താൻ പ്രണയിക്കാത്തതിന്റെ കാരണം സഹോദരനാണ്! ചെറുപ്പം മുതല്‍ ഉണ്ടായ കാര്യങ്ങള്‍ പറഞ്ഞ് നടി രാകുല്‍പ്രീത്
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികമാരില്‍ ഒരാളായിരുന്നു രാകുല്‍പ്രീത് സിംഗ്. സൂര്യയ്‌ക്കൊപ്പം എന്‍ജികെ എന്ന ചിത്രത്തിലാണ് അവസാനമായി നടി അഭിനയിച്ചത്. ശേഷം കമല്‍ഹാസന്റെ ഇന്ത്യന്‍ 2 വിലും അഭിനയിക്കുന്നുണ്ടായിരുന്നു. ഇതിനിടെ പല നടന്മാരുമായി നടി പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.
ബാഹുബലി താരം റാണ ദഗ്ഗുപതിയുമായി രാകുല്‍പ്രീത് പ്രണയത്തിലാണെന്നായിരുന്നു അടുത്ത കാലത്തായി ഏറ്റവും കൂടുതല്‍ പ്രചരിച്ച ഗോസിപ്പ്. എന്നാല്‍ താന്‍ ഇപ്പോഴും സിംഗിള്‍ ആണെന്നും അങ്ങനെ തന്നെ ആയിരിക്കാന്‍ കാരണം തന്റെ സഹോദരനാണെന്നും പറയുകയാണ് നടിയിപ്പോള്‍. അടുത്തിടെ ഒരു അഭിമുഖത്തിലായിരുന്നു രാകുല്‍പ്രീത് തന്റെ സ്‌കൂള്‍ കാലഘട്ടം മുതലുള്ള അനുഭവങ്ങള്‍ വിവരിച്ചത്.

'സ്‌കൂളില്‍ നിന്നും ഞാന്‍ ഏതെങ്കിലും ആണ്‍കുട്ടികളുമായി സംസാരിച്ചാല്‍ എന്റെ സഹോദരന്‍ വീട്ടില്‍ വന്ന് അത് മാതാപിതാക്കളോട് പറഞ്ഞ് കൊടുക്കും. ഇപ്പോഴും എന്റെ ഓര്‍മ്മയിലുള്ള ഒരു കാര്യം പറയാം. ഒരിക്കല്‍ ഞാന്‍ ഒരു പ്ലെയിറ്റില്‍ ഭക്ഷണം പിടിച്ച് ഒരു ആണ്‍കുട്ടിയ്ക്കും രണ്ട് പെണ്‍കുട്ടികള്‍ക്കുമൊപ്പം നില്‍ക്കുകയായിരുന്നു. എന്നാല്‍ ഞാന്‍ ആ ആണ്‍കുട്ടിയ്ക്ക് ഭക്ഷണം വാരി കൊടുക്കുകയായിരുന്നു എന്നാണ് വീട്ടിലെത്തിയതിന് ശേഷം എന്റെ സഹോദരന്‍ അച്ഛനോടും അമ്മയോടും പറഞ്ഞത്.
നടിയ്‌ക്കൊപ്പം സഹോദരന്‍ അമാനും പങ്കെടുത്തിരുന്നു. സഹോദരിയുടെ സ്‌കൂള്‍ ജീവിതം ദുരിതമാക്കിയിരുന്നു എന്ന കാര്യം അദ്ദേഹം തന്നെ സമ്മതിച്ചിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ അതില്‍ ഞാന്‍ ഖേദിക്കുകയാണ്. എന്റെ സഹോദരി ഇപ്പോഴും ഒരു ബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കാന്‍ കാരണം താനാണെന്നും അദ്ദേഹം പറയുന്നു'.

രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണെങ്കിലും പാവങ്ങളെ സഹായിക്കാന്‍ നടി രാകുല്‍പ്രീതും രംഗത്തുണ്ട്. ആഴ്ചകള്‍ക്ക് മുന്‍പ് ഹരിയാനയിലെ ഗുരുഗ്രാമിലുള്ള ചേരിയില്‍ താമസിക്കുന്ന 250 കുടുംബങ്ങള്‍ക്ക് നടി ഭക്ഷണം എത്തിച്ച് നല്‍കിയിരുന്നു. നടിയുടെ വീട്ടില്‍ തന്നെയായിരുന്നു ഭക്ഷണം ഉണ്ടാക്കിയിരുന്നത്. ഒരു ദിവസം രണ്ട് തവണ വീതമായിരുന്നു ഭക്ഷണം എത്തിച്ച് നല്‍കിയിരുന്നത്.
നിലവിലെ സാഹചര്യം കണ്ട് ലോക് ഡൗണ്‍ അവസാനിക്കുന്നത് വരെയോ അല്ലെങ്കില്‍ അതില്‍ കൂടുതല്‍ മുന്നോട്ട് പോയാലും ഈ സംരംഭം തുടരാന്‍ തന്നെയാണ് തന്റെ താല്‍പര്യമെന്നും നടി പറഞ്ഞിരുന്നു. നടിയും പിതാവും കൂടി എടുത്തൊരു തീരുമാനമായിരുന്നിത്.


Click it and Unblock the Notifications