പേരന്‍പിനു ശേഷം മമ്മൂക്കയുമായി ഒന്നിക്കാന്‍ റാം! സംവിധായകന്‍ പറഞ്ഞത് കാണൂ
മമ്മൂട്ടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് പേരന്‍പ്. ഒരിടവേളയ്ക്കു ശേഷം മമ്മൂക്ക തമിഴില്‍ തിരിച്ചെത്തിയ ചിത്രം ഫെബ്രുവരി ഒന്നിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറും ടീസറുമെല്ലാം തന്നെ പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടായിരുന്നു ഇറങ്ങിയിരുന്നത്.
തങ്കമീന്‍കള്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ റാമാണ് മമ്മൂക്കയുടെ പേരന്‍പ് സംവിധാനം ചെയ്തിരിക്കുന്നത്. ഇതിനോടകം നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്.

തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും ഒരേസമയമാകും ചിത്രം റിലീസ് ചെയ്യുക. പേരന്‍പിനായി വലിയ ആകാംക്ഷയോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അതിനിടെ പേരന്‍പിനുശേഷം മമ്മൂക്കയെ നായകനാക്കി മറ്റൊരു സിനിമ കൂടി ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് റാം പറഞ്ഞിരുന്നു.
വീണ്ടും ഒന്നിക്കാമെന്ന് പറഞ്ഞാണ് പേരന്‍പിന്റെ സെറ്റില്‍നിന്നും ഞങ്ങള്‍ പിരിഞ്ഞിട്ടുളളതെന്നും ഉചിതമായ തിരക്കഥ ലഭ്യമായാല്‍ മമ്മൂട്ടി ചിത്രം സാധ്യമാക്കുമെന്നും റാം വ്യക്തമാക്കി. അതേസമയം ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് പേരന്‍പ് കേരളത്തിലെ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. സിദ്ധിഖ്, സുരാജ് വെഞ്ഞാറമൂട്, അഞ്ജലി, അഞ്ജലി അമീര്‍, സാധന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.


Click it and Unblock the Notifications