വിവാഹബന്ധം വേര്‍പ്പെടുത്തിയ താരമാതാപിതാക്കള്‍! അച്ഛനെയും അമ്മയെയും കുറിച്ച് പറഞ്ഞ് താരപുത്രിയും
സിനിമാ താരങ്ങള്‍ ഒന്നിലധികം വിവാഹിതരാവുകയും അതിവേഗം ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതും നിത്യേന ഉള്ള വാര്‍ത്തകളാണ്. ബോളിവുഡിലൊക്കെ പ്രണയവും വേര്‍പിരിയലുമൊക്കെ വലിയ വാര്‍ത്ത ആവാറുണ്ട്. വിവാഹബന്ധം അവസാനിപ്പിച്ചതിന് ശേഷം ശത്രുക്കളെ പോലെ കഴിയുന്നവരാണ് ഭൂരിപക്ഷം പേരും. എന്നാല്‍ അങ്ങനെ അല്ലാത്തവരും ഉണ്ട്.
ബോളിവുഡ് താരം ഹൃത്വിക് റോഷനും ഭാര്യ സുസെന്നൈ ഖാനുമാണ് അതിന് ഉത്തമ ഉദ്ദാഹരണം. വേര്‍പിരിഞ്ഞെങ്കിലും ഈ കൊവിഡ് കാലത്ത് ഇരുവരും ഒന്നിച്ചായിരുന്നു കഴിഞ്ഞിരുന്നത്. ഇപ്പോഴിതാ ഒരു കാലത്ത് തമിഴ് സിനിമയിലെ മുന്‍നിര താരദമ്പതിമാരായ രാമരാജനെയും നളിനിയെയും കുറിച്ച് പറയുകയാണ് താരപുത്രി അരുണ.

തമിഴ് സിനിമയിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് രാമരാജന്‍. എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും കമല്‍ ഹാസനോടും രജനികാന്തിനോടും ബോക്സോഫീസ് വിജയം സ്വന്തമാക്കുന്നതില്‍ മത്സരിച്ചിരുന്ന താരമായിരുന്നു അദ്ദേഹം. അന്ന് രാമരാജന്‍ നടി നളിനിയുമായി പ്രണയത്തിലാവുകയും വൈകാതെ ഇരുവരും വിവാഹിതരാവുകയുമായിരുന്നു. 1987 ലായിരുന്നു താരങ്ങളുടെ വിവാഹം. ഇരുവര്‍ക്കും അരുണ്‍, അരുണ എന്നിങ്ങനെ രണ്ട് ഇരട്ടകുട്ടികളാണുള്ളത്. എന്നാല്‍ ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകള്‍ കാരണം 2000 ത്തില്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു.

മക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും അച്ഛനെ കാണാനുള്ള അനുമതി കൊടുത്ത് കൊണ്ട് നളിനിയ്ക്കൊപ്പം പിള്ളേരെ അയക്കുകയായിരുന്നു. രാമരാജന്റെയും നളിനിയുടെയും മകള്‍ അരുണ ഇപ്പോള്‍ ഒരു ഡോക്ടറാണ്. ഒരു ഹോട്ടലുടമയെ വിവാഹം കഴിച്ച് സന്തോഷത്തോടെ കഴിയുന്ന താരപുത്രി ആദ്യമായി തന്റെ മാതാപിതാക്കളെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ്. അവര്‍ വേര്‍പിരിഞ്ഞെങ്കിലും പരസ്പരം ബഹുമാനം നല്‍കുന്നവരാണ്. ഒരിക്കല്‍ പോലും മക്കളോട് പോലും മോശമായി സംസാരിക്കേണ്ട അവസരം ഒരുക്കിയിട്ടില്ലെന്നു താരപുത്രി പറയുന്നു.

ഡിവോഴ്സ് അനുവദിച്ച് കൊണ്ട് കേസ് കോടതിയില്‍ നടക്കുന്ന സമയത്ത് അവിടെ നിന്നും അമ്മ തലകറങ്ങി വീണു. ഉടനെ അച്ഛന്‍ രാമരാജന്‍ ഓടി വന്ന് അവരെ എടുക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. ഇത് കണ്ട് കോടതി ഇത്രയും അടടപ്പം കാണിക്കുന്ന നിങ്ങള്‍ക്ക് ശരിക്കും നിങ്ങള്‍ക്ക് ഡിവോഴ്സ് വേണോ? എന്ന് ചോദിക്കുകയും ചെയ്തിരുന്നു. അച്ഛനെ പോലെ തന്നെയാണ് അമ്മ തന്നെ വളര്‍ത്തിയത്.

അദ്ദേഹത്തിലുള്ള ഒരുപാട് ഗുണങ്ങള്‍ അമ്മയിലും ഉണ്ട്. ഇപ്പോഴും അമ്മയെ കാണാന്‍ പോകുമ്പോള്‍ എന്നെ കുറിച്ച് പോലും ചോദിക്കാതെ ആദ്യം ചോദിക്കുന്നത് അച്ഛനെ കുറിച്ചായിരിക്കും. വ്യത്യസ്തമായൊരു കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ദമ്പതികള്‍ ആധുനിക യുഗത്തിലെ ആളുകളെക്കാളും മികച്ച രീതിയില്‍ പെരുമാറുന്നത് കാണുന്നതില്‍ സന്തോഷമുണ്ടെന്നും അരുണ പറയുന്നു. നേരത്തെ മകള്‍ അരുണയുടെ വിവാഹത്തില്‍ താരങ്ങള്‍ ഒന്നിച്ച് വന്നതും ചടങ്ങുകള്‍ക്ക് മുന്നില്‍ നിന്നതുമെല്ലാം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.


Click it and Unblock the Notifications











