twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാംഗ്ലൂര്‍ ഡേയ്‌സ് റീമേക്കില്‍ അഭിനയിച്ചതില്‍ പശ്ചാത്താപമുണ്ട്! തുറന്ന് പറഞ്ഞ് റാണാ ദഗുപതി

    By Midhun Raj
    |

    കേരളത്തിലെന്ന പോലെ മറ്റു സംസ്ഥാനങ്ങളിലും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമായിരുന്നു ബാംഗ്ലൂര്‍ ഡേയ്സ്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച വരവേല്‍പ്പായിരുന്നു എല്ലായിടത്തുനിന്നും ലഭിച്ചിരുന്നത്. ദുല്‍ഖര്‍,നിവിന്‍,നസ്രിയ, ഫഹദ്, പാര്‍വതി തുടങ്ങിയവരെത്തിയ സിനിമ ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രമെന്ന നിലയിലായിരുന്നു കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടിരുന്നത്.

    വരത്തനിലെ അനുഭവം തനിക്കുമുണ്ടായിരുന്നു! ചിത്രം തെരഞ്ഞെടുക്കാനുണ്ടായ കാരണം പറഞ്ഞ് ഫഹദ്! കാണൂവരത്തനിലെ അനുഭവം തനിക്കുമുണ്ടായിരുന്നു! ചിത്രം തെരഞ്ഞെടുക്കാനുണ്ടായ കാരണം പറഞ്ഞ് ഫഹദ്! കാണൂ

    തുടര്‍ന്ന് ബാംഗ്ലൂര്‍ നാട്കള്‍ എന്ന പേരില്‍ ചിത്രം തമിഴിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ആര്യ,ബോബി സിംഹ,റാണ ദഗുപതി,ശ്രീദിവ്യ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. എന്നാല്‍ മലയാളത്തില്‍ ലഭിച്ച പോലൊരു സ്വീകാര്യത ചിത്രത്തിന് തമിഴില്‍ ലഭിച്ചിരുന്നില്ല.

    fahadh-rana daggubati,

    ചിത്രം മുടക്കുമുതല്‍ പോലും തിരിച്ചു പിടിക്കാന്‍ പറ്റാതെ പരാജയപ്പെടുകയാണ് ചെയ്തത്. ഭാസ്‌ക്കറായിരുന്നു ബാംഗ്ലൂര്‍ ഡേയ്‌സിന്റെ തമിഴ് പതിപ്പ് സംവിധാനം ചെയ്തിരുന്നത്. തമിഴ് പ്രേക്ഷകരില്‍ അധികപേരും മലയാളം പതിപ്പ് കണ്ടതും ബാംഗ്ലൂര്‍ നാട്കള്‍ പരാജയപ്പെടാന്‍ കാരണമായിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ബാഗ്ലൂര്‍ ഡേയ്‌സിന്റെ തമിഴ് പതിപ്പില്‍ അഭിനയിച്ചതില്‍ പശ്ചാത്താപമുണ്ടെന്ന് റാണാ ദഗുപതി പറഞ്ഞിരുന്നു.

    ബാംഗ്ലൂര്‍ ഡേയ്‌സ് തമിഴ് റീമേക്കില്‍ താന്‍ അഭിനയിച്ചിരുന്നു.എന്നാല്‍ അത് ബോക്‌സ് ഓഫീസില്‍ വലിയ പരാജയമായി. സത്യത്തില്‍ ഇത്രയും മനോഹരമായ ഒരു സിനിമ റീമേക്ക് ചെയ്യേണ്ട കാര്യമില്ലായിരുന്നുവെന്ന് ഞാന്‍ ആഗ്രഹിച്ചു പോകുന്നു. അഭിമുഖത്തില്‍ റാണാ ദഗുപതി പറഞ്ഞു. ഫഹദിന്റെ ആ കഥാപാത്രം ചെയ്യാന്‍ വലിയ മോഹമുണ്ടായിരുന്നതു കൊണ്ടാണ് താന്‍ ചിത്രം ചെയ്തതെന്നും റാണ പറഞ്ഞിരുന്നു.

    അഭിനയരീതികള്‍ നോക്കിയാല്‍ ഫഹദും മോഹന്‍ലാലും ഒരേ പോലെ! തുറന്ന് പറഞ്ഞ് സത്യന്‍ അന്തിക്കാട്‌അഭിനയരീതികള്‍ നോക്കിയാല്‍ ഫഹദും മോഹന്‍ലാലും ഒരേ പോലെ! തുറന്ന് പറഞ്ഞ് സത്യന്‍ അന്തിക്കാട്‌

    മലയാളത്തിന്റെ നടനതിലകം അരങ്ങൊഴിഞ്ഞിട്ട് ആറ് വര്‍ഷം! മഹാനടന്റെ ശ്രദ്ധേയ കഥാപാത്രങ്ങള്‍ ഇവയാണ്മലയാളത്തിന്റെ നടനതിലകം അരങ്ങൊഴിഞ്ഞിട്ട് ആറ് വര്‍ഷം! മഹാനടന്റെ ശ്രദ്ധേയ കഥാപാത്രങ്ങള്‍ ഇവയാണ്

    English summary
    rana daggubati says about bangalore days remake movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X