എന്നെ പോലെ ഗ്ലാമര്‍ വേഷമിട്ടാല്‍ നിനക്കും വിദേശത്ത് പോവാം! ദേവയാനിയ്ക്ക് കിട്ടാത്ത അവസരങ്ങളെ കുറിച്ച് നടി രംഭ

കുറച്ച് കാലത്തെ ഇടവേളയ്ക്ക് ശേഷം നടി രംഭ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ച് വന്നിരിക്കുകയാണ്. വിവാഹം കഴിഞ്ഞത് മുതല്‍ ഭര്‍ത്താവിനൊപ്പം വിദേശത്തായിരുന്ന രംഭ അടുത്തിടെയാണ് വീണ്ടും നാട്ടില്‍ വന്ന് അവിടെ സ്ഥിരമാകുന്നത്. ഈ കാലയളവില്‍ തന്റെ ജീവിതത്തില്‍ നടന്ന സംഭവങ്ങളെ കുറിച്ചൊക്കെ പല അഭിമുഖങ്ങളിലൂടെയുമായി രംഭ വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ തെന്നിന്ത്യന്‍ നടി ദേവയാനിയെ കുറിച്ച് രംഭ പങ്കുവെച്ച കാര്യങ്ങളാണ് വൈറലാവുന്നത്. ഇരുവരും തമ്മില്‍ നല്ല സൗഹൃദമുണ്ട്. സിനിമയില്‍ അഭിനയിക്കുമ്പോഴും പിന്നീടുമൊക്കെ അങ്ങനെയായിരുന്നു. അന്നത്തെ സൗഹൃദത്തില്‍ തങ്ങള്‍ക്കിടയിലുണ്ടായ രസകരമായ നിമിഷങ്ങളെ പറ്റി സംസാരിക്കുകയാണ് രംഭ. അന്ന് ഗ്ലാമറസ് നായികയായി അഭിനയിക്കുന്നത് കൊണ്ട് തനിക്കുണ്ടായ നേട്ടവും നാടന്‍ ലുക്കിലെത്തുന്നത് കൊണ്ട് ദേവയാനിയ്ക്ക് വന്ന അവസരങ്ങളെ കുറിച്ചുമാണ് തമിഴിലെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ രംഭ സംസാരിച്ചത്.

rambha-devayani

ദേവയാനി വളരെ സ്വീറ്റ് ഹാര്‍ട്ടാണ്. വിജയ് നായകനായി അഭിനയിച്ച സിനിമയില്‍ എനിക്കും ദേവയാനിയ്ക്കും ഒരുമിച്ച് നിരവധി സീനുകളില്‍ അഭിനയിക്കാന്‍ ഉണ്ടായിരുന്നു. അന്നേ ഞങ്ങള്‍ സഹോദരിമാരെ പോലെയായിരുന്നു. ഒരേ റൂമിലാണ് കിടന്നുറങ്ങുന്നതും ഒന്നിച്ചാണ് ഭക്ഷണം കഴിക്കുന്നതുമൊക്കെ. അങ്ങനെ നല്ല സുഹൃത്തുക്കളായി. അതിന് ശേഷം ഞങ്ങളെ ഒരുമിച്ചൊരു സിനിമ ആരും ചെയ്തിട്ടില്ല. അന്നൊക്കെ ദേവയാനി ഭയങ്കര തിരക്കിലായിരുന്നു. ഒരു വര്‍ഷം പതിനാല് സിനിമകളിലോ മറ്റോ അഭിനയിക്കും. ഞാന്‍ കൂടി പോയാല്‍ എഴോ എട്ടോ സിനിമകളെ ചെയ്യുകയുള്ളു.

എന്റെ സിനിമകളൊക്കെ ബിഗ് ബജറ്റ് മൂവികളോ, ഗ്ലാമര്‍ വേഷമോ ആയിരിക്കും. എങ്ങനെ പതിനാല് സിനിമകളൊക്കെ ചെയ്യാന്‍ സാധിക്കുന്നതെന്ന് ഞാന്‍ ദേവയാനിയോട് ചോദിച്ചിരുന്നു. ഇരുപത് ദിവസം കൊണ്ട് തന്റെ ഭാഗമൊക്കെ ഷൂട്ട് ചെയ്ത് പൂര്‍ത്തിയാക്കി തരും. അങ്ങനെ പല സിനിമകളിലും അഭിനയിക്കാന്‍ സാധിക്കുമെന്നാണ് അവര്‍ പറഞ്ഞത്. അതുപോലെ ഇരുപത് ദിവസം കൊണ്ട് എന്റെ ഷൂട്ടും പൂര്‍ത്തിയാക്കി തരാന്‍ ഞാന്‍ സംവിധായകനോട് ചോദിച്ചിരുന്നു.

rambha-devayani

നാല് പാട്ട് എടുക്കാന്‍ തന്നെ ഇരുപത് ദിവസം എടുക്കുമല്ലോ, പിന്നെ എങ്ങനെ അതിന് സാധിക്കുമെന്നാണ് അദ്ദേഹം തിരികെ ചോദിച്ചത്. മിനിമം നാല് പാട്ടുകളെങ്കിലും എനിക്ക് ഉണ്ടാവും. രസകരമായ കാര്യം ദേവയാനി ഇടയ്ക്ക് എന്നോട് നീ അടുത്ത ഷൂട്ടിങ്ങിന് എവിടേക്കാണ് പോകുന്നതെന്ന് ചോദിക്കും. സ്വിറ്റ്‌സര്‍ലാന്‍ഡിലേക്കാണെന്ന് ഞാന്‍ പറയും. അത് കഴിഞ്ഞ് വന്നതിന് ശേഷം അടുത്തത് എങ്ങോട്ടാണെന്ന് ചോദിച്ചാല്‍ ജര്‍മനിയിലേക്കാണെന്ന് പറയും.

ഇതോടെ അതെന്താ നിനക്ക് മാത്രം ജര്‍മനി, ലണ്ടന്‍, സ്വിറ്റസര്‍ലാന്‍ഡ് എന്നൊക്കെ പറയുന്നതും നമുക്ക് പൊള്ളാച്ചി, ഗോപി ചെട്ടി പാളയം എന്നിങ്ങനെയുള്ള സ്ഥലത്ത് പോയി എടുക്കാന്‍ പറയുന്നതെന്നും ദേവയാനി ചോദിച്ചു. അവള്‍ക്ക് മറുപടിയായി ഞാന്‍ പറഞ്ഞത് 'നിങ്ങള്‍ സാരിയും ദാവണിയുമൊക്കെ ഉടുത്ത് അഭിനയിച്ചാല്‍ പൊള്ളാച്ചിയൊക്കെയേ കിട്ടുകയുള്ളു. എന്നെ പോലെ മോഡേണ്‍ ഡ്രസ്സിട്ടാല്‍ മാത്രമേ സ്വിറ്റ്‌സര്‍ലാന്‍ഡ്, ജര്‍മനി, ലണ്ടന്‍, ഒക്കെ ലഭിക്കുകയുള്ളു എന്നുമാണ്.

ഇതിന് മറുപടിയായി ദേവയാനി 14 സിനിമകളില്‍ അഭിനയിക്കണമെങ്കില്‍ മോഡേണ്‍ ഡ്രസ്സ് മാറി സാരിയും ദാവണിയുമൊക്കെ ഉടുത്തിട്ട് വാ, അപ്പോള്‍ നിനക്കും അങ്ങനെ കിട്ടുമെന്ന് പറഞ്ഞ് കളിയാക്കും. അങ്ങനെയുള്ള രസകരമായ അനുഭവങ്ങള്‍ താനും ദേവയാനിയും തമ്മില്‍ ഉണ്ടായിട്ടുണ്ടെന്നാണ് രംഭ പറയുന്നത്.

More from Filmibeat

Read more about: rambha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X