ആണുങ്ങളില്ലാത്തതിനാൽ പുറത്ത് നിന്നുള്ളവരങ്ങനെ കരുതരുത്; മീനയ്ക്ക് ഞങ്ങളെല്ലാമുണ്ട്: രംഭ
പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി മീന. പതിറ്റാണ്ടുകളായി അഭിനയ രംഗത്ത് തുടരുന്ന മീനയ്ക്ക് ഹേറ്റേഴ്സേ ഇല്ല. സഹപ്രവർത്തകർക്കെല്ലാം മീനയെക്കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ. തെന്നിന്ത്യയിലെ താരറാണിയായിരുന്ന മീനയ്ക്ക് ഇന്നും താരമൂല്യമുണ്ട്. ജീവിതത്തിൽ മീനയെ ഏറെ വിഷമിപ്പിച്ചത് ഭർത്താവ് വിദ്യാ സാഗറിന്റെ അപ്രതീക്ഷിത മരണമാണ്. ശ്വാസകോശത്തിൽ അണുബാധ ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു വിദ്യാസഗറിന്റെ മരണം.
മീനയെ ഈ സംഭവം ഉലച്ചു. എന്നാൽ തകർന്ന് പോകാതെ മുന്നോട്ട് നീങ്ങാൻ നടിക്കായി. ഷോകളും സിനിമകളും മറ്റുമായി കരിയറിലെ തിരക്കുകളിലേക്ക് മീന കടന്നു. വിഷമഘട്ടത്തിൽ മീനയ്ക്ക് ആശ്വാസമായത് അമ്മയുടെയും മകളുടെയും ഒപ്പം സുഹൃത്തുക്കളുടെയും സാന്നിധ്യമാണ്. വിദ്യാസാഗറിന്റെ മരണമറിഞ്ഞ് നടിമാരായ രംഭ, ഖുശ്ബു തുടങ്ങിയവരെല്ലാം മീനയെ അശ്വസിപ്പിക്കാനെത്തി. ഇതേക്കുറിച്ച് കലാ മാസ്റ്ററും രംഭയും പുതിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

മീനയുടെ ഭർത്താവ് മരിച്ച സമയത്ത് രംഭയും ഭർത്താവും ഒപ്പമിരുന്ന് സമാധാനിപ്പിച്ചു. രാവിലെ ആറ് മണിക്ക് വന്നു. ഒരുപാട് സഹായിച്ചു. അത് മറക്കാൻ പറ്റില്ലെന്ന് അഭിമുഖത്തിൽ കല മാസ്റ്റർ പറഞ്ഞു. ഇതേക്കുറിച്ചാണ് രംഭ സംസാരിച്ചത്. മീനമ്മ വളരെ ഹാർഡ് വർക്കിംഗ് ആണ്. ചെറിയ പ്രായം തൊട്ടേ അഭിനയിക്കുന്നയാളാണ്. ഒരു നടിയുടെ കഷ്ടപ്പാടുകൾ സാധാരണക്കാർക്ക് മനസിലാകില്ല. അച്ഛൻ മരിച്ച് പോയതാണ്. അമ്മയും മകളും മാത്രം. മീന ധെെര്യമുള്ളയാളാണ്. എന്നാലും പുറത്ത് നിൽക്കുന്നവർക്ക് സ്ത്രീകൾ മാത്രമേയുള്ളൂ എന്ന് വിചാരിച്ച് നിസാരമായി കാണും.
എന്നാൽ അങ്ങനെയുണ്ടാകരുത്. അവർക്ക് ഞങ്ങളെല്ലാവരുമുണ്ട്. മീനയോട് എനിക്ക് വലിയ ബഹുമാനമുണ്ട്. ഞാൻ ആദ്യം ഒപ്പുവെച്ച പടം സെങ്കോട്ടെ ആണ്. അതിൽ മീനയായിരുന്നു എന്റെ കോ സ്റ്റാർ. ദെെവം കണക്ട് ചെയ്യുക്കുന്ന ബന്ധങ്ങളാണ് സൗഹൃദങ്ങളും ഭാര്യാ ഭർതൃ ബന്ധവും. മീനയ്ക്കൊപ്പം ഞങ്ങളെല്ലാമുണ്ട്. എന്ന് വെച്ച് എപ്പോഴും അവളെ വിളിച്ച് ശല്യം ചെയ്യാറില്ലെന്നും രംഭ വ്യക്തമാക്കി.

സുഹൃത്തുകൾ നൽകിയ പിന്തുണയെക്കുറിച്ച് മീന നേരത്തെ സംസാരിച്ചിട്ടുണ്ട്. എന്നെ ചുറ്റും നിരവധി പേർ ഉണ്ടായിരുന്നു. അതിലെനിക്ക് വളരെ നന്ദിയുണ്ട്. എല്ലാവരും വലിയ പിന്തുണയാണ് നൽകിയത്. സുഹൃത്തുക്കളോട് വളരെ കടപ്പാടുണ്ട്. കാരണം കുറേ വർഷങ്ങളായി ഞങ്ങൾക്ക് പരസ്പരം അറിയാം. പക്ഷെ അന്ന് ഞങ്ങൾ സന്തോഷകരമായ സമയമായിരുന്നു. ഗൗരവമുള്ള ഒരു കാര്യം നടക്കുമ്പോഴാണ് ആത്മാർത്ഥമായി ആരൊക്കെ നമ്മൾക്കൊപ്പമുണ്ടായിരുന്നെന്ന് മനസ്സിലാവുക.
സുഹൃത്തുക്കൾ എപ്പോഴും എന്നെ വിളിച്ചു. വീട്ടിൽ വരും. എന്തെങ്കിലും സംസാരിച്ച് എന്നെ സന്തോഷിപ്പിക്കും. ഇതെല്ലാം സിനിമകളിലേ താൻ കണ്ടിരുന്നുള്ളൂയെന്നും മീന അന്ന് പറഞ്ഞു. ഭർത്താവിന് എന്റെ കൂടെ വർക്ക് ചെയ്തവരെയെല്ലാം അറിയാം. വല്ലപ്പോഴും അദ്ദേഹം ഷൂട്ടിംഗ് സ്ഥലത്ത് വരുമായിരുന്നു. എനിക്കറിയുന്ന എല്ലാവരെയും അദ്ദേഹത്തിനുമറിയാം. ലെെം ലെെറ്റിൽ നിന്ന് മാറി നിൽക്കാനാഗ്രഹിച്ചയാളാണ് അദ്ദേഹം. സ്വകാര്യ ജീവിതമായിരുന്നു ഇഷ്ടമെന്നും അന്ന് മീന പറഞ്ഞു. ഭർത്താവിന്റെ മരണ ശേഷമുണ്ടായ ആഘാതം മറി കടക്കാൻ മീനയ്ക്കൊപ്പം നിന്ന് എല്ലാ പിന്തുണ നൽകിയത് കലാ മാസ്റ്ററാണ്. മീനയുടെ നിരവധി സിനിമകളിൽ ഡാൻസ് കൊറിയോഗ്രാഫറായി കലാ മാസ്റ്റർ പ്രവർത്തിച്ചിട്ടുണ്ട്. ഇന്നും ഈ സൗഹൃദം നിലനിൽക്കുന്നു.


Click it and Unblock the Notifications











