ഇനി പ്രസവിക്കാന്‍ പറ്റില്ലെന്ന് ഡോക്ടര്‍ പറഞ്ഞത് കൊണ്ടാണ്! 5 മക്കളെ വേണമെന്ന ആഗ്രഹം നടക്കാത്തതിനെ പറ്റി രംഭ

ബോള്‍ഡ് കഥാപാത്രങ്ങളിലൂടെയാണ് നടി രംഭ തെന്നിന്ത്യന്‍ സിനിമാലോകത്ത് ശ്രദ്ധേയാവുന്നത്. തെലുങ്കിലും തമിഴിലും മലയാളത്തിലുമെല്ലാം സജീവസാന്നിധ്യമായി മാറിയെങ്കിലും കഴിഞ്ഞ കുറേ കാലമായി അഭിനയമൊക്കെ വിട്ട് നില്‍ക്കുകയായിരുന്നു രംഭ. അതിന് കാരണം നടി കുടുംബത്തിന് പ്രധാന്യം കൊടുക്കുന്നു എന്നതാണ്.

ഭര്‍ത്താവിനും മൂന്ന് മക്കള്‍ക്കുമൊപ്പം കാനഡയില്‍ സെറ്റില്‍ഡായ നടി അഭിനയത്തില്‍ നിന്നും ഇടവേള എടുക്കുകയായിരുന്നു. എന്നിരുന്നാലും വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും തമിഴ്‌നാട്ടിലേക്ക് തിരിച്ച് വരികയും സിനിമയില്‍ സജീവമാവാനുമുള്ള ശ്രമത്തിലാണ് ഇപ്പോള്‍. അതേ സമയം തന്റെ പ്രസവത്തെ കുറിച്ചും കുടുംബത്തെ പറ്റിയുമൊക്കെ തമിഴിലെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ രംഭ പങ്കുവെച്ച കാര്യങ്ങള്‍ വൈറലാവുകയാണിപ്പോള്‍.

rambha

'എന്റെ ഭര്‍ത്താവിന്റെ അമ്മയ്ക്ക് അഞ്ച് മക്കളാണ്. അമ്മായിയമ്മയെ മറികടന്ന് എനിക്കും അത്രയും കുട്ടികളെ പ്രസവിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ആദ്യത്തെ മൂന്ന് പ്രസവവും സിസേറിയന്‍ ആയി പോയി. അതുകൊണ്ട് ഇനിയൊന്നിന് കൂടി ശ്രമിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ഡോക്ടര്‍ പറഞ്ഞത് കൊണ്ടാണ് താന്‍ പ്രസവിക്കുന്നത് അവസാനിപ്പിച്ചതെന്നാണ് രംഭ പറയുന്നത്.

മൂന്ന് തവണ പ്രസവിച്ചപ്പോഴും എനിക്ക് പോസ്റ്റ്പാര്‍ട്ടം ഡിപ്രെഷന്‍ ഒന്നും വന്നിരുന്നില്ല. ഇക്കാര്യം ഞാന്‍ ഭര്‍ത്താവിനോടും ചോദിച്ചിരുന്നു. നീ എല്ലാ സമയത്തും നീ ദേഷ്യത്തിലാണ്, അതുകൊണ്ട് പ്രത്യേകിച്ച് മാറ്റമൊന്നും തോന്നുന്നില്ലെന്നാണ് ഭര്‍ത്താവ് പറഞ്ഞത്. പിന്നെ എനിക്കൊപ്പം എപ്പോഴും ആളുകള്‍ ഉണ്ടാവും. അച്ഛനും അമ്മയുമൊക്കെ ഇടയ്ക്കിടെ വരാറുണ്ട്. കൊവിഡ് കാലത്താണ് അവര്‍ക്ക് വരാന്‍ പറ്റാതെയായത്.

അതുകൊണ്ട് തന്നെ ഡിപ്രെഷന്‍ ഒന്നും ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ആ വാക്കൊക്കെ ഞാനിപ്പോഴാണ് കേള്‍ക്കുന്നത്. എല്ലാ ആളുകളും ഇപ്പോള്‍ ഈ വാക്ക് പ്രയോഗിക്കാറുണ്ട്. എന്നാല്‍ മാത്രമല്ല മക്കള്‍ മൂന്ന് പേരും നല്ലവരാണ്. മൂത്തമകള്‍ ഉത്തരവാദിത്തോട് കൂടി പെരുമാറാറുണ്ട്. അമ്മയുടെ സ്ഥാനത്ത് നിന്നാണ് അവള്‍ ഇളയമക്കളോട് സംസാരിക്കാറുള്ളത്. എന്നെക്കാളും പേടി അവളോടാണെന്നും' രംഭ കൂട്ടിച്ചേര്‍ത്തു...

rambha

കാനഡയിലെ ടൗണില്‍ നിന്നും മാറി തങ്ങള്‍ക്ക് ഫാം ഹൗസ് പോലെ ഉണ്ടെന്നും കൊവിഡ് കാലമൊക്കെ അവിടെയാണ് ചിലവഴിച്ചതെന്നുമൊക്കെ രംഭ അഭിമുഖത്തിലൂടെ പറഞ്ഞിരുന്നു. ഞങ്ങള്‍ മാത്രമുള്ളൊരു ലോകമാണത്. കുട്ടികള്‍ക്ക് കളിക്കാന്‍ ഇഷ്ടം പോലെ സ്ഥലവും സ്വിമിങ്പൂളും ബോട്ടിങ്ങുമൊക്കെ അതിനകത്ത് തന്നെ ഉണ്ടായിരുന്നു. പിള്ളേര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ആയത് കൊണ്ട് ആ കാലമൊക്കെ വളരെ സന്തോഷത്തോടെ പോയെന്നും നടി വ്യക്തമാക്കി.

കരിയറിന്റെ ഏറ്റവും ഉയരത്തില്‍ നില്‍ക്കുമ്പോഴാണ് രംഭ വിവാഹിതയാവാന്‍ തീരുമാനിക്കുന്നത്. അങ്ങനെ 2010 ല്‍ ബിസിനസുകാരനായ ഇന്ദ്രകുമാര്‍ പത്മനാഥനുമായി നടി വിവാഹിതയായി. ഭര്‍ത്താവ് കാനഡയില്‍ സ്ഥിരതാമസമാക്കിയതിനാല്‍ രംഭയും അവിടേക്ക് പോയി. ശേഷം മക്കള്‍ കൂടി ജനിച്ചതോടെ നടി പൂര്‍ണമായിട്ടും അഭിനയ ജീവിതത്തില്‍ നിന്നും മാറി കുടുംബജീവിതം ആസ്വദിക്കുകയായിരുന്നു.

പതിനഞ്ച് വയസില്‍ അഭിനയിക്കാനെത്തിയ രംഭ ആദ്യം മലയാളത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. ഹരിഹരന്റെ സൂപ്പര്‍ഹിറ്റ് മൂവിയായ സര്‍ഗത്തില്‍ വിനീതിനൊപ്പം നായിക വേഷത്തിലായിരുന്നു രംഭ അഭിനയിച്ചത്. പിന്നീടിങ്ങോട്ട് ചെറുതും വലുതുമായ വേഷങ്ങള്‍ ഓരോന്നായി ലഭിച്ചു. ഇടയ്ക്ക് തെലുങ്ക് സിനിമയില്‍ കൂടി അഭിനയിക്കാന്‍ പോയതോട് കൂടിയാണ് രംഭയുടെ ജീവിതം മാറുന്നത്. അത്യാവശ്യം ഗ്ലാമര്‍ വേഷം കൈകാര്യം ചെയ്യാന്‍ തുടങ്ങിയതോടെ പല ഭാഷകളിലുമായി നിരവധി അവസരം ലഭിച്ചു.

More from Filmibeat

Read more about: rambha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X