തമിഴകത്തും നിവിന്‍ പോളി തരംഗ സൃഷ്ടിക്കുന്നത് കാണാന്‍ കാത്തിരുന്നവര്‍ക്ക് റിച്ചി എന്ന ചിത്രം സമ്മാനിച്ചത് വിവാദങ്ങളായിരുന്നു. വിവാദങ്ങള്‍ക്ക് തുടക്കമിട്ടതാകട്ടേ കേരളത്തില്‍ നിന്നും. പൂര്‍ണമായും തമിഴില്‍ മാത്രം ചിത്രീകരിച്ച റിച്ചി കന്നട ചിത്രം ഉളിദവറു കണ്ടംദെയുടെ റീമേക്കാണ്.
സംവിധായകനായ രൂപേഷ് പീതാംബരന്‍ റിച്ചിയുടെ റിലീസ് ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഇപ്പോഴിതാ റിച്ചി കണ്ട ഉളിദവറു കണ്ടംദെയുടെ സംവിധായകനും നായകനുമായ രക്ഷിത് ഷെട്ടി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

താരതമ്യ വിവാദം
ഒരു ചിത്രത്തിന്റെ റീമേക്ക് മറ്റൊരു ഭാഷയില്‍ ഇറങ്ങിയാല്‍ അതിന്റെ ഒര്‍ജിനല്‍ പതിപ്പും റീമേക്കും തമ്മില്‍ താരതമ്യം ചെയ്യുന്നത് പതിവാണ്. റിച്ചി റിലീസ് ചെയ്തപ്പോഴും അത് തന്നെയാണ് സംഭവിച്ചത്. റിലീസ് ദിവസം തന്നെ വിവാദങ്ങളും ആരംഭിച്ചു.

രക്ഷിത് ഷെട്ടിയുടെ പ്രതികരണം
സംവിധായകന്‍ രൂപേഷ് പീതാംബരന്‍ റിച്ചിയെ മോശമായി ചിത്രീകരിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടെന്ന വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പാണ് രക്ഷിത് ഷെട്ടിയുടെ പ്രതികരണം എത്തിയിരിക്കുന്നത്. റിച്ചി കണ്ടതിന് ശേഷമുള്ള തന്റെ അഭിപ്രായം ഫേസ്ബുക്കിലൂടെയാണ് രക്ഷിത് ഷെട്ടി പങ്കുവച്ചിരിക്കുന്നത്.

താരതമ്യത്തില്‍ അര്‍ദ്ധമില്ല
താന്‍ റിച്ചി കണ്ടുവെന്നും ഗൗതം രാമചന്ദ്രന്റെ ശ്രമങ്ങളെ അംഗീകരിക്കേണ്ടതുണ്ടെന്നും റിച്ചിയെ ഉളിദവറു കണ്ടംദേയുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നുമാണ് രക്ഷിത് ഷെട്ടി പറയുന്നത്. നിവിന്‍ പോളിയെ അഭിനന്ദിക്കാനും താരം മറന്നില്ല.

നിവിന്‍ സ്വീകരിച്ച വെല്ലുവിളി
റിച്ചി താനുണ്ടാക്കിയ കഥാപാത്രമാണെങ്കിലും അത് എങ്ങനെ പൂര്‍ത്തീകരിക്കുമെന്ന കാര്യത്തില്‍ തനിക്ക് പോലും ധാരണയുണ്ടായിരുന്നില്ല. മറ്റൊരാള്‍ എഴുതിയ ഒരു കഥാപാത്രത്തെ അതില്‍ നിന്ന് വ്യത്യസ്തമായ പരിതസ്ഥിതിയില്‍ പൂര്‍ത്തിയാക്കുക എന്ന വെല്ലുവിളി നിറഞ്ഞ ജോലിയാണ് നിവിന്‍ പോളി പൂര്‍ത്തിയാക്കിയതെന്നും രക്ഷിത് പറഞ്ഞു.

മാസ്റ്റര്‍പീസിനെ പീസാക്കി
മാസ്റ്റര്‍പീസിനെ പീസാക്കിയെന്നായിരുന്നു റിച്ചി റിലീസ് ചെയ്തതിന് പിന്നാലെ രൂപേഷ് പീതാംബരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സിനിമ മേഖലയില്‍ നിന്നും ആരാധകരില്‍ നിന്നും വിമര്‍ശനം നേരിടേണ്ടി വന്നതോടെ രൂപേഷ് മാപ്പ് പറയുകയും ചെയ്തു. ഇപ്പോള്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാനൊരുങ്ങുകയാണ് രൂപേഷ്.
ഫേസ്ബുക്ക് പോസ്റ്റ്
രക്ഷിത് ഷെട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.


Click it and Unblock the Notifications











