നയന്‍താരയുമായി താരതമ്യപ്പെടുത്തുന്നതില്‍ അസ്വസ്ഥയാണെന്ന് കാര്‍ത്തിയുടെ നായിക!

By Nimisha

തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമായ രാകുല്‍ പ്രീത് സിങിന്റെ പുതിയ സിനിമ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. കാര്‍ത്തി നായകനായെത്തിയ ധീരന്‍ അധികാരം ഒണ്ട്ര് മികച്ച പ്രതികരണവുമായി മുന്നേറുന്നതിനിടയിലാണ് നായികയായ രാകുലിനെ ചിലര്‍ നയന്‍താരയുമായി താരതമ്യപ്പെടുത്തിയത്. എന്നാല്‍ അത് ശരിയായ രീതിയല്ലെന്ന് താരം പറയുന്നു.

തെന്നിന്ത്യന്‍ സിനിമയിലെ നമ്പര്‍ വണ്‍ താരറാണിയായ നയന്‍സുമായി തന്നെ താരതമ്യപ്പെടുത്തിയത് രാകുലിന് ഇഷ്ടമായില്ലെന്ന് മാത്രമല്ല അതിനെതിരെ പ്രതികരണവുമായി താരം പരസ്യമായി രംഗത്തെത്തുകയും ചെയ്തു. തന്നെക്കാള്‍ സീനിയറായ അഭിനേത്രിയുമായി താരതമ്യപ്പെടുത്തുന്നതില്‍ കാര്യമില്ല. നയന്‍താരയെ മാതൃകയാക്കാനാണ് താരങ്ങള്‍ ശ്രമിക്കാറുള്ളതെന്നും രാകുല്‍ പറയുന്നു.

നയന്‍താരയുമായി സാമ്യം

നയന്‍താരയുമായി സാമ്യം

പുതിയ ചിത്രത്തിലെ മികച്ച പ്രകടനത്തോടെ രാകുല്‍ നയന്‍താരയെ ഓര്‍മ്മിപ്പിക്കുന്നുണ്ടെന്ന കണ്ടെത്തലുമായി രംഗത്തെത്തിയത് താരത്തിന്റെ ആരാധകരായിരുന്നു. എന്നാല്‍ ഇത്തരം താരതമ്യപ്പെടുത്തലുകളോട് അത്ര നല്ല താല്‍പര്യമില്ല ഈ താരത്തിന്. ഇത് അവര്‍ കൃത്യമായി വ്യക്തമാക്കുകയും ചെയ്തു.

താരതമ്യപ്പെടുത്തുന്നതില്‍ കാര്യമില്ല

താരതമ്യപ്പെടുത്തുന്നതില്‍ കാര്യമില്ല

തന്നെക്കാളും ഒരുപാട് സീനിയറായ നയന്‍താരയുമായി താരതമ്യപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്ന് താരം പറയുന്നു. പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് രാകുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഒരുപാട് മുകളിലാണ്

ഒരുപാട് മുകളിലാണ്

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളിലൊരാളായ നയന്‍താര തന്നെക്കാളും എത്രയോ മുകളിലാണ്. അവരെ മാതൃകയാക്കാന്‍ ശ്രമിക്കുന്ന തന്നെ അവരുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നാണ് രാകുല്‍ പ്രീത് സിങ്ങ് പറയുന്നത്.

കാര്‍ത്തിയുമായി അഭിനയിച്ചപ്പോള്‍

കാര്‍ത്തിയുമായി അഭിനയിച്ചപ്പോള്‍

സത്യസന്ധനായ പോലീസ് ഓഫീസറായ കാര്‍ത്തിയുടെ ഭാര്യയായാണ് ഈ സിനിമയില്‍ അഭിനയിച്ചത്. കാര്‍ത്തിയും രാകുലും തമ്മിലുള്ള കെമിസ്ട്രി ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X