സായ് പല്ലവിയുമായി വഴക്കിട്ടോ? എന്‍ജികെ അനുഭവത്തെക്കുറിച്ച് രാകുല്‍ പ്രീത് സിംഗ് പറഞ്ഞത് ഇങ്ങനെ!
സൂര്യ നായകനായെത്തുന്ന പുതിയ സിനിമയായ എന്‍ജികെയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. പ്രഖ്യാപനവേള മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്. കാത്തിരിപ്പിന് വിരാമമിട്ട് മെയ് 31ന് സിനിമയെത്തുകയാണ്. സനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും ടീസറും ട്രെയിലറുമൊക്കെ വൈറലായി മാറിയിരുന്നു. ശെല്‍വരാഘവന്റെ ആരോഗ്യപ്രശ്‌നങ്ങളും സൂര്യ പുതിയ സിനിമയ്ക്ക് ഡേറ്റ് നല്‍കിയതുമൊക്കെയാണ് സിനിമ നീളുന്നതിലേക്ക് നയിച്ചത്. നന്ദഗോപാലന്‍ കുമാരനെന്ന കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിക്കുന്നത്. വാനതിയായി രാകുല്‍ പ്രീത് സിംഗും മൈഥിലിയായി സായ് പല്ലവിയുമാണ് എത്തുന്നത്. സൂര്യയുടെ ഭാര്യയുടെ വേഷത്തിലാണ് സായ് പല്ലവി എത്തുന്നത്. ശെല്‍വരാഘവനൊപ്പമുള്ള അനുഭവത്തെക്കുറിച്ച് വ്യക്തമാക്കി നേരത്തെ സായ് പല്ലവി എത്തിയിരുന്നു.
കാര്‍ത്തിയുടെ നായികയായി അഭിനയിച്ചതിന് പിന്നാലെയായി സൂര്യയുടെ സിനിമയുടെ ഭാഗമാവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് രാകുല്‍ പ്രീത് സിംഗ്. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറായെത്തുന്ന എന്‍ജികെയില്‍ പ്രധാന വേഷത്തിലാണ് രാകുലും എത്തുന്നത്. സൂര്യയ്‌ക്കൊപ്പമുള്ള ലൊക്കേഷന്‍ ചിത്രങ്ങള്‍ തരംഗമായി മാറിയിരുന്നു. സൂര്യയുടെ നായികമാരായി അഭിനയിക്കുന്നതിനിടയില്‍ സായ് പല്ലവിയുമായി രാകുല്‍ വഴക്കുണ്ടാക്കിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം വൈറലായി മാറിയപ്പോഴും ഇരുതാരങ്ങളും പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ അതേക്കുറിച്ച് വ്യക്തമാക്കി എത്തിയിരിക്കുകയാണ് രാകുല്‍ പ്രീത് സിംഗ്.

അത്തരത്തിലൊരു സംഭവും അരങ്ങേറിയിരുന്നില്ലെന്നും രണ്ടുപേര്‍ക്കും പ്രധാനപ്പെട്ട വേഷം തന്നെയാണ് അദ്ദേഹം നല്‍കിയതെന്നുമായിരുന്നു താരം പറഞ്ഞത്. തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ഇക്കാര്യം വ്യക്തമാക്കിയത്. സൂര്യയും കാര്‍ത്തിയും വളരെ സിംപിളാണ്. കൃത്യസമയത്ത് തന്നെ ഇരുവരും സെറ്റിലേക്കെത്തും. സമാനമായ ക്യാരക്ടറാണ് ഇരുവരുടേതുമെന്നും താരം പറയുന്നു. കാത്തിരിപ്പിന് വിരാമമിട്ടെത്തുന്ന സിനിമയ്ക്ക് ഗംഭീര വരവേല്‍പ്പ് നല്‍കാനിരിക്കുകയാണ് ആരാധകര്‍.
Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ


Click it and Unblock the Notifications











