സൽമാൻ ഖാനെ കെട്ടിപ്പിടിച്ചു; രജിനി സർ സെറ്റിലുണ്ടാക്കിയ പുകിൽ; തുറന്ന് പറഞ്ഞ് രംഭ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് തൊണ്ണൂറുകളിൽ തരം​ഗം സൃഷ്ടിച്ച നായികയാണ് രംഭ. സർ​ഗം എന്ന മലയാള സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന രംഭ പിന്നീട് ​ഗ്ലാമറസ് വേഷങ്ങളിലൂടെ തമിഴ്, തെലുങ്ക് സിനിമാ ലോകത്ത് സെൻസേഷനായി മാറി. അഭിനയിച്ച ഭാഷകളിലെല്ലാം സൂപ്പർസ്റ്റാറുകളുടെ നായികയായി തിളങ്ങാൻ രംഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കൊച്ചിരാജാവ്, ക്രോണിക് ബാച്ചിലർ തുടങ്ങിയവയാണ് മലയാളത്തിലെ രംഭയുടെ ഹിറ്റ് സിനിമകൾ.

തൊണ്ണൂറുകളിലെ മിക്ക നായികമാരെയും പോലെ വിവാ​ഹത്തോടെ രംഭ കരിയറിൽ നിന്നും അകന്നു. 2010 ൽ വിവാഹിതയായ ശേഷമാണ് രംഭ അഭിനയ രം​ഗം വിട്ടത്. വർഷങ്ങൾക്കിപ്പുറം സിനിമാ ലോകത്തെ തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് രംഭ. അരുണാചലം എന്ന സിനിമ ചെയ്യവെ രജിനികാന്ത് ഒപ്പിച്ച തമാശകളെക്കുറിച്ചാണ് രംഭ സംസാരിച്ചത്.

Rambha

അരുണാചലം ചെയ്യുമ്പോൾ തന്നെ ഹൈദരാബാദിൽ സൽമാഖാനൊപ്പം ബന്ധൻ എന്ന സിനിമയിലും ഞാൻ അഭിനയിക്കുന്നുണ്ട്. ഒരു ദിവസം അരുണാചലം സിനിമയുടെ സെറ്റിൽ സൽമാൻ ഖാനും ജാക്കി ഷെറോഫും വന്നു. രജിനി സാറെ കാണാൻ വന്നതാണ്. സാധാരണ ബോംബെയിൽ ആളുകളെ കെട്ടിപ്പിടിച്ചാണ് സ്വീകരിക്കുക. അവർ വന്നപ്പോൾ ഞാനവരെ കെട്ടിപ്പിടിച്ചു. രജിനി സർ ഇത് കാണുന്നുണ്ട്. രജിനി സാറും സുന്ദർസിയും അവരോട് സംസാരിച്ചു.

കുറച്ച് കഴിഞ്ഞ് അവർ പോയി. ഞാൻ സാധാരണ പോലെ വന്ന് ഇരുന്നു. സെറ്റിൽ ​ഗൗരവമായ എന്തോ ചർച്ച നടക്കുന്നുണ്ട്. രജിനി സർ എന്നെ ദേഷ്യത്തിൽ നോക്കുന്നുണ്ട്. ക്യാമറമാൻ വന്ന് എന്താണിത് രംഭ, രജിനി സർ നീ കാരണം ദേഷ്യത്തിലാണ്, നിന്റെയാെപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞു. ഞാൻ ഭയങ്കരമായി കരഞ്ഞു. അദ്ദേഹം ഓ‌ടി വന്നു. ആരാണ് കുട്ടിയെ കരയിച്ചതെന്ന് ചോദിച്ച് എല്ലാവരെയും അ‌‌ടിച്ചു. എന്താണ് സംഭവമെന്ത് രജിനികാന്ത് തനിക്ക് പറഞ്ഞ് തന്നെന്നും രംഭ ഓർത്തു.

Rambha

പൊതുവെ ഞാൻ സെറ്റിലേക്ക് വരുമ്പോൾ എല്ലാവരോടും ​ഗുഡ് മോണിം​ഗ് പറഞ്ഞ് പോകും, പക്ഷെ അവർ നോർത്ത് ഇന്ത്യൻ നായകൻമാരായതിനാൽ കെട്ടിപ്പിടിച്ചു എന്നൊക്കെ പറഞ്ഞു. യൂണിറ്റിലെ എല്ലാവരെയും വിളിച്ച് നിർത്ത്, രംഭ യൂണിറ്റിലെ എല്ലാവരെയും സൽമാനെയും ജാക്കി ഷെറോഫിനെയും സ്വീകരിച്ചത് പോലെ സ്വീകരിക്കണം, എന്നാൽ മാത്രമേ ഇന്ന് ഷൂട്ടിം​ഗ് നടക്കൂയെന്ന് പറഞ്ഞു.
ഞാനന്ന് ഭയന്നു. രജിനി സാറിനെ അത് പോലെ ഞാൻ കണ്ടിരുന്നില്ല. അദ്ദേഹം ഒപ്പിച്ച പ്രാങ്ക് ആയിരുന്നു അതെന്ന് പിന്നീട് മനസിലായെന്നും രംഭ വ്യക്തമാക്കി. സെറ്റിൽ എപ്പോഴും രജിനികാന്ത് എപ്പോഴും തമാശക്കാരനായിരുന്നെന്നും രംഭ ഓർത്തു.

അക്കാലത്ത് സെറ്റിൽ എല്ലാവരും കുടുംബം പോലെയാണ് കഴിഞ്ഞതെന്ന് രംഭ ഓർത്തു. പക്ഷെ നടിമാർക്ക് വസ്ത്രം മാറാനുള്ള സൗകര്യമോ വാഷ് റൂമോ ഉണ്ടായിരുന്നില്ല. ഇപ്പോഴത്തെ നടിമാരോട് ഇത്തരം സൗകര്യം കിട്ടുന്നതിൽ അസൂയ തോന്നുണ്ടെന്നും രംഭ ചിരിച്ച് കൊണ്ട് പറഞ്ഞു. മീന, റോജ, സൗന്ദര്യ തുടങ്ങിയ നടിമാർ തിളങ്ങി നിന്ന കാലത്താണ് രംഭയും അഭിനയ രം​ഗത്ത് സജീവമായത്. അക്കാലത്തെ നായിക നടിമാരിൽ ചുരുക്കം ചിലർ മാത്രമാണ് ഇന്നും കരിയറിൽ സജീവമായി തു‌ടരുന്നത്. വിവാഹശേഷം ഭർത്താവിനൊപ്പം വിദേശത്താണ് രംഭ കഴിയുന്നത്. മൂന്ന് മക്കളും നടിക്കുണ്ട്.

Read more about: rambha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X