36 ഏക്കർ, രണ്ട് സ്ട്രീറ്റുകളുടെ സ്ഥലം അദ്ദേഹം വിലയ്ക്ക് വാങ്ങി; ധനികനായ ഭർത്താവിനെക്കുറിച്ച് രംഭ
സിനിമാ രംഗത്ത് നിന്നും ഇടവേളയെടുത്ത് വിവാഹ ജീവിതത്തിലേക്ക് കടന്നവരാണ് 90 കളിൽ നായികമാരായി തിളങ്ങിയ മിക്ക നടിമാരും സന്തോഷകരമായ വിവാഹ ജീവിതമാണ് നടി രംഭയ്ക്ക് ലഭിച്ചത്. ശ്രീലങ്കക്കാരനായ ഇന്ദ്രകുമാർ പത്മനാഥൻ എന്നാണ് രംഭയുടെ ഭർത്താവ്. കാനഡയിൽ സെറ്റിൽഡാണ്. വലിയ ബിസിനസ് സാമ്രാജ്യം തന്നെ ഇന്ദ്രകുമാറിനുണ്ട്. മൂന്ന് മക്കളാണ് രംഭയ്ക്കും ഇന്ദ്രകുമാറിനും പിറന്നത്. വിവാഹ ശേഷം കാനഡയിലേക്ക് പോയ രംഭ പുതിയൊരു ജീവിതം കെട്ടിപ്പടുത്തു. ഭർത്താവിനും മക്കൾക്കുമൊപ്പം സന്തുഷ്ട ജീവിതം നയിക്കുന്ന രംഭ ഇടയ്ക്ക് നാട്ടിലേക്ക് വരാറുണ്ട്.
ഭർത്താവിനെക്കുറിച്ച് സംസാരിക്കുകയാണ് രംഭയിപ്പോൾ. നിരവധി കുട്ടികളെ പഠിപ്പിക്കുന്ന ഇന്ദ്രകുമാർ ഇവർ ജോലി വരെ നൽകുന്നുണ്ടെന്ന് രംഭ പറയുന്നു. ബിഹെെന്റ്വുഡ്സ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. 36 ഏക്കർ അദ്ദേഹമിപ്പോൾ വാങ്ങിയിട്ടുണ്ട്. ഹെെ സ്കൂൾ പണിയുകയാണ്. അദ്ദേഹത്തിന്റെ മാതാപിതാക്കൾ ജനിച്ച നാടാണ്. അവരുടെ വീടുള്ള സ്ട്രീറ്റ് മുതൽ അടുത്ത സ്ട്രീറ്റ് വരെ വാങ്ങി. കാരണം ആ സ്ട്രീറ്റിൽ സ്കൂളുകളുണ്ട്. അതെല്ലാം ഇപ്പോൾ ഹെെ സ്കൂളായി മാറ്റുന്നു.

വെറുതെ ഒരു പത്ത് രൂപ കൊടുത്താൽ അവർക്ക് ആരുടെയോ സഹായം കൊണ്ടാണ് ജീവിക്കുന്നതെന്ന് തോന്നാൻ പാടില്ല. വളരെ ബുദ്ധിമുട്ടുള്ളവരാണെങ്കിൽ ഫുൾ സ്കോളർഷിപ്പ് കൊടുക്കും. അല്ലെങ്കിൽ ആ കുട്ടിയെ പഠിപ്പിച്ച് ജോലി കൊടുക്കും. ആ ജോലിയിൽ നിന്ന് അവർ സമ്പാദിച്ച് ഫീസ് തരും. വിദേശത്തേ യൂണിവേഴ്സിറ്റികളുമായി അഫിലിയേഷനുണ്ട്. നന്നായി പഠിക്കുന്നവരെ അങ്ങോട്ട് അയക്കാറുണ്ടെന്നും രംഭ പറയുന്നു.
2012 ലായിരുന്നു രംഭയുടെ വിവാഹം. നേരത്തെ പല തവണ രംഭയുടെ വിവാഹ ജീവിതത്തെക്കുറിച്ച് ഗോസിപ്പുകൾ വന്നിട്ടുണ്ട്. രംഭയെ വിവാഹം ചെയ്യും മുമ്പ് ഇന്ദ്രകുമാർ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തിരുന്നെന്നായിരുന്നു ഒരു ഗോസിപ്പ്. ഇതറിഞ്ഞതോടെ ബന്ധം പിരിയാൻ രംഭ ആലോചിക്കുന്നെന്നും റിപ്പോർട്ടുകൾ വന്നു. എന്നാൽ പിന്നീട് ഗോസിപ്പുകൾ തള്ളി നടി രംഗത്ത് വന്നു. താൻ സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണെന്ന് രംഭ വ്യക്തമാക്കി.

അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഭർത്താവുമായി പിണങ്ങുമ്പോൾ താൻ ഒന്നും പറയാതെ നാട്ടിലേക്ക് വരാറുണ്ടായിരുന്നെന്ന് രംഭ പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷം സിനിമാ രംഗം വിട്ടതിനെക്കുറിച്ചും രംഭ നേരത്തെ സംസാരിച്ചിട്ടുണ്ട്. എനിക്കൊരു ഇടവേള വേണമായിരുന്നു. വിവാഹം ചെയ്ത് ഭർത്താവിനൊപ്പം ലോകം ചുറ്റാനായിരുന്നു ആഗ്രഹം. കാനഡയിൽ വെറുതെയിരുന്നപ്പോൾ ഭർത്താവിന്റെ കമ്പനിയിൽ താൻ ജോലി ചെയ്തിരുന്നു. വീട്ടിലിരുന്ന് ബോറടിച്ചപ്പോഴായിരുന്നു അത്. വിവാഹത്തിന് ശേഷം ഷോകൾ ചെയ്തെങ്കിലും കുട്ടികളുള്ളതിനാൽ യാത്രയും മറ്റും ബുദ്ധിമുട്ടായായിരുന്നു.
കുട്ടികൾക്ക് ഏഴ് വയസ് വരെ മാതാപിതാക്കളുടെ സാമീപ്യം വേണം. അത് കൊണ്ട് താൻ മക്കളിലേക്ക് പൂർണ ശ്രദ്ധ നൽകുകയായിരുന്നെന്നും രംഭ അന്ന് വ്യക്തമാക്കി. ഏറെക്കാലത്തിന് അടുത്തിടെ ഒരു തമിഴ് റിയാലിറ്റി ഷോയിൽ ജഡ്ജായി രംഭ പ്രേക്ഷകർക്ക് മുമ്പിലെത്തി. മലയാള സിനിമ സർഗത്തിലൂടെയാണ് രംഭ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. കൊച്ചിരാജാവ്, ക്രോണിക് ബാച്ചിലർ തുടങ്ങിയവയാണ് രംഭ പിന്നീട് മലയാള സിനിമകൾ. സർഗത്തിന് ശേഷം തമിഴിലും തെലുങ്കിലും വലിയ അവസരങ്ങൾ നടിക്ക് ലഭിച്ചിരുന്നു.


Click it and Unblock the Notifications











