»   » ഭല്ലാല ദേവന്റെ കുപ്പായം അഴിച്ചു, ഇനി ഹിരണ്യകശിപു! പുരാണ ചിത്രത്തില്‍ റാണ...

ഭല്ലാല ദേവന്റെ കുപ്പായം അഴിച്ചു, ഇനി ഹിരണ്യകശിപു! പുരാണ ചിത്രത്തില്‍ റാണ...

Posted By: Karthi
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസമായി മാറിയ ചിത്രമാണ് ബാഹുബലി. ചിത്രത്തിലെ നായകനായ പ്രഭാസിനെ മാത്രമല്ല വില്ലനായി തിളങ്ങിയ റാണ ദഗ്ഗുപതിയെയും പ്രേക്ഷകര്‍ ഏറ്റെടുത്തു. ബാഹുബലിയിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം ശക്തമായ മറ്റൊരു കഥാപാത്രവുമായി എത്തുകയാണ് റാണ ദഗ്ഗുപതി. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന പുരാണ സിനിമയായ ഹിരണകശുപില്‍ കേന്ദ്രകഥാപാത്രമായിട്ടാണ് റാണ എത്തുന്നത്. 

കാത്തിരിപ്പ് നീളും, ദുല്‍ഖറിന്റെ പറവ ഓണത്തിന് പറക്കില്ല... റിലീസ് നീട്ടി???

സ്‌റ്റൈലിഷ്, ക്ലാസ്സ്, റിവഞ്ച് ത്രില്ലർ! പൃഥ്വിരാജ് നിറഞ്ഞ് നിൽക്കുന്ന ആദം ജൊആൻ! ടീസർ...

Rana

ചിത്രത്തിനായി റാണ കരാര്‍ ഒപ്പിട്ടതായാണ് പുറത്ത് വരുന്ന വിവരം. ചിത്രത്തിന്റെ പ്രിപ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ബാഹുബലിയുടെ രണ്ടാം ഭാഗം ഇറങ്ങിയതിന് ശേഷമാണ് ഗുണശേഖര്‍ ഹിരണ്യകശിപുവിന്റെ കഥയുമായി റാണയെ സമീപിക്കുന്നത്. ഗ്രാഫിക്‌സിന് പ്രാധാന്യം നല്‍കി ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രത്തില്‍ 10 കോടിയിലധികം ഗ്രാഫിക്‌സിന് വേണ്ടി മാത്രമാണ് ചെലവാക്കുന്നത്. ഹോളിവുഡ് നിലവാരത്തിലുള്ള അണിയറ പ്രവര്‍ത്തകരാണ് ചിത്രത്തിന് പിന്നില്‍ അണിനിരക്കുന്നത്. 

ദ ഖാസി അറ്റാക്ക്, നാനേ രാജ നാനേ മന്ത്രി എന്നിവയാണ് എന്നിവയാണ് റാണയുടേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങള്‍.

English summary
Rana Daggubati is now popular nationwide courtsey the humongous success of Baahuabli franchise. According to latest reports, Rana has been roped in to play the lead role in a mythological film Hiranyakashipu, directed by Gunasekhar.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam