ഗംഭീരമായ അമ്പത് വർഷം! പിറന്നാൾ ചിത്രം പങ്കുവെച്ച് രമ്യകൃഷ്ണൻ

തെന്നിന്ത്യൻ സിനിമ ലോകത്ത് കൈനിറയെ ആരാധകരുള്ള താരമാണ് രമ്യകൃഷ്ണ. മലയാളം, തമിഴ്, കന്നട, ഹിന്ദി എന്നിങ്ങനെ ഇന്ത്യൻ സിനിമ ലോകത്ത് തന്റേതായ ഇടം നടി കണ്ടെത്തിയിട്ടുണ്ട്. ശക്തമായ സ്ത്രീകഥാപാത്രങ്ങളാണ് അധികം രമ്യയെ തേടി എത്തുന്നത്. അമ്മ, സ്വഭാവനടി എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങളും രമ്യയുടെ കൈകളിൽ ഭഭ്രമാണ്. രജനി ചിത്രമായ പടയപ്പയിലെ നീലാബരിയും, ബാഹുബലിയിലെ രാജമാത ശിവകാമി ദേവിയുമെല്ലാം രമ്യകൃഷ്ണൻ എന്ന നടിയുടെ വ്യത്യസ്തമുഖങ്ങളാണ് പ്രേക്ഷകരുടെ മുന്നിൽ ദൃശ്യമായത്
ബാഹുബലി എന്ന ചിത്രത്തിലൂടെ രമ്യ ലോക സിനിമ പ്രേമികളുടെ ഇടയിൽ തന്നെ ശ്രദ്ധിക്കപ്പെടുകയായിരുന്നു.

ramya krishnan

പ്രേക്ഷകരുടെ പ്രിയപ്പെട്ട രമ്യകൃഷ്ണന് ഇന്ന് 50ാം പിറാന്നാൾ. മനോഹരമായ ആ അമ്പത് വർഷങ്ങൾ നടിയും കുടുംബാംഗങ്ങളും ചേർന്ന് ആഘോഷമാക്കുകയാണ്. ട്വിറ്ററിലൂടെ അമ്പതാം പിറന്നാൾ ആഘോഷ ചിത്രം നടിപങ്കുവെച്ചിട്ടുണ്ട്. കുടുംബത്തോടൊപ്പമായിരുന്നു നടിയുടെ പിറന്നാശ്‍ ആഘോഷം. കേക്ക് മുറിക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് മനോഹരമായ 50 വർഷത്തെ കുറിച്ച് താരം പങ്കുവെച്ചത്. തങ്ങളുടെ പ്രിയപ്പെട്ട നടിയുടെ 50ാം പിറന്നാൾ ആരാധകർ ആഘോഷമാക്കുകയാണ്. താരത്തിന് ആശംസകൾ നേർന്ന് ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. താരത്തിന്റെ മനോഹരമായ കഥാപാത്രങ്ങളുടെ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ആരാധകർ ആശംസ നേർന്നിരിക്കുന്നത്.

സ്ക്രീനിൽ വില്ലത്തിയായി തിളങ്ങിയെങ്കിലും ജീവിതത്തിൽ മികച്ച പ്രണയനടിയാണ്. പ്രണയവിവാഹമായിരുന്നു രമ്യയുടേത്. . 2003 ലണ് സംവിധായകൻ കൃഷ്ണ വംശിയെ താരം വിവാഹം ചെയ്യുന്നത്. ഒരു മകനാണ് ഇവർക്കുളളത്. നടി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയാണ് രമ്യ. ഭരതനാട്യം , കുച്ചിപ്പുടി എന്നിവ വളരെ ചെറുപ്പം മുതലെ അഭ്യസിച്ചിരുന്നു. രമ്യയുടെ ഡാൻസ് ഇപ്പോഴും പ്രേക്ഷകരുട ഇടയിൽ ചർച്ച വിഷയമാണ് 1.4ാം വയസ്സിലാണ് രമ്യ സിനിമയിൽ എത്തുന്നത്. തമിഴ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് തെന്നിന്ത്യൻ ബോളിവുഡ് ചിത്രങ്ങളിൽ നിറ സാന്നിധ്യമാകുകയായിരുന്നു.

രമ്യയുടെ കരിയർ തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു 1999 ൽ പുറത്തിറങ്ങിയ പടയപ്പ. നെഗറ്റീവ് കഥാപാത്രമായിരുന്നെങ്കിലും നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡും ചിത്രത്തിലൂടെ നടിയ്ക്ക് ലഭിച്ചിരുന്നു. ഇന്നും പടയപ്പയിലെ നീലാംബരി പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. രജനിക്കാപ്പം മത്സരിച്ചുള്ള അഭിനയമായിരുന്നു നടി ചിത്രത്തിൽ കാഴ്ചവെച്ചത്.

More from Filmibeat

Read more about: ramya krishnan രമ്യ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X