»   » സൂപ്പര്‍ താരങ്ങള്‍ പത്തും പതിനഞ്ചും വാങ്ങുമ്പോള്‍ മുന്‍നിര നായികയ്ക്ക് ലഭിക്കുന്നത് 3 കോടി!

സൂപ്പര്‍ താരങ്ങള്‍ പത്തും പതിനഞ്ചും വാങ്ങുമ്പോള്‍ മുന്‍നിര നായികയ്ക്ക് ലഭിക്കുന്നത് 3 കോടി!

Posted By:
Subscribe to Filmibeat Malayalam

സൂപ്പര്‍ സ്റ്റാറുകള്‍ പത്തും പതിനഞ്ചും കോടി രൂപ വാങ്ങുമ്പോള്‍ നായികമാര്‍ക്ക് ലഭിക്കുന്നത് തുച്ഛമായ പ്രതിഫലമാണെന്ന് നടി രാകുല്‍പ്രീത് സിങ്. പുതിയ ചിത്രമായ കാക്കിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം. തെന്നിന്ത്യന്‍ സിനിമയില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരമായ ലേഡി സൂപ്പര്‍ സ്റ്റാറിന് ലഭിക്കുന്നത് 3 കോടിയാണ്.

മമ്മൂട്ടിയുടെ എഡ്ഡി അല്‍പ്പം പിശകാണ്, പ്രതീക്ഷകള്‍ക്കും അപ്പുറമാണ് മാസ്റ്റര്‍പീസ്, ടീസര്‍ വൈറല്‍!

വിക്രമിനെ റോസാപ്പൂവ് നല്‍കി സ്വീകരിക്കാനുള്ള ഭാഗ്യം ബിജു മേനോന് ലഭിക്കുമോ? അത് സംഭവിക്കുമോ?

സിനിമയിലെ പുരുഷാധിപത്യത്തെക്കുറിച്ച് നായികമാര്‍ നേരത്തെയും വെളിപ്പെടുത്തിയിട്ടുണ്ട്. ചെയ്യുന്ന ജോലി ഒരേ പോലെയാണെങ്കിലും പ്രതിഫലത്തിന്റെ കാര്യത്തിലെ ഏറ്റക്കുറച്ചിലുകളെക്കുറിച്ച് രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്ന മുന്‍നിര നായികമാര്‍ക്ക് പോലും നായകന്‍മാര്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തിന്റെ മൂന്നിലൊന്ന് ഭാഗമേ നല്‍കുന്നുള്ളൂവെന്നായിരുന്നു വിമര്‍ശനം. ഇക്കാര്യത്തെക്കുറിച്ച് പര്യമായി തുറന്നുപറഞ്ഞിരിക്കുകയാണ് രാകുല്‍ പ്രീത് സിങ്ങ്.

പ്രതിഫലത്തിന്റെ കാര്യത്തില്‍ സൂപ്പര്‍ താരങ്ങളാണ് മുന്നില്‍

മുന്‍നിര നായികയായ നയന്‍താരയ്ക്ക് 3 കോടി രൂപ പ്രതിഫലമായി ലഭിക്കുമ്പോള്‍ സൂപ്പര്‍ സ്റ്റാറുകള്‍ വാങ്ങുന്നത് പത്തും പതിനഞ്ചു കോടിയാണ്. ഇന്നും ഇതേ അവസ്ഥ തന്നെയാണ് തുടര്‍ന്നുവരുന്നതെന്നും രാകുല്‍ വ്യക്തമാക്കി.

സാമ്പത്തിക വിജയം നേടിയാലും

നയന്‍താര ചെയ്യുന്ന സിനിമകളെല്ലാം ബോക്‌സോഫീസില്‍ മികച്ച വിജയം നേടാറുണ്ട്. എന്നാല്‍ താരത്തിന് ലഭിക്കുന്ന പ്രതിഫലത്തിന്റെ കാര്യത്തില്‍ വല്യ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും താരം പറയുന്നു.

നയന്‍താരയുമായി തന്നെ താരതമ്യപ്പെടുത്തരുത്

രാകുല്‍ പ്രീത് സിങിന്റെ പുതിയ സിനിമ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. കാര്‍ത്തി നായകനായെത്തിയ ധീരന്‍ അധികാരം ഒണ്ട്ര് മികച്ച പ്രതികരണവുമായി മുന്നേറുന്നതിനിടയിലാണ് നായികയായ രാകുലിനെ ചിലര്‍ നയന്‍താരയുമായി താരതമ്യപ്പെടുത്തിയത്. എന്നാല്‍ അത് ശരിയായ രീതിയല്ലെന്ന് താരം പറയുന്നു.

അങ്ങനെ ചെയ്യുന്നത് ശരിയല്ല

തെന്നിന്ത്യന്‍ സിനിമയിലെ നമ്പര്‍ വണ്‍ താരറാണിയായ നയന്‍സുമായി തന്നെ താരതമ്യപ്പെടുത്തിയത് രാകുലിന് ഇഷ്ടമായില്ലെന്ന് മാത്രമല്ല അതിനെതിരെ പ്രതികരണവുമായി താരം പരസ്യമായി രംഗത്തെത്തുകയും ചെയ്തു. തന്നെക്കാള്‍ സീനിയറായ അഭിനേത്രിയുമായി താരതമ്യപ്പെടുത്തുന്നതില്‍ കാര്യമില്ല. നയന്‍താരയെ മാതൃകയാക്കാനാണ് താരങ്ങള്‍ ശ്രമിക്കാറുള്ളതെന്നും രാകുല്‍ പറയുന്നു.

വളരെ സീനിയറാണ്

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളിലൊരാളായ നയന്‍താര തന്നെക്കാളും എത്രയോ മുകളിലാണ്. അവരെ മാതൃകയാക്കാന്‍ ശ്രമിക്കുന്ന തന്നെ അവരുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നാണ് രാകുല്‍ പ്രീത് സിങ്ങ് പറയുന്നത്.

English summary
The actress cited an example by taking the name of Nayanathara to explain her concerns. The actress told that Nayan who is called as the lady superstar of Kollywood is getting just Rs 3 crore as a remuneration whereas the star heroes are getting money close to 15 crore rupees.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam