പ്രേക്ഷകര്‍ ഇഷ്ടപ്പെടണമെങ്കില്‍ ഗ്ലാമറാകണം, എത്ര വേണെങ്കിലും ചുംബിക്കുമെന്നും തെന്നിന്ത്യന്‍ നായിക..
മലയാളത്തിന് പുറത്ത് നായികമാരുടെ ഗ്ലാമര്‍ പ്രദര്‍ശനം ആവശ്യപ്പെടുന്നവയാണ് സിനിമകളേറെയും. മലയാളം വിട്ട് മറ്റ് ഭാഷകളിലേക്ക് പോകാനുള്ള അവസരങ്ങള്‍ മലയാളത്തിലെ ചില നായികമാരെങ്കിലും ഒഴിവാക്കുന്നത് ഈ ഗ്ലാമര്‍ പ്രദര്‍ശനം കൊണ്ട് തന്നെ. അതേ സമയം ഗ്ലാമര്‍ വേഷങ്ങളില്‍ തിളങ്ങി സൂപ്പര്‍ താര പദവിയിലെത്തിയ നടിമാരും ഉണ്ട്.
ഗ്ലാമര്‍ വേഷത്തില്‍ അഭിനയിക്കുന്നതിനേക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് കാര്‍ത്തിയുടെ നായിക രാകുല്‍ പ്രീത് സിംഗ്. ധീരന്‍ അധികാരം ഓണ്ട്ര് എന്ന പുതിയ തമിഴ് ചിത്രത്തിലാണ് ഈ തെന്നിന്ത്യന്‍ താരം കാര്‍ത്തിയുടെ നായികയാകുന്നത്.

പ്രേക്ഷകരെ ഇഷ്ടപ്പെടുത്താന്‍
ഗ്ലാമറും സിനിമയും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളതെന്ന് രാകുല്‍ പ്രീത് സിംഗ്. ഗ്ലാമര്‍ ഇല്ലെങ്കില്‍ സിനിമയില്ല. നടിമാര്‍ ഗ്ലാമര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ മാത്രമേ പ്രേക്ഷകര്‍ ഇഷ്ടപ്പെടു എന്നാണ് താരം പറയുന്നത്.

തെറ്റിദ്ധരിക്കരുത്
ചുംബനത്തേയും രാകുല്‍ പ്രീത് ന്യായീകരിക്കുന്നുണ്ട്. ഗ്ലാമര്‍ വേഷത്തില്‍ നടിമാര്‍ കാണുമ്പോള്‍ ദേവതമാരേപ്പോലെ തോന്നും. അതുകൊണ്ട് ചുംബന രംഗങ്ങളില്‍ അഭിനയിക്കുന്നതിനെ ഒരു കാരണവശാലും തെറ്റിദ്ധരിക്കരുതെന്നും താരം പറയുന്നു.

ഇഷ്ടം പോലെ ചുംബിക്കാന്‍ റെഡി
കഥയ്ക്ക് ആവശ്യമെങ്കില്‍ ഇഷ്ടം പോലെ ചുംബിക്കാന്‍ തയാറാണ്. എന്നാല്‍ അത് ആഭാസകരമായ രീതിയില്‍ ആകരുത്. ചിലര്‍ സിനിമയുടെ പരസ്യങ്ങള്‍ക്കായി ചുംബന രംഗങ്ങള്‍ തിരുകിക്കയറ്റാറുണ്ട്, അത്തരം ചുംബന രംഗങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്നും രാകുല്‍ പ്രീത് പറഞ്ഞു.

ഇഷ്ടപ്പെട്ട തൊഴില്‍
സിനിമ തനിക്കിഷ്ടപ്പെട്ട തൊഴിലാണ്. അവിശ്രമം അഭിനയിച്ചുകൊണ്ടിരിക്കണമെന്നാണ് ആഗ്രഹം. കഥകള്‍ താന്‍ തന്നെയാണ് തിരഞ്ഞെടുക്കാറുള്ളത്. നല്ല കഥയാണെങ്കില്‍ മാത്രം സ്വീകരിക്കുമെന്നും രാകുല്‍ പ്രീത് പറഞ്ഞു.

ഒന്നും നഷ്ടപ്പെട്ടിട്ടില്ല
സിനിമ തനിക്ക് ധാരാളം ഐശ്വര്യങ്ങള്‍ നേടിത്തന്നിട്ടുണ്ട്. അതേസമയം സിനിമയില്‍ തനിക്കൊന്നും നഷ്ടപ്പെട്ടിട്ടില്ല. കാള്‍ ഷീറ്റ് കൊടുത്ത ശേഷം അഭിനയിക്കാതെ ഉഴപ്പുന്നവരുണ്ട്. എന്നാല്‍ തന്റെ ഭാഗത്ത് നിന്നും അങ്ങനെ ഒരു ആക്ഷേപം ഉണ്ടായിട്ടില്ല. താന്‍ അങ്ങനെ ചെയ്യാറില്ലെന്നും രാകുല്‍ പറഞ്ഞു.

ജയപരാജയങ്ങള്‍ സഹജം
ജീവിതത്തില്‍ ജയപരാജയങ്ങള്‍ സഹജമാണ്. അക്കാര്യത്തില്‍ താന്‍ സങ്കടപ്പെടാറില്ല. ഒരു പടം പരാജയപ്പെട്ടാല്‍ അതിന്റെ ഉത്തരാദിത്വം എല്ലാവര്‍ക്കുമുണ്ട്. ഇന്ന പടം വിജയിക്കും ഇന്നത് പരാജയപ്പെടും എന്ന് ആര്‍ക്കും മുന്‍കൂട്ടിക്കി പ്രവചിക്കാനാകില്ലെന്നും രാകുല്‍ പ്രീത് വ്യക്തമാക്കുന്നു.

ഇതാണ് സിനിമ ലോകം
വലിയ ബജറ്റില്‍ വലയി താരങ്ങളെ വച്ച് എടുക്കുന്ന സിനിമ പരാജയപ്പെടുകയും ചെറിയ ബജറ്റില്‍ പുതുമുഖങ്ങളെ അണിനിരത്തി എടുക്കുന്ന സിനിമകള്‍ ബോക്‌സ് ഓഫീസ് വിജയം നേടുകയും ചെയ്യുന്നു. ഇതാണ് സിനിമ ലോകം. ഒരു മലയാളം സിനിമ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രാകുല്‍ പ്രീത് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.


Click it and Unblock the Notifications











